നിനക്കായ് 13 1628

സാർ അമേരിക്കയിൽ പോയിരിക്കുകയാ സാറിന്റെ ജുനിയേസ് ആണ് ഇപ്പൊ കേസ് എടുക്കുന്നത് ,,
അതും പറഞ്ഞുകൊണ്ട് ആ മനുഷ്യൻ ചായഫ്ലാസ്ക്കും കൊണ്ട് നടന്നു പോയി..

ആഗതൻ, വരാന്തയുടെ മൂലയ്ക്ക് ഉള്ള കസേരയിൽ പോയി ഇരുന്നു ,
സമയവും കുറെ കടന്നു പോയി..

സാർ വക്കീലിനെ കണ്ടോ ?.
എന്നുള്ള ചോദ്യം കേട്ടപ്പോഴാണ് ആഗതൻ ചിന്തകളിൽ നിന്ന് ഉണർന്നത് ,,

ഇല്ല എനിക്ക് റോയി തോമസിനെ ആയിരുന്നു കാണേണ്ടിയിരുന്നത് ,,,

സാർ കേസുകൾ ഒന്നും എടുക്കാറില്ല ഇപ്പൊ
കുറെ വർഷമായിട്ട് ജൂനിയസിനെ ആണ് ഏൽപ്പിക്കുന്നത് ,,
ആ വൃദ്ധൻ പറഞ്ഞു

ചേട്ടന്റെ പേര് എന്താ ?..

എന്റെ പേര് ചന്ദ്രൻ എന്നാ ഞാൻ പോട്ടെ സാർ ഓഫിസ് അടക്കാറായി ,

അപ്പോഴാണ് ആഗതൻ ചുറ്റും ശ്രേദ്ദിച്ചത് ആൾ തിരക്ക് പാടെ കുറഞ്ഞിരിക്കുന്നു ,,

മുറ്റത്തിറങ്ങി ആഗതൻ കാറിൽ കയറി സ്റ്റാർട്ട് ചെയ്ത് ഗെയ്റ്റിന് പുറത്തേക്ക് കാർ നീങ്ങി….,,,

******* ******** **********

ഞാൻ കരുതി ഇന്നും ഭായിയെ ഇരുട്ടറയിൽ തന്നെ ആക്കുമെന്ന്.. രാഹുൽ പായ വിരിച്ചു കൊണ്ട് പറഞ്ഞു..,

അൻവർ മറുപടി ഒന്നും പറയാതെ ഇരുമ്പഴികൾ പിടിച്ചു കൊണ്ട് ഇരുട്ടിലേക്ക് നോക്കി നിൽക്കുക ആയിരുന്നു…

എന്താ ഭായ് കിടക്കുന്നില്ലെ ?..

ഉറക്കം വരുന്നില്ല സാധാസമയവും ഉണർന്നിരിക്കുന്നു ഇപ്പൊ മനസ്സും ശരീരവും..

എല്ലാ സെല്ലിലെയും ലൈറ്റുകൾ അണഞ്ഞു
നിലാവിന്റെ വെളിച്ചത്തിൽ പരസ്പ്പരം നിഴലുകൾ തെളിഞ്ഞു നിന്നു…,,

ശബ്ദ്ദം താഴ്ത്തി രാഹുൽ ചോദിച്ചു .
ഭായ് അന്ന് നിർത്തിയ കഥയുടെ ബാക്കി പറയാമോ ?.

അൻവർ പായയിൽ വന്നിരുന്നു ..

കേൾക്കുമ്പോൾ അതൊരു കഥ മാത്രമാണ്..
അനുഭവിച്ച എനിക്കത് ജീവിതവും…

ചില ജീവിതം അങ്ങനെയാണ് ശരിക്കും ഒരു കഥ പോലെ എല്ലാ കഥയിലും പ്രതീക്ഷിക്കാത്ത വഴിത്തിരിവ്
ഇല്ലെങ്കിൽ പോസ്റ്റിവ് ആയൊരു ജീവിതം ഇല്ലെങ്കിൽ നെഗറ്റീവ് ആയൊരു അന്ത്യം
അപ്പോഴും അതിലെ ബാക്കിയുള്ള കഥാപാത്രങ്ങളെ ചുറ്റിപറ്റി കഥ തുടർന്ന് കൊണ്ടിരിക്കുന്നു …..,,
അൻവർ പറഞ്ഞു..

അത് പറഞ്ഞപ്പോഴാ ഓർത്തത് ഭായിയെ കാണാൻ ഭായിയുടെ വീട്ടിൽ നിന്ന് ആരും ഇത് വരെ വന്നിട്ടില്ലെ ?..

വരാൻ ആരുമില്ല …

ഇത്തയും ഉമ്മച്ചിയൊക്കെ?..