നിനക്കായ് 18 1610

നിലാവ് അൻവറിന് വെളിച്ചം വീശി കൂടെ നടന്നു
കാടിന് ഒരറ്റത്തായി കുഴിച്ചു വെച്ച രണ്ട് മൂന്ന് കബറുകളിൽ ഒന്നിൽ മുട്ട് കുത്തി ഇരുന്ന് അൻവർ ഹംനയെ നെഞ്ചോട് ചേർത്ത്‌ പൊട്ടി കരഞ്ഞു….,,

യാഥാർഥ്യത്തെ ഉൾകൊണ്ട് അൻവർ ഹംനയെ ആറടി മണ്ണോട് ചേർത്ത് കിടത്തി..

അപ്പോഴാണ് അൻവറിന്റെ ഫോൺ നിർത്താതെ ബെൽ അടിച്ചത്..
അൻവർ വേഗം ഫോൺ എടുത്ത് നോക്കി..

കൈ അറിയാതെ വിറച്ചു പോയി
ഹംനയുടെ ഉമ്മാന്റെ ഫോൺ

ഉമ്മാ…

മോനെ എന്റെ മോൾക്ക് എന്താ സംഭവിച്ചേ ?..

ആ ചോദ്യം അൻവർ പ്രതീക്ഷിച്ചില്ല…

ഒത്തിരി നേരമായി ഞാൻ മോനെ വിളിക്കുന്നു..
ഇപ്പോഴ കിട്ടിയത്.

എനിക്ക് അറിയണം നിന്നെ കാണാൻ വേണ്ടി കാത്തിരുന്ന ന്റെ മോൾക്ക് ഇവിടെ എന്താ സംഭവിച്ചത് ?..

ഉമ്മ പോലീസിൽ വിളിച്ച്‌ പറയ് ..
ഹംനയെ കാണാൻ ഇല്ലെന്ന്..
എന്നെ വിളിച്ചത് ഉമ്മ ആരോടും പറയരുത് ,,

ഇവിടെ എല്ലാം വാരി വലിച്ചിട്ടിട്ടുണ്ട് മോനെ ചോരയും കാണുന്നുണ്ട്…
ഞാനിവിടെ ഒറ്റയ്ക്ക് ഉള്ളത് ,
എനിക്ക് എന്താ ചെയ്യണ്ടേ എന്നറിയില്ല ….
ന്താ ന്റെ മോൾക്ക് ?..

ഉമ്മാ.. എല്ലാം നാളെ അറിയും എന്താണ് എന്ന് …

അന്നേരം എന്നെ ശപിക്കരുത്
ഒന്ന് മാത്രം ഉമ്മയോട് പറയുന്നു .
ഉമ്മാന്റെ മോൾക്ക് നൽകിയ സത്യം ഞാൻ പാലിക്കും ..
ഈ ചങ്കിൽ റൂഹ് ഉള്ളിടത്തോളം കാലം…..,,

ഉമ്മ നിശബ്ദമായി തേങ്ങുന്നത് കേട്ടപ്പോൾ അൻവർ ഫോൺ കട്ടാക്കി..,,

ഓരോ തവണ ഹംനയുടെ മേൽ മണ്ണ് വാരി ഇടുമ്പോഴും തന്റെ സ്വപ്നം ജീവിതം ആഗ്രഹങ്ങൾ പ്രണയം എല്ലാം അതോടൊപ്പം കുഴിച്ചു മൂടി അൻവർ.,,

പള്ളിക്കാട്ടിൽ വീണു കിടക്കുന്ന കരിയിലകൾ അൻവർ ഹംനയുടെ കബറും പുറത്തിട്ടു…,,

പെട്ടന്ന് നിലാവ് മേഘത്തിൽ ഒളിച്ചു അപ്രതീക്ഷിതമായ പേമാരി എല്ലാ കബറുകളെയും നനയിച്ചു ..

പുലരാൻ ആവും വരെ
ഹംനയുടെ കബറരികിൽ അൻവർ കാണാതെ പഠിച്ച ഖുർആൻ ഓതി ഇരുന്നു…

പിന്നീട് ആരെയും കണ്ണിൽ പ്പെടാതെ പള്ളിക്കാട്ടിൽ നിന്നും പുറത്തിറങ്ങി…

മനസ്സിൽ കണക്കു കൂട്ടിയപോലെ ഒരു കീഴടങ്ങലിനായി കാർ പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു അൻവർ ,,..

അനു….

ശബ്ദം ഉയർത്തിയുള്ള വിളി കേട്ട്. അനു ഞെട്ടി വിറച്ചു
പിന്നിലേക്ക് നോക്കി ….

തുടരും…..

2 Comments

  1. പോയി എന്റെ ഹംന പോയി ???.

  2. ഒറ്റപ്പാലം കാരൻ

    ?????

Comments are closed.