നീർമിഴിപ്പൂക്കൾ [Malayalam Novel] 35

ബിനോയ് മനുവിനെ നോക്കി പറഞ്ഞു
എന്നിട്ട് ബിനോയ് ഒറ്റമുറിക്കുള്ളിലെ ജാലകത്തിനടുത്ത് ഇരുന്ന് രണ്ടാമത്തെ ഇതളും മറിച്ചു.

“നീർമിഴിപ്പൂക്കൾ”
രചന മനു കൃഷ്ണൻ

ജനിച്ചത് ഭൂമിക്ക് ഭാരമായത്കൊണ്ടാകാം
ദൈവം പോലും തന്നെ കൈവിട്ടത്.
എങ്കിലും എന്തിനോ വേണ്ടി നാളിതുവരെ ജീവിച്ചു,
നരകയാദനയിൽ പൊലിഞ്ഞു പോയ ബാല്യം,
കൂട്ടുകാരുടെ കളിയാക്കൽമൂലം പഠനം
പാതിവഴിയിലുപേക്ഷിച്ചെങ്കിലും
പിന്നീട് ജീവിക്കാൻ വാശിതോന്നിച്ചത്
അച്ഛന്റെ വാക്കുകളായിരുന്നു.
‘ഇതിലും താഴ്ന്ന സ്ഥിതിയിലുള്ളവർ ജീവിതത്തിൽ വിജയം കൈവരിച്ചിട്ടുണ്ട്..
എന്റെ കുട്ടിക്ക് കഴിയും…
നാളെ എനിക്ക് നിന്റെ പേരിൽ അറിയപ്പെടണം’
പലതരത്തിലുള്ള വെല്ലുവിളികൾ അതിജീവിച്ചു,പല സ്ഥലത്തും അവകാശങ്ങൾ നിഷേധിച്ചു.
മറ്റുള്ളവരുടെ സഹായത്തോടെ
പന്ത്രണ്ടാം തരം വരെ പഠിച്ചു.
പിന്നീട് പണം……

ബിനോയ് മനുവിന്റെ മുഖത്തേക്ക് നോക്കി.
എന്നിട്ട് ആ പേപ്പർ കെട്ടുകൾ അടച്ചു വച്ചു.

“പണമായിരുന്നു വില്ലൻ അല്ലെ മനു..?”

“ഉം അതെ..ഒരു കാലം വരെ ,
പിന്നെ അതിന് പ്രസക്തിയില്ലെന്ന് തോന്നി..”

ബിനോയ് വീണ്ടും വായന തുടർന്നു.

“സുഖകരമുള്ള വായന… മനു നമുക്ക് ഈ നോവൽ പബ്ലിഷ് ചെയ്താലോ…”
മുഖത്തേക്ക് നോക്കാതെ ബിനോയ് ഓരോ പേജും മറിച്ചു നോക്കുന്നതിനിടയിൽ പറഞ്ഞു

“സർ…. എന്താ പറഞ്ഞേ…”

“ഹൈ.. മ്മക്ക്ത് .. വെളിച്ചത്ത് കൊണ്ടരാടാ…”

“അതിനൊക്കെ ഒരുപാട് കാശ് ചെലവാണ്..”

“കാശ് നീ വിഷയാക്കണ്ട… മ്മടെ ഒരു ഗടിണ്ട് തൃശ്ശൂര്… ബുകൊക്കെ പബ്ലിഷ് ചെയ്യുന്നാളാ…..”

“എന്നാലും… “

“ന്തുട്ട് ന്നാലും… നീ മിണ്ടാണ്ടിരുന്നെ… ഇപ്പ റെഡിയാക്കിത്തരാ..”

ബിനോയ് പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു.
അപ്പോഴാണ് പ്രിയയുടെ നാല് മിസ്സ്ഡ്കാൾ കണ്ടത്
ഉടൻ തിരിച്ചു വിളിച്ചു…

“നന്തടി കാന്തരി…”

“പപ്പാ…എവിടെ… ഞാൻ എത്ര നേരയി വിളിക്കുന്നു…”

“ഞാൻ പാലക്കാട്.. ന്തേ…”

” വരുമ്പോൾ തോമച്ചന്റെ കടയിൽ നിന്ന് കപ്പലണ്ടി കൊണ്ടുവരണം…”

“കർത്താവേ…
നീയും നിന്റെ കപ്പലണ്ടിയും..
വച്ചിട്ട് പോയേടി…”

മനുവിന്റെ മുഖത്ത് ചെറിയ പുഞ്ചിരി വിടർന്നു

“ഹഹഹ… മോളാ.. പ്രിയ… കപ്പലണ്ടി വല്യ ഇഷ്ട്ടാ പുള്ളിക്ക്, എന്നും വാങ്ങിക്കൊണ്ടു പോണം… ഇല്ലങ്കിൽ വീട്ടിൽ തൃശ്ശൂർപ്പൂരം നടക്കും…ഹഹഹ”

മനുവും അയ്യാളുടെ തമാശയിൽ പങ്കുചേർന്നു…

ഫോണെടുത്ത് ബിനോയ് തന്റെ കൂട്ട്കാരനും,
കെ എൻ പുബ്ലിക്കേഷൻ ന്റെ ഉടമസ്ഥനും കൂടിയായ സേവ്യറെവിളിച്ചു.

