നിശാഗന്ധി പൂക്കുമ്പോള്‍ [വിനു മഠത്തില്‍] 118

മുഖത്ത് ചമയങ്ങൾ ഒന്നുംതന്നെയില്ലാഞ്ഞിട്ടും വല്ലാത്തൊരു ഭംഗി..
ചെവിയിൽ ചെറിയ രണ്ട് കമ്മലും കൈയിൽ കുറച്ചു കുപ്പിവളകളും കഴുത്തിൽ നൂലുപോലൊരു സ്വർണമാലയിലുമൊതുങ്ങി അവളുടെ അലങ്കാരങ്ങൾ.

“അല്ല മാഷേ… ഇവളെയിങ്ങനെ നോക്കിനിന്നാൽ മതിയോ പോവണ്ടേ… അച്ഛൻ ഇവളെ നിങ്ങൾക്ക്തന്നേ തരൂ അതോണ്ട് ധൈര്യമായിട്ട് ലഗ്ഗേജ് എടുത്തിട്ട് പോര് എന്നിട്ട് ബാക്കി വീട്ടിൽ പോയിട്ട് എത്രവേണേലും നോക്കിയിരുന്നോ…”

അവളുടെ കണ്ണുകളിലേക്ക് നോക്കി മതിമറന്നു നില്‍ക്കുമ്പോള്‍ ആമി എന്റെ ചുമലിൽ തട്ടിക്കൊണ്ട് പറഞ്ഞിട്ട് ലഗ്ഗേജ് വലിച്ച് പ്ലാറ്റഫോമിലേക്കിട്ടു. അത്കേട്ട് ദേവൂന്റെ മുഖം ഒന്ന് ചുവന്നോ…

ആമിയും ദേവൂം കാഴ്ചയിൽ പെട്ടന്ന് തിരിച്ചറിയാൻ കഴിയാത്ത രൂപസാദൃശ്യം ഉണ്ടെങ്കിലും മറ്റെല്ലാ കാര്യത്തിലും അവർ രണ്ടുപേരും രണ്ട് ധ്രുവങ്ങളിലായിരുന്നു.

ആമി മോഡേൺ വസ്ത്രത്തെയും ദില്ലിയിലെ നഗരജീവിതത്തെയും സ്നേഹിച്ചപ്പോൾ ദേവു ഇഷ്ടപ്പെട്ടത് കേരളത്തനിമയെയും ഗ്രാമത്തിന്‍റെ നന്മയെയും നിഷ്കളങ്കതയുമായിരുന്നെന്ന് തിരിച്ച് വീട്ടിലേക്കുള്ള യാത്രയിൽ എനിക്ക് മനസിലായ്.

കാറിൽ കയറിയസമയം തൊട്ട് മൊബൈലിൽ കലപില സംസാരിച്ചു കൊണ്ട് ആമിയിരുന്നപ്പോൾ ദേവൂന്റെ കണ്ണുകൾ പച്ചപ്പ് നിറഞ്ഞ പാടങ്ങളെ തഴുകി കാറിന്‍റെ സെന്‍റര്‍ മിററിൽ തെളിഞ്ഞ എന്റെ മുഖത്തിന് നേരേ വന്നുകൊണ്ടിരുന്നു.

⁠⁠⁠കാർ വീട്ടുവളപ്പിലേക്ക് കടന്നതും വഴിക്കണ്ണുമായി കാത്തിരുന്ന അമ്മ മുറ്റത്തേക്കിറങ്ങിവന്ന് കാറിൽനിന്നിറങ്ങിയ ആമിയെയും ദേവുവിനെയും ചേർത്ത്പിടിച്ചു ഉമ്മകൾ കൊണ്ട് മൂടി.

അകത്തേക്ക് നടക്കുന്നതിനിടെ തിരിഞ്ഞുനിന്ന് ‘പെട്ടിയൊക്കെ എടുത്തോണ്ട് വാടാ’ എന്നൊരു കൽപ്പനയും.
മരുമക്കള് വന്നപ്പോ മോനെ വേണ്ടാതായോ എന്ന് പിറുപിറുത്തുകൊണ്ട് പെട്ടിയുംതൂക്കി ഞാനും അകത്തേക്ക് കയറി..

പിറ്റേന്ന് രാവിലെ കണ്ണും തിരുമ്മി എഴുന്നേറ്റ എന്നെയും കാത്ത് ആവി പറക്കുന്ന പാലൊഴിച്ച ഒരു ഗ്ലാസ് ചായ മേശപ്പുറത്തുണ്ടായിരുന്നു. അമ്മയ്ക്ക് ഇങ്ങനൊരു പതിവില്ലാത്തതാണ് സാധാരണ ഒരു ചായ ചോദിച്ച് അടുക്കളയിലേക്ക് ചെല്ലാറാണു പതിവ്..

