നിശാശലഭങ്ങള്‍ 2125

അപ്പോഴാണ്‌ തലേന്ന് കണ്ട സ്ത്രീ അടുത്ത് വന്നത്…
കൈകളില്‍ ഉണ്ടായിരുന്ന പേരറിയാത്ത മരുന്ന് എനിക്ക് നേരെ നീട്ടി…
ആ സ്വച്ച നീലങ്ങലായ മിഴികളില്‍ ഒരു വിഷാദ ചായ ഊറി കൂടുന്നത് ഞാന്‍ കാണാതിരുനില്ല…
വിഷാദ സങ്കുലമായ ദൃഷ്ടികള്‍ എന്‍റെ നേര്‍ക്കുയര്‍ത്തി …ഞാന്‍ ഒന്നും മിണ്ടിയില്ല….
ശാന്തവും അപേ ക്ഷാപൂര്‍ണവുമായ എന്‍റെ മിഴികള്‍ അവര്‍ കണ്ടില്ലെന്നു നടിച്ചു…
ആ ഹൃദയ ഭാരം അസഹ്യമായിരുന്നു….അപ്പോഴേ ആ പൂവിന് ചുറ്റുമുള്ള മുള്ളുകള്‍ തെളിഞ്ഞു കണ്ടുള്ളൂ…..
അതു നേരെ ആത്മാവിന്റെ ആഗാതത വരെ ചെന്നുതറച്ചു….
അവിടെയെങ്ങും രക്തത്തിന്റെ പുഴയോഴുകാന്‍ തുടങ്ങി….
അതിനെ നിയന്ധ്രിക്കാന്‍ ആര്‍കും ആകില്ലായിരുന്നു…
.ഞാന്‍ അപ്പോളേക്കും നീണ്ടമയക്കതിലേക്ക് വഴുതി വീണിരുന്നു…
ചുറ്റിലും നിശാശലഭങ്ങള്‍ ….പല വലുപ്പത്തില്‍ ….വര്‍ണ്ണ ത്തില്‍ ……പാറി പറന്നുകൊണ്ടിരുന്നു…
“നിലാ………നീ വരുന്നോ?നിന്റെ കുഞ്ഞു സൂര്യനൊപ്പം ….?”
“ഞാനും വരുന്നു….നായാട്ടുകാരില്ലാത്ത…..ഭയമില്ലാത്ത ലോകത്തേക്ക്…..”
അപ്പോളേക്കും അവ കൂട്ടമായി വന്നു എന്നെയും കൊണ്ട് പറക്കാന്‍ തുടങ്ങിയിരുന്നു….
നിശാശലഭങ്ങളുടെ ലോകത്തേക്ക്…………!!