നിനക്കായ് 11
Ninakkayi Part 11 Rachana : CK Sajina
അതിനിടയിൽ എന്റെ വലിയൊരു സപ്പോർട്ടും കൂട്ടുമായ ഇത്തൂ
അളിയന്റെ അരികിലേക്ക് പറന്നു ,,
അന്ന് ഇത്തൂന്റെ മുറിയിൽ കിടന്നു ഞാൻ ഒരു കുഞ്ഞിനെ പോലെ കരഞ്ഞു ..
എന്റെ ഒന്നാം വയസ്സിലാണ് ബാപ്പ മരിച്ചത് ,,
ഒരു അസുഖവും ഇല്ലായിരുന്നു പെട്ടന്നുള്ള മരണം
ഉമ്മാന്റെ സമ നില പോലും തെറ്റി ..
അന്ന് മുതൽ ഇത്തു ആണ് എന്നെ നോക്കിയത്
എന്റെ ഏതു ഫ്രണ്ടിനെക്കാളും വലുത് എനിക്ക് ഇത്തു ആയിരുന്നു…
ഇത്തുവിന്റെ കല്യാണം എന്റെ പന്ത്രണ്ടാം വയസ്സിൽ ആയിരുന്നു..,
ബാപ്പ മരണപ്പെട്ടിട്ടും ഉമ്മയുടെ സമനില തെറ്റിയിട്ടും എന്റെ ഇത്ത ..
അച്ചടക്കത്തിലോ ദീനി കാര്യങ്ങളിലോ ഒരു വീഴ്ചയും ചെയ്തില്ല…,,
കല്യാണം കഴിഞ്ഞപ്പോ സുഖമില്ലാത്ത ഉമ്മയെയും എന്നെയും തനിച്ചാക്കി പോവാതെ അളിയനും ഞങ്ങൾക്കൊപ്പം താമസിച്ചു ,,
ഒരു ബാപ്പയുടെ സ്നേഹവും കരുതലും എനിക്ക് അളിയൻ തന്നു.
മരുന്ന് തുടർന്ന് എടുത്തപ്പോൾ
ഉമ്മയുടെ അസുഖത്തിന് കുറച്ചു മാറ്റം ഉണ്ടായി .
അളിയന്റെ ഫാമിലി ഒക്കെ ഗൾഫിലാണ് വർഷങ്ങളായിട്ട്
ഇപ്പൊ അളിയന്റെ ഉമ്മാക്ക് തീരെ വയ്യ അത്കൊണ്ട്
ഇത്തുന് പോവാതിരിക്കാൻ പറ്റില്ലായിരുന്നു ,,
ഇത് വരെ സ്വന്തം വീട്ടിൽ നിൽക്കാൻ സമ്മതിച്ചത് അവരുടെ വലിയ മനസ്സായിരുന്നു …,,
ഹംനയെ കാണണം എന്ന് പറഞ്ഞപ്പോൾ
ഞാനും ഇത്തുവും ഹംന ജോലി ചെയ്യുന്ന
കംബ്യുട്ടർ സെന്ററിൽ പോയി…
അവളും ഇത്തുവും കുറച്ചു നേരം മാറി നിന്ന് സംസാരിച്ചു
എന്റെ ഇത്തൂന്റെ കണ്ണ് നിറഞ്ഞുവെങ്കിലും
ഒരു വേദനയാർന്ന പുഞ്ചിരി ചുണ്ടിൽ സൂക്ഷിച്ചിരുന്നു…..
ഉമ്മച്ചിയുടെ അനുജത്തിയാണ് പിന്നെ വീട്ടിൽ ഞങ്ങൾക്ക് കൂട്ട് ഉണ്ടായത്..
റിനീഷയെ ഞാൻ മൈന്റ് ചെയ്യാറെ ഇല്ലായിരുന്നു
അതറിഞ്ഞ ഹംന എന്നെ വഴക്ക് പറഞ്ഞു …,,
രണ്ട് വർഷം അനു ഇഷ്ട്ടപ്പെട്ട പെണ്ണല്ലെ അത്
എന്നിട്ട് ഇപ്പൊ ഒരു ഫ്രണ്ടായി പോലും കാണാത്തത് ശരിയല്ല അനു ,,
സ്നേഹം അറിയുന്നവർക്ക് ആരെയും ഒന്നിന്റെ പേരിലും വെറുക്കാൻ ആവില്ല
എന്തിനാ അവളോട് പിണക്കം
റിനിയെ മറ്റൊരാൾ പ്രണയിക്കുന്നത് കൊണ്ടാണോ ?..
ഞാൻ ഒന്നും മിണ്ടാതെ ഹംനയെ തുറിച്ചു നോക്കി.
അവൾ ആരെ പ്രണയിച്ചാലും എനിക്കെന്താ എന്ന ഭാവത്തിൽ..
എന്താ മിഴിച്ചു നോക്കുന്നത് ?.
എന്റെ ബുദ്ദൂസെ
നിനക്ക് ഞാനില്ലെ ഇപ്പൊ
??