ഇല്ലങ്കിൽ പിന്നെ രാവിലെ വരെ നിങ്ങളെ ഞാൻ ഉറക്കില്ല ….,,,
സൂപ്രണ്ട് പറഞ്ഞത് ആ ജയിലിലെ എല്ലാ തടവിലും രാക്ഷസ അട്ടഹാസം പോലെ മുഴങ്ങി ,,,
നേരം എട്ട് മണി എങ്ങാനും ആയി കാണു .
ഇയാൾക്ക് അഹങ്കാരം കൊണ്ട് ഭ്രാന്ത് ആയി പോയതാ തെണ്ടി… രാഹുൽ ശബ്ദ്ദം താഴ്ത്തി പിറു പിറുത്തു….
****** ********* ******* ****
നിസ്ക്കാര പായയിൽ
ഇരുന്ന് ഹംനയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക ആയിരുന്നു ഉമ്മ….,
എന്റെ മോള് എവിടെയാ ഉറങ്ങുന്നത് എന്ന് ഈ ഉമ്മാക്ക് അറിയില്ല ,,
അന്നും ഇന്നും അറിയാവുന്നത് എന്റെ പൊന്നുമോള് ഒരുപാട് അനുഭവിച്ചാണ് പോയതെന്ന് മാത്രമാണ്…,
അൻവർ എന്തിനാ കുറ്റം ഏറ്റത് എന്ന് ഉമ്മാക്ക് അറിയില്ല മോളെ ..
ഒന്ന് ഉമ്മാക്ക് ഉറപ്പാണ്
അവൻ മോളെ കൊല്ലില്ല എന്ന് ,,,
അവസാനമായി ആ മോൻ പറഞ്ഞത്
മോൾക്ക് തന്ന വാക്ക് പാലിക്കുന്നു എന്നാ ..
എന്താ പൊന്നുമോളെ
നീ ഈ ഉമ്മാനോട് പോലും ഒളിച്ചു നിർത്തിയ സത്യം ,,,..
ഉമ്മാന്റെ കണ്ണ് നിറഞ്ഞൊഴുകി …
കുഞ്ഞാറ്റ മോള് പോയ ശേഷം ഒരുപാട് മാറിപ്പോയി
എന്തിനും ഏതിനും ദേഷ്യമാണ് ,,
കുഞ്ഞാറ്റ ചോദിക്കുന്നു മോളുടെയും അൻവറിന്റെയും കാര്യത്തിൽ ഉമ്മ പാലിക്കുന്ന മൗനം തന്നെയാണ് അതിന് കാരണം..
ഉമ്മാക്ക് അറിയാത്തത് എന്താ കുഞ്ഞാറ്റയോട് പറയേണ്ടത് ,
മോൾക്ക് തന്ന വാക്ക് പാലിക്കുന്ന അൻവറിനെ
എന്ത് പറഞ്ഞിട്ടാണ് ഉമ്മ കുറ്റപ്പെടുത്തേണ്ടത് ?..
ഉമ്മാക്ക് അറിയില്ല പൊന്നെ …
ഉമ്മയുടെ തേങ്ങി കരയുന്ന ശബ്ദ്ദം കേട്ട് കുഞ്ഞോൾ
വന്ന് നോക്കി ,,,
ആ കാഴ്ച്ച കുഞ്ഞോളുടെയും കണ്ണ് നനയിച്ചു …
ഉമ്മാ വിശക്കുന്നുണ്ട് എനിക്ക്
ഒന്ന് വാ ഉമ്മാ….
കുഞ്ഞോൾ ഉമ്മയെ കണ്ണീരിൽ നിന്നും മാറ്റി നിർത്താനായി പറഞ്ഞു…
വേഗം കണ്ണ് തുടച്ചു കൊണ്ട് ഉമ്മ പറഞ്ഞു..
ഉമ്മ ഇപ്പൊ വരാം
കുഞ്ഞാറ്റ എന്താ ചെയ്യുന്നെ?..
അവിടെ റൂമിൽ ഉണ്ട് എന്തൊക്കെയോ എഴുതുന്നു ..
ഉമ്മ വേഗം നിസ്ക്കാര പായ മടക്കി അടുക്കളയിലേക്ക് കയറി ..,
കവറിൽ നിന്നും ബിരിയാണി ഒരു കുഞ്ഞു ചെമ്പ് കഴുകി അതിലേക്ക് മാറ്റി ….,
അടുപ്പിൽ നിന്നും ചൂടോടെ ബിരിയാണി മണം
ഒഴുകി പരന്നു …..,,,
ഇത്താ വാ ചോർ തിന്നാലോ
കുഞ്ഞോൾ വലിയ സന്തോഷത്തോടെ പോയി വിളിച്ചു ,,
എനിക്ക് വേണ്ട .,,
ഇത്താ ബിരിയാണി ആണ് നമുക്ക് ഒരുമിച്ചു തിന്നാലോ ?.
കുഞ്ഞോൾ സ്നേഹത്തോടെ വീണ്ടും പറഞ്ഞു
നിന്നോടെന്താ പറഞ്ഞാൽ മനസ്സിലാവില്ലെ കുഞ്ഞോളെ
അതും പറഞ്ഞു കൊണ്ട് എണീറ്റു വന്ന
കുഞ്ഞാറ്റ റൂമിന്റെ വാതിൽ കുഞ്ഞോൾക്ക് മുന്നിൽ കൊട്ടി അടിച്ചു ….,,,
അപ്പോഴും അടുക്കളയിൽ നിൽക്കുന്ന
ഉമ്മാന്റെ കണ്ണുനീർ
ഒഴുകി കൊണ്ടിരുന്നു….,
തുടരും……
??