നിശാഗന്ധി പൂക്കുമ്പോള്‍
Author : വിനു മഠത്തില്‍
ഒരാഴിച്ചത്തെ ടൂറും കഴിഞ്ഞ് അതിന്‍റെ ക്ഷീണത്തില്‍ വന്ന് കിടക്കുമ്പോള്‍ നേരം പുലര്‍ന്നു തുടങ്ങിയിരുന്നു. ഉറക്കം പിടിച്ചു വരുമ്പോഴാണ് മുറ്റത്തുനിന്നും അമ്മയുടെ ശബ്ദം ചെവിയില്‍ വീണത്.
“ഹാ.. ബേട്ടീ.. ബോലോ…”
എന്റെ ശിവനേ ഹിന്ദിയോ..!
കട്ടിലിൽനിന്ന് ചാടിയെണീറ്റ് അഴിഞ്ഞുപോയ കാവിമുണ്ട് മുറുക്കിയുടുത്ത് മുറ്റത്തേക്ക് നടക്കുന്നതിനിടെ ഞാനോർത്തു.
“ഈ അമ്മയാരോടാ കൊച്ചുവെളുപ്പാങ്കാലത്ത് ഹിന്ദീല് ബോലാൻ പറയുന്നേ..!”
ഉമ്മറത്തെ തൂണിന്റെ മറവിൽ നിന്ന് ഞാൻ അമ്മയെ സൂക്ഷമായി നിരീക്ഷിക്കുന്നതൊന്നും പുള്ളിക്കാരി അറിയുന്നുണ്ടായിരുന്നില്ല.
“ഹാ… ബേട്ടീ… ഞാനിവിടെ ഠീക്ക് ഹൈ.. നീയെവിടെ കൈസാ ഹോ..? ”
ങേ…ഹിതെന്ത് ഹിന്ദി..!!
ടീവീലെ ഹിന്ദി സീരിയൽ ഒരെണ്ണം പോലും വിടാതെ ഇരുന്ന് കാണുന്നതിന്റെ ഗുട്ടൻസ് ഇപ്പോഴല്ലേ മനസിലായത്.
അമ്മയുടെ ശബ്ദം കേട്ടിട്ടാവും പിറകിലെ തൊഴുത്തില്‍ നിന്നും അമ്മിണി കിടാവ് ഓടിവന്നു. ഫോണ്‍ സംഭാഷണം തുടരുന്നതിനിടെ അവളെയും പിടിച്ച് അമ്മ പിന്നാമ്പുറത്തേക്ക് പോയി.
ഒരാഴ്ചത്തെ ഓട്ടത്തിന്റ ബാക്കി മുറ്റത്ത് കിടന്ന കാറിന്റെമേല്‍ കാണാനുണ്ടായിരുന്നു മൊത്തം ചളിയും പൊടിയും.
പ്രത്യേകിച്ച് വേറേ ജോലിയൊന്നുമില്ലാത്തതുകൊണ്ട് ഒരു മൂളിപ്പാട്ടും പാടി തൊടിയിലെ മന്ദാരത്തിനും നിശാഗന്ധിക്കും കുറച്ച് വെള്ളമൊഴിച്ച് അതിന്‍റെ ചുവട്ടില്‍ വളര്‍ന്ന കള പറിച്ചു മാറ്റി കുറച്ചു ചാണകം രണ്ട് ചെടിയുടെയും ചുവട്ടിലിട്ടു.
വെള്ളവും വളവും ദിവസവും കൊടുക്കുന്നുണ്ടെങ്കിലും ഒരിക്കല്‍ പോലും അത് രണ്ടും പൂത്തുകണ്ടിട്ടില്ല വര്‍ഷം രണ്ടുകഴിഞ്ഞു അതവിടെ കുഴിച്ചിട്ടിട്ട്.
ഓരോന്നും ഓര്‍ത്ത്‌കൊണ്ട് കാറും കഴുകിയിരിക്കുമ്പോൾ അമ്മ പിന്നിൽ വന്ന് മുരടനക്കി.
” ഉം.. എന്തേയ്…” ?
“എന്താ പരിപാടി…” ?
കഴുകൽ നിർത്തി ഞാൻ അമ്മയെ ഒന്ന് സൂക്ഷിച്ച് നോക്കി.
“അല്ല രാവിലെത്തന്നെ ങ്ങളാരോടാ കത്തിവെച്ചത്..” ?
” ആ… ഇയ്യ് കേട്ടോ.. എങ്ങനെണ്ടായിനു ന്റെ ഹിന്ദി..” ?
