നിനക്കായ് 22 1620

ജീവിതത്തെ വെറുത്തു കൊണ്ട് എന്നെ പോലെ അവളും ഇവിടെ തളയ്ക്കപ്പെടും ,,

ഹേയ്… ഹിബാ.. ഇങ്ങനെ കാട് കയറി ചിന്തിക്കാതെ ,,

അല്ല ഹിബയ്ക്ക് ജോലിക്കൊന്ന് ശ്രേമിച്ചൂടെ ?.

ഉമ്മാക്കും അനിയത്തിക്കും അതൊരു ഗുണമാവില്ലെ ,,

ജോലി ഈ നാട്ടിൽ എനിക്കാര് തരാനാണ് ടീച്ചർ..

അതിന് ഹിബ അന്വേക്ഷിച്ചിരുന്നോ ജോലിക്ക് ?..

ഇല്ല …., പുറത്തേക്ക് ഇറങ്ങാൻ ഒന്നും ആഗ്രഹിക്കാത്ത ആളാണ് ഞാൻ .,,

ഞാൻ ഒന്ന് അന്വേഷിക്കാം
ഹിബ പോവാൻ തയ്യാറാണെങ്കിൽ…

കുഞ്ഞാറ്റ ഒന്നും മിണ്ടിയില്ല പോവാണോ വേണ്ടയോ എന്ന് തീരുമാനം മനസ്സിൽ തെളിഞ്ഞു വന്നില്ല,,,,

ടീച്ചർ ഹാങ്ബാഗ് തോളിൽ ഇട്ട് കൊണ്ട് പറഞ്ഞു
ഞാൻ നോക്കട്ടെ ജോലി..

വീട്ടിൽ ഒറ്റയ്ക്ക് ഇരുന്നാൽ മനസ്സ് മുരടിക്കാനും വേണ്ടാത്ത ചിന്തകൾ കാട് കയറാനും ഒക്കെ അവസരം ഉണ്ടാവും… ഹിബയ്ക്ക്.
അതിലൂടെ എടുത്തു ചാട്ടവും ദേഷ്യവും ഒക്കെ കൂടും….

അതിൽ നിന്നൊക്കെ ഒരു റിലീഫ് കിട്ടും ഒരു ജോലിയ്ക്കെ ആയാൽ ,,

ശരി എന്ന .
ഞാൻ പിന്നെ വരാം കുഞ്ഞാറ്റെ ..,,
കസേരയിൽ നിന്നും എണീറ്റ് കൊണ്ട് ടീച്ചർ പറഞ്ഞു..

എനിക്ക് കുഞ്ഞാറ്റ എന്ന് വിളിക്കലോ ?.

വിളിക്കാം ടീച്ചർ
ടീച്ചർ ഒന്നും കുടിച്ചില്ലല്ലോ ?..
ഞാൻ വിട്ടു പോയതാണ് ഇപ്പൊ കുടിക്കാൻ എടുക്കാം ,,

ഒരു മിനിറ്റ് കുഞ്ഞാറ്റ അടുക്കള ഭാഗത്തേക്ക് നീങ്ങി…

ഒരു ചെറു പുഞ്ചിരിയോടെ ടീച്ചർ പറഞ്ഞു …
കുഞ്ഞാറ്റ എന്ന ഒരു ക്ലാസ് പച്ചവെള്ളം തന്നെക്കു
വേറെ ഒന്നും വേണ്ട ,,,,

ശരി ടീച്ചർ …

*********** ********* *******

അൻവറിന് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല…

തലേന്ന് രാത്രി സൂപ്രണ്ട് പറഞ്ഞിട്ട് പോയ ഓരോവാക്കുകളും മനസ്സിലിട്ട് എത്രയോ വട്ടം അൻവർ റിവൈന്റ് ചെയ്തു നോക്കി ,,
എന്നിട്ടും അതിനുള്ള ഉത്തരം കിട്ടിയില്ല…

മനസ്സ് ഏകാകൃതമാക്കി
അൻവർ കണ്ണടച്ചു കൊണ്ട്
സൂപ്രണ്ട് സെല്ലടച്ചു തന്റെ അരികിൽ വന്നത് മുതൽ ഒന്നും കൂടെ ഓർത്തു ….,,

നിനക്ക് എന്താ ഡാ
ഇപ്പൊ പുറത്തേക്ക് ഇറങ്ങാൻ ഒരു തിടുക്കം ?….

ആരാ അതിന് പുറത്തേക്ക് പോവുന്നത് ,, സൂപ്രണ്ടിന്റെ ചോദ്യം കേട്ട് ഞാൻ ഓർത്തു..

നിന്നെ ഇറക്കാൻ ആരൊക്കെയോ
കാര്യമായി ശ്രെമിക്കുന്നുണ്ട് .

1 Comment

Comments are closed.