ഇതാര് കൊണ്ടുവെച്ചെന്ന് ചിന്തിച്ചുകൊണ്ട് ഗ്ലാസെടുത്ത് ചുണ്ടോടടുപ്പിക്കവേ ഏലക്കയുടെ നേർത്ത മണം വന്നു. ഒരിറക്ക് കുടിച്ചപ്പോൾ പറഞ്ഞരിക്കാൻ പറ്റാത്ത ഒരു വ്യത്യസ്തമായ രുചിയും..

പുറത്തേക്ക് തുറന്ന ജനലിലൂടെ പാടത്തുനിന്നും വന്ന ഒരു തണുത്ത കാറ്റ് എന്നെ പുണർന്നു. ഒരു കവിൾ ചായ കുടിച്ചിറക്കി പുറത്തേക്ക് നീണ്ട എന്റെ നോട്ടം ചെന്നവസാനിച്ചത് പറമ്പില്‍ ഞാൻ നട്ട മന്ദാരത്തിനോട് എന്തോ സ്വകാര്യം പറയുന്ന ദേവൂന്റെ ദേഹത്തായിരുന്നു.

21 Comments

  1. അപരിചിതൻ

    വിനു..

    നല്ല ഫീലിംഗ് ഉള്ള എഴുത്തായിരുന്നു..

    VECTOR പുള്ളിയുടെ കഥയുടെ താഴെ ഈ കഥ suggest ചെയതത് കണ്ടിട്ടാണ് ഞാന്‍ വായിച്ചത്..വളരെ അധികം ഇഷ്ടപ്പെട്ടു..

    ഒരു സുഖമുള്ള ഫീൽ..?

  2. ബ്രോ….വീണ്ടും വായിച്ചു അത്രമേൽ ഫീൽ ഉണ്ട്….8 പേജിൽ തീർത്ത ഒരു വിസ്മയം തന്നെ ആണ്…. ഈ കഥ…….

  3. Ippozhann vayikkunnath oru nalla feel ulla story

    Enjoyed reading this

  4. വല്ലാത്ത ഫീൽ ഉള്ള സ്റ്റോറി തന്നെ മനോഹരം…..???

  5. vayikannn vayigiiii adipoliiii….

  6. വായിക്കാത്തവർ വായിക്കുക

  7. ♕︎ ꪜ??ꪊ? ♕︎

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  8. 3 1/2 വർഷത്തിന് ശേഷം ഈ കഥ വായിക്കുമ്പോൾ എനിക്ക് സങ്കടം വരുന്നു ഇതുപോലുള്ള ഒരു കഥ ആരും കാണാതെ പോയത് ഓർത്ത്

    ഈ കഥ ഫേമസ് ആക്കാൻ പറ്റുമോ എന്ന് നോക്കട്ടെ…..?
    സേജ്‌സ്റ് ചെയ്ത രാഗേന്തു thanks
    ഈ കഥ എഴുതിയ വക്തിക്ക് ??❤❤

  9. 3 1/2 വർഷത്തിന് ശേഷം ഈ കഥ വായിക്കുമ്പോൾ എനിക്ക് സങ്കടം വരുന്നു ഇതുപോലുള്ള ഒരു കഥ ആരും കാണാതെ പോയത് ഓർത്ത്

    ഈ കഥ ഫേമസ് ആക്കാൻ പറ്റുമോ എന്ന് നോക്കട്ടെ…..?

  10. തലയിൽ തേങ്ങയും ഓലയും പിന്നൊരു മോച്ചിങ്ങയും വീണ അവസ്ഥയായി എന്റെത്..
    Nysh…

  11. ഈ കഥയൊക്കെ എല്ലാവർക്കും മിസ്സ് ആയല്ലോ എന്ന് ഓർക്കുമ്പോൾ ഒരു വിഷമം… നല്ല കഥ.. സൂപ്പർ

  12. തൃശ്ശൂർക്കാരൻ ?

    ❤️

  13. ഒരടിപൊളി ലവ് സ്റ്റോറി നന്നായി ഇഷ്ട്ടപെട്ടു ?

  14. Super!!!

  15. സുദർശനൻ

    കഥ നന്നായിട്ടുണ്ടു്. ഇഷ്ടപ്പെട്ടു. ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!

  16. Lovely,,,

  17. Amazing story excellent……

    1. അപരിചിതൻ

      വിനു..

      നല്ല ഫീലിംഗ് ഉള്ള എഴുത്തായിരുന്നു..

      VECTOR പുള്ളിയുടെ കഥയുടെ താഴെ ഈ കഥ suggest ചെയതത് കണ്ടിട്ടാണ് ഞാന്‍ വായിച്ചത്..വളരെ അധികം ഇഷ്ടപ്പെട്ടു..

      ഒരു സുഖമുള്ള ഫീൽ..?

Comments are closed.