നീതിയുടെ വിധി 3 30

ആ പിന്നെ, കേസിൽ എന്തെങ്കിലും വെളിപ്പെടുത്തലുകളോ പ്രധാന തെളിവുകൾ സഹിതമോ ആരെങ്കിലും CBI യിൽ അപേക്ഷ കൊടുത്താൽ ചിലപ്പോൾ അതും പോലീസ് അന്വേഷിച്ച ശേഷം സർക്കാർ തീരുമാനിച്ചാൽ നടക്കും….

ദേവൻ : മം .. നമുക്ക് ആ വഴിക്ക് ഒന്നു നീങ്ങണം എന്റെ പരാതി ഞാൻ ഇപ്പോൾ എഴുതി തരാം…..
കാരണം നീ ഇപ്പോൾ എനിക്കു വേണ്ടി അന്വേഷിക്കുന്നതൊക്കെ നാളെ ചോദ്യം ചെയ്യപ്പെട്ടാൽ….. എന്ത് ഉത്തരം നൽകും…..

സാജൻ : അതെ അത് ശെരിയാ……
പിന്നെ ഈ കാറിന്റെ ഉടമസ്ഥരുടെ ഡീറ്റൈൽസും ഞാൻ എടുത്തിട്ടുണ്ട്….
3 പേർക്ക് അല്പം ക്രിമിനൽ പശ്ചാത്തലമുള്ളവരാ… ബാക്കി ഉള്ളവർ അങ്ങനെ കുഴപ്പക്കാരോ മീനുവുമായി ഒരു ബന്ധവും ഉള്ളവരല്ല……

ദേവൻ : ആ മൂന്നു പേരെ നമുക്കൊന്നു കാണണം…. ഇപ്പോൾ ഇറങ്ങിയാലോ…..

സാജൻ : വാ…… ആലപ്പുഴയിൽ ഉണ്ടേൽ അവന്മാരെ നമ്മൾ പൊക്കിയിരിക്കും……..

ആ മൂന്നുപേരോടും ദേവൻ മാറ്റിനിർത്തി കുറച്ചു കാര്യങ്ങൾ ചോദിച്ചു…….

ദേവന് വേണ്ടതൊന്നും കിട്ടിയില്ലെന്നു ദേവന്റെ മുഖഭാവത്തിൽ നിന്ന് സാജന് മനസ്സിലായി…..

ദേവൻ ജീപ്പിലിരുന്ന് ആലോചിക്കുകയായിരുന്നു….. പെട്ടന്ന് ദേവൻ ചോദിച്ചു ..

. “RT ഓഫീസിൽ ആരെയെങ്കിലും നിനക്ക് അറിയാമോ??”…..

സാജൻ : ആ ഞങ്ങളുടെ ക്ലബ്ബിലുള്ള ഒരാളുണ്ട് പുള്ളി അവിടുത്തെ ക്ലർക്കാ …. എന്താടാ ???

ദേവൻ : എങ്കിൽ നമുക്ക് അവിടെ വരെ ഒന്നു പോകാം…… ആ 16 കാറുകളിൽ 3 എണ്ണം നമ്മൾ കണ്ടു, ബാക്കി 13 കാറുകൾ അവയുടെ നമ്പർ ഉണ്ടല്ലോ കയ്യിൽ… അതിൽ എത്ര കാറുകൾ ആരുടെയൊക്കെ പേരിൽ കൈമാറ്റം ചെയ്തിട്ടുണ്ടെന്ന് നോക്കണം……. എന്തെങ്കിലും ഒരു തുമ്പ് കിട്ടാതിരിക്കില്ല……..