നിനക്കായ് 19 1614

കുഞ്ഞോളെ കാര്യം ഓർത്തിട്ടാണ് ഇപ്പൊ എന്റെ ഭയം പത്താം ക്ലാസിൽ ആണ് അവളിപ്പോ
പെണ്ണിന് സ്കൂളിൽ പോവുമ്പോ ഒരുക്കം കൂടുതൽ ആണ് ,,

ദീദിയെ കാത്തു നിന്ന പോലെ മറ്റൊരു അൻവർ കുഞ്ഞോളെയും കാത്തിരിപ്പ് ഉണ്ടോന്ന് ,

ഇത്താ… എനിക്ക് ചായ .

കുഞ്ഞോളെ വിളി കേട്ട്
കുഞ്ഞാറ്റ വേഗം എഴുതി കൊണ്ടിരുന്ന ബുക്ക് അടച്ചു വെച്ചു ,,,

വലിയ പെണ്ണല്ലെ നീ കുഞ്ഞോളെ എന്നിട്ട് നിനക്ക് ഒരു ചായ ഉണ്ടാക്കാൻ പറ്റില്ലെ ,, കുഞ്ഞാറ്റ ദേഷ്യത്തോടെ ചോദിച്ചു ,,

കുഞ്ഞോൾ മുഖം വീർപ്പിച്ചു കൊണ്ട് അകത്തേക്ക് പോയി.

കുഞ്ഞാറ്റ കിച്ചനിൽ എത്തുമ്പോൾ കുഞ്ഞോൾ ഉപ്പ്മാവ് തിന്നുകയായിരുന്നു.
ഒരു ക്ലാസ് വെള്ളവും അടുത്ത് വെച്ചിരുന്നു.

കുഞ്ഞാറ്റ തണുത്തു പോയ ചായ ചൂടാക്കി അനുജത്തിക്ക് മുന്നിൽ വെച്ചു ,,

എനിക്ക് വേണ്ട ഞാൻ വെള്ളം കുടിച്ചോളാം ,

ദെ.. കുഞ്ഞോളെ എന്റെ ക്ഷമയെ പരീക്ഷിക്കണ്ട

എനിക്ക് വേണ്ടാഞ്ഞിട്ടല്ലേ
ഇത്താക്ക് വേണേങ്കിൽ ഇത്ത കുടിച്ചോ ,,

നീ എന്റെ കാര്യം ഓർത്തു വിഷമിക്കണ്ട
വേണ്ടങ്കിൽ കുടിക്കണ്ട നീ അതും പറഞ്ഞു കൊണ്ട് കുഞ്ഞാറ്റ ചായ എടുത്ത് വാഷ് ബേസിൽ ഒഴിച്ചു ..

കുഞ്ഞാറ്റ വീണ്ടും കൊലായിലേക്ക് നടന്നു ,

കുഞ്ഞോൾ നിറകണ്ണുകളോടെ അത് നോക്കിയിരുന്നു ..

ഇത്താക്ക് ഇങ്ങനെ എന്നോടും ഉമ്മാനെയും ദേഷ്യം ഉണ്ടാവാനുള്ള കാരണം അറിയില്ല …,,

പാവം
ഉമ്മ ഇത്തായോട് സ്നേഹത്തോടെ മിണ്ടിയാൽ
ഇത്താന്റെ മറുപടി എന്നും
ദേഷ്യത്തിൽ ആണ് ,,,

ദീദി നമ്മളെ വിട്ട് പോയിട്ട് 5 വർഷമായെന്ന് കണ്ണീരോടെ ഉമ്മ രാത്രിയിൽ പറഞ്ഞതോർത്തു കുഞ്ഞോൾ ,,

ദീദി പോയതോടെ എല്ലാ സന്തോഷവും പോയി ഈ വീട്ടിനുള്ളിൽ പലപ്പോയും ഞങ്ങൾ മൂന്ന് പേരും അപരിചിതരെ പോലെയാണ് ജീവിക്കുന്നത് ,,,

തുടരും ……