വയൽ പച്ചപ്പ് വാടി ഉണങ്ങിയ വരമ്പിലൂടെ ആ ഉമ്മ ഒരു നേർത്ത രൂപമായി അകലേക്ക് പോയി.
കുഞ്ഞാറ്റ നിലത്തിരുന്ന് കൊണ്ട് കലണ്ടറിൽ ജൂൺ 3 എന്നതിൽ ചുവന്ന പേന കൊണ്ട് വട്ടം വരച്ചു ..
പിന്നീട് അടുത്തുള്ള ബുക്ക് എടുത്തു കൊണ്ട് കുറിച്ചു,,
ദീദി..
(ഹംനയെ അങ്ങനെയാണ്
അനുജത്തികൾ വിളിക്കാറുള്ളത്
ഉമ്മ ദീദിയെ പൂർണ്ണമായും മറന്നു പോയിരിക്കുന്നു .
ഇന്നേക്ക് ദീദി ഞങ്ങളെ വിട്ട് പോയിട്ട് വർഷം 5 തികയുന്നു ,,,,
ദീദിയെ…
ഒരുപാട് വട്ടം ഞാൻ കാണാമറയത്തുള്ള ദീദിയോട് ചോദിച്ചിട്ടുണ്ട്
എന്തിനാ എന്റെ പാവം ദീദി ആ തെമ്മാടിയെ പ്രണയിച്ചതെന്ന് വിശ്വസിച്ചതെന്ന്..
ദീദി പോയപ്പോൾ എല്ലാം ഞങ്ങൾക്ക് നഷ്ടമായി
ഉമ്മയ്ക്ക് അറിയാം ദീദിയുടെ മരണത്തിന് കാരണക്കാരൻ ആ അൻവർ ആണെന്ന്..
എന്നിട്ട് ഒന്ന് സാക്ഷി പറയാൻ പോലും ഉമ്മ കോടതിയിൽ പോയില്ല …
നമ്മുടെ ഇത്താത്തയും അളിയൻക്കയും ഒക്കെ എത്ര നിർബന്ധിചെന്ന് അറിയാമോ ..,
ദീദി വിരുന്നിന് വരാതിരുന്നത് അവനെ കാണാൻ വേണ്ടിയാണ് എന്ന് കോടാതിയിൽ പറയാൻ പോയില്ല ഉമ്മ
അതിന് ഉമ്മ ഇത്തയോട് പറഞ്ഞ മുടന്തൻ ന്യായം എന്തെന്ന് അറിയാമോ ?..
ന്റെ കുട്ടിയെ അത് കൊണ്ട് നിക്ക് തിരിച്ചു കിട്ടുമോന്ന് ,
അവന് ശിക്ഷ കിട്ടുമെന്ന് ഇത്താത്ത പറഞ്ഞപ്പോ പറയാ..
ഹസീന നിനക്ക് നഷ്ട്ടമായ ജീവിതം തിരികെ ഉണ്ടാക്കി തന്നതിന് കാരണം അവൻ ഒരുത്തനാണ് ..
അവനുള്ള ശിക്ഷ അല്ലാഹു നൽകട്ടെ എന്ന് ,,,
എന്റെ ദീദിയെ കൊന്നവനെ
ഉമ്മാക്ക് ഇപ്പോഴും പഴയ കടപ്പാട് വെച്ച് സഹതാഭമാണ്
അളിയൻകാടെ ഉമ്മയോട് എനിക്ക് ദേഷ്യം തോന്നുന്നില്ല ദീദി ..
ആ ദുഷ്ട്ടന് വേണ്ടി
സംസാരിക്കുന്ന ഉമ്മയോട് അവരെ മരുമകളെ ഫ്ലാറ്റിൽ നിന്നും ഇറക്കി വിട്ടത്
എനിക്ക് തെറ്റായി തോന്നിയില്ല..
മരുമകാനായ അളിയൻകാടെ വാക്കിന് ഒരു വിലയും കല്പിക്കാത്ത ഉമ്മ
ഞങ്ങൾ രണ്ടു പെൺകുട്ടികളെയും കൊണ്ട്
തെരുവിൽ ഇറങ്ങാൻ അർഹ ആയിരുന്നു…
സ്വന്തം മകളെ ജീവൻ എടുത്ത അവനെ മനസ്സ് കൊണ്ട് സ്നേഹിക്കുന്ന ഉമ്മയ്‌ക്കൊപ്പം താമസിക്കുവാൻ എനിക്ക് ഇപ്പൊ അറപ്പാണ് …,,
ജോലി എന്നും പറഞ്ഞിട്ട്
കുറെ ആയി ഇപ്പൊ രാവിലെ എണീറ്റ് പർദയും ഇട്ട് പോവുന്നു .
ഉമ്മാക്ക് മക്കളോട് ഉള്ള സ്നേഹം താൽകാലികമാണ് .
പുറമെ വാത്സല്യം അഭിനയിക്കുകയാണ് .