ഇടിയും തൊഴിയും അതിനേക്കാള്‍ ഭയാനകമായ അസഭ്യ വര്‍ഷങ്ങളും…
ചുറ്റും നിന്ന് ശബ്ദങ്ങള്‍ പേടിപിക്കുന്നു…ഭീകരമായ രാത്രികല്കൊടുവില്‍ ….
എന്താണെന്നോ എന്തുണ്ടായെന്നോ അറിയും മുന്‍പേ പ്രക്ഞ്ഞനഷ്ടപെടുന്നു…
നീറുന്ന മുറിപ്പാടുകള്‍ മാത്രം ബാക്കിയാകുന്നു….
എല്ലാ രാത്രികളും ഇതുപോലെ ആവര്‍ത്തിക്ക പെടുന്നു….
സ്വപ്നത്തിലെ വര്‍ണങ്ങളില്‍ പൂമ്പാറ്റയായി പാറിപറക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു….
പക്ഷെ വിധി എനിക്കായി കാത്തു വെച്ചത് മറ്റൊന്നായിരുന്നു…
ജീവിതവ്യഥകളില്‍ ശരീരവും മനസ്സും എന്നന്നേക്കുമായി എനിക്ക് നഷ്ടപെട്ടു…
ആകാശത്തെയും നക്ഷത്രത്തെയും സ്നേഹിച്ചിരുന്ന തിരയും തീരതെയും പ്രണയിച്ചിരുന്ന മഴയെ യും കാറ്റിനെയും കാത്തിരുന്ന എനിക്ക് ഭര്‍ത്താവു ഒരു പേകിനാവായി മാറി…
ശ്വാസം കഴിക്കാന്‍ പോലും ഞാന്‍ ഭയപെട്ടു…നശ്വരമായ സുഖങ്ങള്‍ക്കുവേണ്ടിയുള്ള കെട്ടുപാടാണ് ദാമ്പ ത്യം എന്ന് ഞാന്‍ ആദ്യമായി മനസ്സിലാക്കി …
ആരോടെങ്കിലും ഹൃദയം തുറക്കാനാകാതെ എന്‍റെ ആത്മാവ് അനന്തശയനത്തില്‍ ആണ്ടു…
പകല്‍ വെളിച്ചം കാണാതെ തടവിലാക്കപെട്ട ദിനങ്ങള്‍ക്കിടയിലെന്നോ എന്‍റെ ഉദരത്തില്‍ ഒരു കുഞ്ഞു സൂര്യന്‍ ഉദിക്കാന്‍ തുടങ്ങിയിരുന്നു…
ഒരു മഞ്ഞു തുള്ളിയുടെ ഉള്ളില്‍ നിന്നും കണ്ടെടുക്കാന്‍ കൊതിച്ച സൂര്യന്‍…
അതറിഞ്ഞ നിമിഷം അലറുകയായിരുന്നു നായാട്ടുകാരന്‍….
എന്തൊക്കെ സംഭവിച്ചുവെന്നു ഓര്‍ത്തെടുക്കാന്‍ ആകുനില്ല ഇപ്പോള്‍ …
അയാളുടെ മുഷ്ടിയില്‍ കൊഴിയാതെ എന്‍റെ സൂര്യന്‍ ഇപ്പോള്‌ുമുണ്ട് എന്നുമാത്രമറിയാം…
അതിനെ അവസാനിപ്പിക്കാന്‍ ആണ് കാതങ്ങള്‍ താണ്ടി നരച്ച നിഴലുറങ്ങുന്ന ഈ ഗ്രാമത്തില്‍ വന്നത്…
അതീവ വത്സല്യതാല്‍ അമ്മേ…..എന്ന് മൊഴിയുവാന്‍ എന്റെ സൂര്യന് കഴിയുകയില്ലായിരിക്കാം …ഈശ്വരാ….ഇത്രയൊക്കെയായിട്ടും ഈ ജന്മം അവസാനിക്കാത്ത തെന്ത്…???
സ്വന്തം ഹൃധയതെക്കാള്‍ വലിയ തടവറയില്ല…
എല്ലാ സൗകര്യവുമുണ്ടായാലും ചാടാന്‍ കഴിയില്ല അതില്‍ നിന്നും…
ഞാന്‍ അതിലിരുന്നു നീറണം…മരണം വരെ….
ഓര്‍ത്തോര്‍ത്തു എപ്പോളോ ഉറങ്ങി പോയി….
പിന്നിട് ആരുടെയോ കരച്ചില്‍ കേട്ടാണ് ഉണര്‍ന്നത്…
എനിക്ക് മുന്‍പേ വിധിയേറ്റ് വാങ്ങിയ ഹത ഭാഗ്യ യായ ഒരു സ്ത്രീ യുടെതാകാം അത്….
മെല്ലെ എഴുനേറ്റു ജാലകങ്ങള്‍ തുറന്നു…സൂര്യകിരണങ്ങള്‍ ധൃതിയില്‍ മുറിയിലേക്കോടി കയറി..
.ഉയര്‍ന്നു താഴുന്ന മുളയുടെ തുഞ്ച തിരുന്നു പേരറിയാത്ത പക്ഷി പാട്ടുപാടി…
കെട്ടുപിനഞ്ഞ വള്ളികളില്‍ തുടുത്ത മുല്ലപൂക്കള്‍ ആരെയോ പ്രതീക്ഷിച്ചു നില്‍കുന്നു…