നാശം വിളിക്ക് എന്നാൽ ആംബുലൻസ് . ഇനി മേലെ വിളിച്ചു സമ്മതം ചോദിക്കണം….
സൂപ്രണ്ട് കലിയോടെ ഓഫിസിലേക്ക് നടന്നു …
പോലിസ് കാവലിൽ അൻവർ ICU വിൽ കിടന്നു
****************************
എന്താ പ്രീതി നിന്നെ കടന്നൽ കൂട്ടം അക്രമിച്ചോ മുഖമെന്താ ഇങ്ങനെ ?…
പ്രീതി കസേര വലിച്ചിട്ട് ഇരുന്നു അരിശം അടക്കാൻ പാട് പെടും പോലെ തോന്നി നിമിഷയ്ക്ക് …
എന്താ പ്രീതി … നീ ഒരു എമർജൻസി കേസ് വന്നിട്ട് പോവും വരെ കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലോ പിന്നെന്ത ഇപ്പൊ ഇങ്ങനെ ….
ആ എമർജൻസി കേസ് മോർച്ചറിയിലേക്ക് ആയാമതിയായിരുന്നു ..,
നിമിഷ ഒന്നും മനസ്സിലാവാതെ പ്രീതിയെ നോക്കി ഇരുന്നു..
പ്രീതി ആരെയാ എമർജൻസി ആയി കൊണ്ട് വന്നത് ?..
ഇങ്ങനെ അരിശം കൊള്ളാൻ
ആരാ ആ വ്യക്തി ?.. നിമിഷ ചോദിച്ചു ,
വ്യക്തിയല്ല പിശാച് ആണ് അവൻ.., പെണ്ണെന്ന വർഗ്ഗത്തിന്റെ ആ ജന്മ ശത്രു .
ആണെന്ന വർഗ്ഗത്തിന്റെ അപമാനവും …
പ്രീതി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു ..
അൻവർ ……
നിമിഷ അറപ്പോടെ മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു
അവനോ ?…
ജോലി നേഴ്സ് ആയത് കൊണ്ട് ഏത് പെണ്ണും തൊടാൻ അറയ്ക്കുന്ന അവനെ ശുശ്രുഷിക്കേണ്ടി വന്നു…
ജീവിതത്തിൽ ഇന്നാദ്യമായി തോന്നിപ്പോയി മുന്നിൽ കിടക്കുന്നത് ശവം ആയിപോവണെ എന്ന് ….,,
ശരിയാണ് ഇവനെ ശുശ്രുഷിക്കുന്നതിലും നല്ലത് ഈ ജോലി നിർത്തുന്നതാണ് നിമിഷ പ്രീതയുടെ അഭിപ്രായത്തോട് യോജിച്ചു…..,
സൂപ്രണ്ട് ഈ നേരം ഡോക്ക്ടർ വിമലിന്റെ മുന്നിൽ ഇരിക്കുകയായിരുന്നു….,
പേടിക്കാൻ ഒന്നുമില്ല ബ്ലഡ് കുറെ പോയിട്ടുണ്ട്
നാളെ വൈകുന്നേരത്തിന് മുമ്പ് പോവാൻ പറ്റും സാർ ..,
എന്ത് പേടി ഡോക്ക്ടർ ഇവനൊക്കെ ആ വീണ വീഴ്ചയിൽ തീരുന്നതാ നല്ലത്., സൂപ്രണ്ട് പറഞ്ഞു.
എന്റെ മുന്നിൽ വരുന്നത് എല്ലാം എനിക്ക് രോഗികൾ മാത്രമാണ്
അതിൽ ജയിൽ പുള്ളിയെന്നോ മന്ത്രിയുടെ മകനെന്നോ പാവപ്പെട്ടവനെന്നോ പണക്കാരൻ എന്നോ ഇല്ല…
അത്കൊണ്ട് തന്നെ അവരുടെ ആരോഗ്യം തിരികെ കിട്ടുന്നതെ ഞാൻ നോക്കാറുള്ളൂ ,,
സൂപ്രണ്ടിന് അത് അത്ര പിടിച്ചില്ല .. വാതിൽ വലിച്ചു തുറന്ന് പുറത്തേക്ക് നടന്നു ..
അൻവറിന്റെ മിഴികൾ സഡേഷന്റെ വീര്യം കുറഞ്ഞപ്പോൾ പതിയെ തുറന്നു ……..
തുടരും…..
Innan vaayikkunnath orupaad ishtappettu ee story
With love❤️❤️
Nalla thudakkam