“അതിന് ഹിന്ദിന്നല്ലാ പറയാ.. രാവിലെത്തന്നെ മനുഷ്യന്റെ ഒറക്കോം കളഞ്ഞ്…”
പിറുപിറുത്തുകൊണ്ട് കാറിന്റെ മുകളിലേക്ക് പൈപ്പിലൂടെ വെള്ളം ചീറ്റുന്നതിനിടെ ഡോർ വലിച്ചുതുറന്ന് അമ്മ അതിനകത്ത് കയറിയിരുന്നു…
“ഹെ.. ഇങ്ങള് രാവിലെത്തന്നെ തമാശ കളിക്കല്ലേ ങ്ങോട്ടെറങ്ങീന്ന്. ഞാനിത് കഴ്ക്ന്നത് കണ്ടീലെ…”
“ഇയ്യ് അതൊക്കെ ആടെട്ടിട്ട് വ്ടെവന്നിരിക്ക് എന്നോടൊര് കാര്യം പറയാന്ണ്ട്…”
പൈപ് താഴെയിട്ട് ബാക്സീറ്റിലേക്ക് കയറിയിരുന്നുകൊണ്ട് ഞാൻ അമ്മയെ നോക്കി.
??
വിനു..
നല്ല ഫീലിംഗ് ഉള്ള എഴുത്തായിരുന്നു..
VECTOR പുള്ളിയുടെ കഥയുടെ താഴെ ഈ കഥ suggest ചെയതത് കണ്ടിട്ടാണ് ഞാന്‍ വായിച്ചത്..വളരെ അധികം ഇഷ്ടപ്പെട്ടു..
ഒരു സുഖമുള്ള ഫീൽ..?
ബ്രോ….വീണ്ടും വായിച്ചു അത്രമേൽ ഫീൽ ഉണ്ട്….8 പേജിൽ തീർത്ത ഒരു വിസ്മയം തന്നെ ആണ്…. ഈ കഥ…….
Ippozhann vayikkunnath oru nalla feel ulla story
Enjoyed reading this
വല്ലാത്ത ഫീൽ ഉള്ള സ്റ്റോറി തന്നെ മനോഹരം…..???
vayikannn vayigiiii adipoliiii….
വായിക്കാത്തവർ വായിക്കുക
♥️♥️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤
3 1/2 വർഷത്തിന് ശേഷം ഈ കഥ വായിക്കുമ്പോൾ എനിക്ക് സങ്കടം വരുന്നു ഇതുപോലുള്ള ഒരു കഥ ആരും കാണാതെ പോയത് ഓർത്ത്
ഈ കഥ ഫേമസ് ആക്കാൻ പറ്റുമോ എന്ന് നോക്കട്ടെ…..?
സേജ്‌സ്റ് ചെയ്ത രാഗേന്തു thanks
ഈ കഥ എഴുതിയ വക്തിക്ക് ??❤❤
3 1/2 വർഷത്തിന് ശേഷം ഈ കഥ വായിക്കുമ്പോൾ എനിക്ക് സങ്കടം വരുന്നു ഇതുപോലുള്ള ഒരു കഥ ആരും കാണാതെ പോയത് ഓർത്ത്
ഈ കഥ ഫേമസ് ആക്കാൻ പറ്റുമോ എന്ന് നോക്കട്ടെ…..?
തലയിൽ തേങ്ങയും ഓലയും പിന്നൊരു മോച്ചിങ്ങയും വീണ അവസ്ഥയായി എന്റെത്..
Nysh…
ഈ കഥയൊക്കെ എല്ലാവർക്കും മിസ്സ് ആയല്ലോ എന്ന് ഓർക്കുമ്പോൾ ഒരു വിഷമം… നല്ല കഥ.. സൂപ്പർ
❤️
ഒരടിപൊളി ലവ് സ്റ്റോറി നന്നായി ഇഷ്ട്ടപെട്ടു ?
Super!!!
കഥ നന്നായിട്ടുണ്ടു്. ഇഷ്ടപ്പെട്ടു. ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!
Lovely,,,
Amazing story excellent……
വിനു..
നല്ല ഫീലിംഗ് ഉള്ള എഴുത്തായിരുന്നു..
VECTOR പുള്ളിയുടെ കഥയുടെ താഴെ ഈ കഥ suggest ചെയതത് കണ്ടിട്ടാണ് ഞാന്‍ വായിച്ചത്..വളരെ അധികം ഇഷ്ടപ്പെട്ടു..
ഒരു സുഖമുള്ള ഫീൽ..?