നീതിയുടെ വിധി 3
Neethiyude Vidhi Part 3 Author: Kiran Babu | Previous part
രാത്രി മുഴുവൻ ദേവൻ ആലോചനയിലായിരുന്നു തനിക്കു നഷ്‌ടമായ ജീവിതം, ആരൊക്കെയോ തന്നെ ഉന്നം വെച്ചു നടത്തിയ ഗൂഢാലോചനകൾ…
ആലോചനകളിൽ മുഴുകിയ ദേവൻ കയ്യിലുള്ള ബുക്ക് നെഞ്ചിൽ വെച്ച് എപ്പോഴോ ഉറങ്ങി……..
ഉച്ചവരെ ദേവൻ ഒരുപാട് സ്ഥലങ്ങളിൽ പോയി പലപല കടകളിൽ നിന്നും
ഒരുചാക്ക് ഉമി, സർജറി ഉപകരണങ്ങൾ, ഇരുപതോളം അത്തറുകൾ, ഡീസൽ എൻജിനിൽ ഉപയോഗിക്കുന്ന ഇഞ്ചക്ടർ തുടങ്ങിയവ വാങ്ങി….. ആ വാടകമുറിയിൽ ആരും കാണാതെ അതെല്ലാം ഒതുക്കിവെച്ചു…….
വൈകിട്ട് നാലുമണിയോടെ സാജൻ എത്തി
സാജൻ : ദേവാ നീ പറഞ്ഞത് ശെരിയാ…. ഇലക്ട്രോണിക് റിമോട്ട് വെച്ചുതുടങ്ങുന്നത്
2005 ആദ്യ മാസത്തോടു കൂടിയൊക്കെയാ…..
മരണം നടന്നത് സെപ്റ്റംബർ 20 അല്ലേ….
അപ്പോൾ 2005 ജനുവരി മുതൽ സെപ്റ്റംബർ 20 വരെ നിരത്തിലിറങ്ങിയ ഷെവർലെ വാഹനങ്ങൾ 16 എണ്ണമുണ്ട് അത് വാങ്ങിയിരിക്കുന്നവരുടെ ലിസ്റ്റ് ഇതാ…
സാജന്റെ കയ്യിൽ നിന്ന് ആ പേപ്പർ വാങ്ങിയ ദേവൻ സാജനോട് പറഞ്ഞു….
” ആ പഴയ കേസ് ഒന്നുകൂടെ അന്വേഷിക്കാൻ എന്തു ചെയ്യാൻ പറ്റും……. നിയമപ്രകാരം എന്തൊക്കെയാ നമുക്ക് ഇപ്പോൾ ചെയ്യാൻ പറ്റുക……. ?”
സാജൻ : അത് ഇനി നടക്കുമെന്ന് തോന്നുന്നില്ല കാരണം ആ കേസിന്റെ വിധിയും ശിക്ഷയും എല്ലാം കഴിഞ്ഞില്ലേ…. കോടതി തീർപ്പാക്കിയ കേസ് ഇനി എങ്ങനെയാ………..