നിനക്കായ് 13 1628

അവരെ കാണാൻ ഭായിക്ക് ആഗ്രഹം ഉണ്ടാവില്ലേ ?

എന്റെ ആഗ്രഹത്തിന് എന്ത് സ്ഥാനം കൊലയാളിക്ക് ഒന്നും ആഗ്രഹിക്കാൻ അർഹത ഇല്ല ,,,

ഭായി ബാക്കി പറഞ്ഞില്ല ,,,
എന്താണ് എന്ന് അറിയാനുള്ള ആദി രാഹുലിനെ കൊണ്ട് ചോദിപ്പിച്ചു കൊണ്ടിരുന്നു ,,,,,

പറയാം …

അൻവർ തന്റെ കഴിഞ്ഞ കാലത്തിലേക്ക് ,,

ഹംന …

മ്മ്മ്…എന്തെ അനു

നിന്റെ ഇത്തതാക്ക് കല്യാണം ഒന്നും അതിന് ശേഷം ഇത് വരെ നോക്കിയിട്ടില്ലെ ?..

കൈയിലിരുന്ന പേരക്ക കടിച്ചു കൊണ്ട് അവൾ പറഞ്ഞു ,,
ആര് നോക്കാൻ ?..
ഉപ്പയും ഇല്ല ആങ്ങളമാരും ഇല്ല ,,

തന്റെ ഇളയുപ്പയും ഫാമിലിയുംഒക്കെ വിചാരിച്ചാൽ ആ കല്യാണം നടത്തികൂടെ ,

അനുവിന് അറിയാമോ
അന്ന് ഉപ്പ മരിച്ചപ്പോൾ ഈ ഇളയുപ്പമ്മാരും കുടുംബവും ഒക്കെ ഒന്ന് മനസ്സ് വെച്ചിരുന്നെങ്കിൽ നിക്കാഹ് നടക്കുമായിരുന്നു ,,,

പക്ഷെ ആരും മനസ്സ് വെച്ചില്ല ,
ഒന്നിനെ കെട്ടിച്ചു വിട്ടാൽ അതിന് താഴെ ഉള്ളവരെയും ഏറ്റെടുക്കണം എന്നുള്ള പേടി ആവാം…

ഹംനയോട് എന്ത് പറയണം എന്നറിയാതെ ഞാൻ അവൾ പറയുന്നത് കേട്ടിരുന്നു ,,

ഇളയുപ്പാന്റെ വീട്ടിൽ ഇത്താ ഒരു ആശ്വാസത്തിന് വേണ്ടി പോയി നിൽക്കുന്നു എന്നാണോ അനു കരുതിയത്? ,,,

കൊട്ടാരം പോലുള്ള ഇളയുപ്പാന്റെ വീട് വൃത്തിയാക്കാനും അവിടെ ഉണ്ടാവുന്ന പരിപാടികളിൽ അടുക്കളയിൽ സഹായിക്കാനും

ബന്ധുക്കളുടെ അറിവും അങ്ങനെയാണ് ,,

ഞങ്ങൾക്കെല്ലെ അറിയൂ

രാത്രിയിൽ ഇളയുപ്പ കാറിൽ ഇത്തയെ ഫ്ലാറ്റിന് മുന്നിൽ ഇറക്കിയിട്ട് അമ്പതോ നൂറോ കൂലി കയ്യിൽ കൊടുക്കും ,,,

ഫ്ലാറ്റിൽ കയറുക പോലും ഇല്ല , ഇളയുമ്മാന്റെ വിലക്കാണ് അത് ഇളയുപ്പാക്ക് ,,

അന്നാ അപകടത്തിന് ശേഷം ഉമ്മാക്ക് ഇടയ്ക്ക് ശരീരം ആകെ വിറച്ചു കൊണ്ട് തളർന്ന് വീഴും…
ആ ഷോക്കിൽ നിന്ന് ഉമ്മ പൂർണ്ണമായും മുക്തമായിട്ടില്ല,,

ഇളയുപ്പാന്റെ വീട്ടിലേക്ക് വിളിക്കുമ്പോയൊക്കെ ഇത്ത പോവണം ഇല്ലെങ്കിൽ പിന്നെ ഉമ്മ ഹോസ്പ്പിറ്റലിൽ ആയാൽ പോലും അവർ തിരിഞ്ഞു നോക്കില്ല,,,

സ്കൂൾ മതിയാക്കി കംബ്യുട്ടർസെന്ററിൽ
ജോലിക്ക് കയറുമ്പോൾ ഒറ്റ ലക്ഷ്യമേ ഉണ്ടായുള്ളൂ ,,

ഉമ്മയും ഇത്തയും കുഞ്ഞാറ്റയും കുഞ്ഞോളും പട്ടിണി കിടക്കരുത് ,,

ഉപ്പ മരണപ്പെട്ട ശേഷം എത്രയോ നാളുകൾ ഒരു നേരം മാത്രം ഭക്ഷണം കഴിച്ചുറങ്ങിയിട്ടുണ്ടെന്ന് അറിയാമോ ?.

പണവും പത്രാസും ഉള്ള അടുത്ത കുടുംബക്കാര് ഉള്ളത് കൊണ്ട് , പുറമെ നിന്ന് ആരും സഹാനുഭൂതി കാണിച്ചില്ല ,,,

ഇത്ത ഞങ്ങൾ അനിയത്തിമ്മരോട് അധികമായി ഒന്നും മിണ്ടറില്ല എപ്പോഴും മൂകമായ് ഇരിക്കും ,,,

ഒരു കല്യാണം മുടങ്ങിയാൽ ഇങ്ങനെ തളർന്ന് പോവുമോ അൻവർ സംശയത്തോടെ ചോദിച്ചു ,,