ആ ഒരു കാരണവും കൊണ്ട് അദ്ദേഹം ഏൽപ്പിച്ചതാവാം ഡോക്ടർ ലാൽകൃഷ്ണയെ കാരണം ഡോക്ടർക്ക് അവൾ അത്ര പ്രീയപ്പെട്ടവൾ ഒന്നുമല്ല….. അവൾ എന്നോട് പറഞ്ഞിട്ടുണ്ട് ആ പണക്കൊതിയനെക്കുറിച്ചു…………
നീ ആ ഫോട്ടോസ് ഇങ്ങെടുത്തേ…….
ദേവൻ ആ മുറിക്കുള്ളിലെ ഫോട്ടോകൾ തിരിച്ചും മറിച്ചും നോക്കി….
ദേവന്റെ മുഖത്ത് ചുളിവുകൾ ഉണ്ടായി…ദേവൻ പെട്ടന്നു പറഞ്ഞു
“സാജാ ഇത് കണ്ടോ ഈ കീ ഹോൾഡറിൽ, ഇലക്ട്രോണിക് ലോക്കിങ് റിമോട്ട് ആണ് കിടക്കുന്നത് അവളുടെ വീട്ടിലെ കാറിന് അതില്ല കാരണം അവള് കോളേജിൽ കൊണ്ടുവന്നപ്പോൾ ഞാൻ ഓടിച്ചിട്ടുള്ളതാ, ആ സമയത്ത് പുതുതായി ഇറങ്ങുന്ന കാറുകൾക്കെ ഇതുണ്ടായിരുന്നുള്ളു മാത്രമല്ല ഇതിന്റെയൊപ്പം താക്കോൽ ഇല്ല, ഒന്നുകിൽ ആരെങ്കിലും കൊടുത്തിട്ട് അവർ അവിടെ തൂക്കിയത്, അല്ലെങ്കിൽ, ആരോ താക്കോൽ തൂക്കിയശേഷം ധൃതിയിൽ എടുത്തപ്പോൾ പൊട്ടിപ്പോയത്… “
അവളുടെ അമ്മയും അച്ഛനും ഇപ്പോൾ എവിടെയാ താമസം……… ??
സാജൻ : അറിയില്ല നാളെ അന്വേഷിക്കാം……….
ദേവൻ : ഉം…. അവരെ നീ എത്രെയും വേഗം കാണണം….
മാത്രമല്ല 2005 ൽ പുറത്തിറങ്ങിയ ഷെവർലെ ഫുൾ ഓപ്ഷൻ കാറുകളുടെ ആലപ്പുഴ രെജിസ്ട്രേഷൻ നമ്പറുകളും ഒപ്പിക്കണം………
സാജൻ : അതെന്തിനാ ഷെവർലെ കാറിന്റേത്…. ???
ദേവൻ : ആ ഇലക്ട്രോണിക് റിമോട്ടിൽ ഷെവർലെ യുടെ ചിഹ്നമാണ് ഉള്ളത്…
ആലപ്പുഴ രെജിസ്ട്രേഷൻ എന്നത് ഊഹമാണ്……
പരിചയമില്ലാത്തവർ ആരും കൃത്യമായി ആ കീ ഹോൾഡറിൽ താക്കോൽ തൂക്കില്ല……. മാത്രമല്ല രണ്ടു ദിവസത്തിനു ശേഷമുള്ള ഫോട്ടോയിൽ അത് അവിടെ ഇല്ലതാനും.അതുകൊണ്ട് വന്നുപോകാൻ എളുപ്പമുള്ള ഈ ആലപ്പുഴയിൽ ഉള്ള ആരുടെയെങ്കിലും കാർ ആകാനാണ് സാധ്യത …….മാത്രമല്ല മരണം നടന്ന വീട്ടിൽ കയറാൻ ബന്ധുക്കൾക്കും പോലീസിനും മാത്രമല്ലെ കഴിയു. ആ വഴിക്കും നമുക്ക് നോക്കാം …..