നിനക്കായ് 20 1622

ഉമ്മാക്കോ ഇണ്ടാക്കി തരാൻ പറ്റുന്നില്ല …,

ഇങ്ങാനെ ആയിരിക്കും പടച്ചോൻ നമ്മുക്ക് ഇങ്ങനുള്ള ഭക്ഷണം വിധിച്ചിട്ടുള്ളത് ..

നിറഞ്ഞു വന്ന കണ്ണ് തുടച്ചുകൊണ്ട് ഉമ്മ വസ്ത്രം മാറ്റാനായി അടുത്ത മുറിയിൽ കയറി….,,

ഓ…. ബിരിയാണി കൊണ്ട് ഇപ്പൊ ജീവിതം രക്ഷപ്പെട്ടല്ലോ ഇനി എന്ത് പ്രശ്നം ?..

ഉമ്മയുടെ വാക്കിന് മറുപടി എന്നോണം കുഞ്ഞാറ്റ പരിഹാസത്തോടെ പ്രതികരിച്ചു….,,

തുടങ്ങി ഇത്ത.. ഉമ്മ വന്ന് കയറിയില്ല ,,
കുഞ്ഞോൾക്ക് നല്ല ദേഷ്യം വന്നെങ്കിലും പുറമെ കാണിച്ചില്ല..

കുഞ്ഞോൾ
അടുക്കളയിൽ കൊണ്ട് വച്ചു ആ കവർ…
ഉമ്മ വന്നിട്ട് ഒന്നിച്ചു തിന്നാം എല്ലാവർക്കും !!

******* ******* ******* *****

ഭായി എനിക്ക് അടുത്ത് തന്നെ പുറത്തിറങ്ങാൻ സാധിക്കും ..
രാഹുൽ പ്രതീക്ഷയോടെ പറഞ്ഞു

രാഹുലേട്ടൻ ശിക്ഷാ കാലാവധി കഴിഞ്ഞോ ?.

ശിക്ഷാ കാലാവധി കഴിഞ്ഞിട്ടില്ല.
പരോളിന് അപേക്ഷിച്ചിട്ടുണ്ട് ..

ശരിക്കും രാഹുലേട്ടൻ ചെയ്തത് ന്യായമാണെന്ന്
തോന്നുന്നുണ്ടോ? ,
അൻവർ ചോദിച്ചു

ആ ചോദ്യം എന്നോട് തന്നെ ഞാൻ എന്റെ അരിശം തീർന്നപ്പോൾ സ്വയം ചോദിച്ചതുമാണ്..,

ഉത്തരം അല്ല എന്ന് മാത്രമാണ് കിട്ടിയത് ,,
ഒരാളെ മാത്രം ശിക്ഷിച്ചും മറ്റൊരാളെ വെറുതെ വിട്ടും
ഒരു തടവറ മാത്രം എന്നിൽ മിച്ചം ,,,
ഇപ്പൊ പരോൾ ഇറങ്ങുന്നത്
മറ്റൊന്നും കൊണ്ടല്ല അവൾ എങ്ങനെ ജീവിക്കുന്നു എന്നറിയണം ,,,

എന്നിട്ട് എന്ത് ചെയ്യാനാണ് രാഹുലേട്ടാ ?..

ആദ്യം എന്താന്ന് അറിയട്ടെ എന്നിട്ടാവാം ഭായ് അടുത്ത തീരുമാനം ,,

അവർ എല്ലാം മറന്ന്
ജീവിക്കുക ആണെങ്കിലോ ?.
അല്ലങ്കിൽ ജീവിതം തകർന്ന് ഇരിക്കുക ആണെങ്കിലോ ?.
രാഹുലേട്ടാ ..

അവൾ ജീവിതത്തിന്റെ വർണ്ണങ്ങൾ തേടി പോകുവാനെ ചാൻസ് ഉള്ളു..
അവളെന്നെ സ്നേഹിച്ചുകൊണ്ട് അഭിനയിച്ച്‌ ..
വേറെ ഒരുത്തന് സ്നേഹവും എല്ലാം നൽകി ,,

അവൾക്ക് അറിയാം
ഞാൻ അവളെ സ്നേഹിച്ചതിന്റെ ആത്മാർത്ഥ എന്നിട്ടും
ഞാൻ ഇല്ലാത്തപ്പോൾ അവൾ അവനെ വീട്ടിൽ വിളിച്ചും ,,,,

അരിശം കൊണ്ട് രാഹുലിന്റെ ചുണ്ടൊക്കെ വിറച്ചു ….

കഴിഞ്ഞത് കഴിഞ്ഞു രാഹുലേട്ടാ മറ്റൊന്നും ഇനി പറഞ്ഞിട്ടോ ചികഞ്ഞെടുത്തിട്ടോ ആർക്കും ഗുണമില്ല ..!
അൻവർ പറഞ്ഞു

കിടന്നു ഉറങ്ങ് ഡാ….
അവമ്മാരുടെ ഒരു തിരിച്ചറിവ് ,
കൊന്ന് വന്ന് കിടന്നിട്ട് ഒരു പരസ്പ്പര കുമ്പസാരം
മിണ്ടാതെ ഉറങ്ങിക്കോ ,,

1 Comment

Comments are closed.