സാജൻ : നീ പോലീസിനെ പോലെ സംസാരിക്കുന്നല്ലോടാ…….ഇതൊക്കെ എങ്ങനെ നിനക്ക് അറിയാൻ പറ്റുന്നു……
ദേവൻ : 12 വർഷം ഞാൻ അനുഭവിച്ച വിരക്തി, സങ്കടം ഇവയെല്ലാം ഒതുക്കാൻ തുടങ്ങിയതാ വായന….. വായിച്ചു വായിച്ചു അവിടെ ബുക്ക് തീർന്നു…… കുറ്റാന്വേഷണം, ബൈബിൾ, ഖുർആൻ, ഭഗവത് ഗീത, ഇംഗ്ലീഷ് നോവലുകൾ ഞാൻ വായിക്കാത്തതായി ചുരുക്കം പുസ്തകങ്ങളെ കാണു…… നിങ്ങൾ പഠിച്ച നിയമ പുസ്തകവും എല്ലാം ഞാൻ വായിച്ചു കഴിഞ്ഞു…..
സാജൻ : അതുകൊളളാം അപ്പോൾ ഇനി എനിക്കു സംശയം വന്നാൽ നിന്നെ വിളിക്കാം അല്ലേ……..
ദേവൻ : മീനുവിന്റെ അമ്മയും അച്ഛനും ????
സാജൻ : ആ നിന്നോട് ഞാൻ പറയാൻ മറന്നു… അവർ ഇപ്പോൾ ഡോക്ടർ ലാൽകൃഷ്ണയുടെ വീട്ടിലാ താമസം…… ഡോക്ടർ ഇപ്പോൾ സ്വന്തമായി ആശുപത്രിയൊക്കെ തുടങ്ങി…….
അവരുടെ സംസാരവും സമയവും കടന്നുപോയിക്കൊണ്ടിരുന്നു
സാജൻ RT ഓഫീസിനുള്ളിലേക്ക് കയറിപ്പോയി….. ഏകദേശം ഒരു മണിക്കൂറിനുശേഷം സാജൻ ദേവന്റെ അടുത്തേക്ക് വന്നു……..
സാജൻ : അവർ പോകാൻ തുടങ്ങുകയായിരുന്നു പിന്നെ അവനെക്കണ്ടത് കൊണ്ട് നടന്നു
പിന്നെ….. ഡാ ഒരു തുമ്പ് കിട്ടി… അതിൽ ഒരു കാറ് നമുക്കറിയാവുന്ന ഒരാളാ വാങ്ങിയിരിക്കുന്നത്… മീനു മരിക്കുന്നതിന് രണ്ട് ദിവസം മുന്നേ അവളും കൂടി വന്നാ രജിസ്റ്റർ ചെയ്തത്.. ……
ദേവൻ ജീപ്പിൽ നിന്ന് ചാടി ഇറങ്ങി…… സാജന്റെ തോളിൽ തട്ടി ചോദിച്ചു…..
” ആരുടെ പേരിലാടാ……… ആരാ ആള്…… ?????”
തുടരും……………