രാഹുലേട്ടന് പരോൾ പോയി വന്ന ശേഷം ഇതിപ്പോ മൂന്നാമത്തെ വട്ടമാണ് ഇങ്ങനെ ആള് കാണാൻ വരുന്നത് അല്ലെ ?..
അതെ ആത്മാർഥ ഫ്രണ്ട് എന്ന് പറയുന്നത് ഇവരെ പോലെ ഉള്ളവരാണ്
ഒരു ഭാഗ്യമാണ് ഇതൊക്കെ
രാഹുൽ അഭിമാനത്തോടെ പറഞ്ഞു…,,
അൻവർ പെട്ടെന്ന് ചാരി നിന്ന തൂണിന് കീഴിൽ ഊർന്ന് ഇരുന്നു…
അൻവർ …. എന്ത് പറ്റിയെടാ ?..
നിനക്ക് ഇത് ഇടയ്ക്ക് ഉണ്ടാവുന്നില്ലല്ലോ ..
അൻവറിന്റെ ക്ഷീണം കണ്ട് രാഹുൽ ചോദിച്ചു ..
കുറെ കലാമായി ഇങ്ങനെയാ രാഹുലേട്ടാ തലയ്ക്കുള്ളിൽ എന്തോ ഒരു മൂളലും ആകെ കലങ്ങി മറിയും പോലെ ..
അൻവർ തളർച്ചയോടെ പറഞ്ഞു…,,
എനിക്ക് അൻവറിനെ പണ്ട് ദുഷ്ടനായ ഒരു കൊലയാളി എന്നതിന് അപ്പുറം ഒന്നും അറിയില്ലായിരുന്നു….,
അത് കൊണ്ടാണ് അനിയന്റെ പ്രായമുള്ള അൻവറിനെ കേറി ഞാൻ ഭായ് എന്ന് വിളിച്ചത് പോലും ..
പിന്നീട് ഈ അച്ചടക്കവും വിനയവും ആര് ഉപദ്രവിച്ചാലും തിരിച്ചു മൗനം കൊണ്ട് പലപ്പോഴും കണ്ണ് നിറയ്ക്കുന്ന അൻവറിനോട് എനിക്ക് ഒരു ദയ തോന്നി..
രാഹുൽ പറഞ്ഞു
ഇപ്പൊ എന്താ ഭായ് മാറ്റി വിളിക്കാൻ കാരണം ഞാൻ ഇപ്പോഴും കൊലയാളി തന്നെയാ രാഹുലേട്ടാ .
എനിക്ക് തോന്നുന്നില്ല അൻവർ ഒരാളെ കൊല്ലും എന്ന് അതും പ്രാണനെ പോലെ കൊണ്ട് നടന്ന പെണ്ണിനെ …,
സത്യം പറ അൻവർ നീ എന്നോട് പറഞ്ഞതും ലോകത്തോട് വിളിച്ചു പറഞ്ഞതും കള്ളമല്ലെ ?..
അൻവറിന്റെ കണ്ണിലെ ആ പിടയ്പ്പ് രാഹുൽ ശ്രേദ്ധിച്ചു തൊട്ട് പിന്നാലെ ഉള്ള അൻവറിന്റെ വാക്കുകളും..
കള്ളമല്ല.. ഞാൻ തന്നെയാ കൊന്നത്
എന്റെ ഈ കൈ കൊണ്ടാ..
കുഴിച്ചിട്ടത് ,, അൻവർ വെപ്രാള പെട്ട്കൊണ്ട് പറഞ്ഞു….
അതിന് അൻവർ കൊക്കയിലേക്ക് തുണ്ടം തുണ്ടമായി എറിഞ്ഞു എന്നല്ലെ പറഞ്ഞത് ?
പിന്നെ എങ്ങനെ കുഴിച്ചിട്ടു ?.
രാഹുൽ ചോദിച്ചു ,,
ഒരു കള്ളം കയ്യോടെ പിടിച്ചു എന്നായപ്പോൾ അൻവറിന് പെട്ടെന്ന് ഭയമായി.
എല്ലാരോടും പറഞ്ഞത് കൊക്കയിലേക്ക് എറിഞ്ഞു എന്നാണ്.. പള്ളിക്കാട്ടിൽ അവൾ ഉറങ്ങുന്നത്
എനിക്കും ഉമ്മാക്കും മാത്രമേ അറിയൂ… പക്ഷെ ഇപ്പൊ തന്റെ വായിൽ നിന്ന് തന്നെ…
അൻവർ വിയർക്കാൻ തുടങ്ങി വല്ലാതെ,,
അൻവർ പേടിക്കണ്ട ഞാൻ ആരോടും പറയില്ല
എന്നോട് പറഞ്ഞൂടെ
ആ കുട്ടി എവിടെയാ ജീവിച്ചിരിപ്പുള്ളത് എന്ന് ?..
ഹംന ജീവിച്ചിരിപ്പില്ല …
ഇല്ല …. ഞാ… നാ.. ഞാനാണ്
…. കുഴിച്ചിട്ടത്…
അൻവർ സമനില തെറ്റിയപോൽ അത് തന്നെ ആവർത്തിച്ച് പറഞ്ഞു കൊണ്ടിരുന്നു….
Good writing.