“ഡേ… സേവ്യറേ… എവിട്യാ…

” ഞാൻ ഷോപ്പിലുണ്ട്…ന്താ ണ്ടാ കന്നലി…”

“ഒരു ബുക് അടിക്കാനാടാ…”

“ന്തുട്ട് ബുക്ക്… മറ്റേ ബുക്കാണ…”

“നിനക്ക് ആ ചിന്തല്ലതെ വേറൊന്നുല്യ..”

” ചുമ്മാ ചോദിച്ചതല്ലേ ഗടി.. “

“മ്മടെ ഒരു ടാവിന്റെ നോവൽ ണ്ട്, അതൊന്ന് അടിച്ചു തരണം…”

“സർ കാശ് എത്രേ ന്ന് ചോദിക്കു…” മനു അയ്യാളെ ഓർമിപ്പിച്ചു.

“പിന്നെ… നീയൊഴിവിനനുസരിച്ചു ഷോപ്പിലേക്ക് വാ… ന്നാ ശരിടാ… ഇച്ചിരിപണിണ്ട്രാ…”

മറുവശത്ത് നിന്ന് ഫോൺ കട്ട് ചെയ്തു.

“നീയെന്തുട്ട്ണ പേടിക്കണെ മനു.. നിന്റെ കൈയിന്ന് പത്തിന്റെ പൈസ ഇറങ്ങില്ല്യ…
പോരെ…”

“സർ ഇതിനൊക്കെ ഞാൻ എങ്ങനെ പകരം വീട്ടും..”
മനു ബിനോയിയുടെ കൈകൾ പിടിച്ചുകൊണ്ട് ചോദിച്ചു.

“പകരം സ്നേഹവും നന്ദിയുണ്ടായാ മതി… “

ബിനോയ് എഴുന്നേറ്റ് മനുവിന്റെ നെറുകയിൽ തലോടി..

“ന്നാ ഞാൻ ഇറങ്ങട്ടെ…

“ശരി സർ..”

ബിനോയ് നടന്ന് കാറിൽ കയറിപോകുന്നത് വരെ മനുവും അമ്മയും നോക്കി നിന്നു..

പതിവിലും നേരം വൈകിയായിരുന്നു മനു എഴുന്നേറ്റത്, പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞ് ഉമ്മറത്ത് ന്യൂസ്‌പേപ്പർ വായിച്ചിരിക്കുമ്പോഴായിരുന്നു അകത്ത് നിന്ന് ഫോണിന്റെ ശബ്ദം കേട്ടത്, ‘അമ്മ ഫോൺ മനുവിന് കൊണ്ടുവന്ന് കൊടുത്തു. പേപ്പർ ഉമ്മറത്തിണ്ണയിൽ മടക്കി വച്ചിട്ട് മനു ഫോൺ എടുത്തു.

“ഹെലോ…. മനുവേട്ടാ… രേഷ്മയാ…”

“നീയ്യ..ന്തടി പതിവില്ലണ്ട്.. “

“പ്രിയ വിളിച്ചിരുന്നു എനിക്ക്….”

“എന്തിന്…”
മനുവിന് ആകാംക്ഷയായി

“മനുവേട്ടന്റെ തീരുമാനം എന്താണെന്നറിയാൻ…
വീട്ടിൽ വേറെ കല്യാണ ആലോചനകൾ വരുന്നുണ്ട്…
പെൺകുട്ടിയല്ലേ മനുവേട്ടാ…
പിടിച്ചുനിൽക്കുന്നതിനും ഒരു ലിമിറ്റ് ഇല്ലേ..”

മനു മൗനം നടിച്ചു…

“ഹലോ…മനുവേട്ടാ കേൾക്കുന്നുണ്ടോ? “

“ഉം..” ഒരു മൂളൽ മാത്രമായിരുന്നു മറുപടി

“എന്താ മിണ്ടത്തെ… “

“ഏയ്… ഒന്നുല്ല….”

“നാളെ അവളെ പെണ്ണ് കാണാൻ വരുന്നുണ്ട്…
അത് ശരിയയാൽ ചിലപ്പോൾ ഈ മാസത്തെ അവസാന ഞായറാഴ്ച്ച മനസമ്മതം..”

“ങേ..”

“എനിക്ക് മനസ്സിലാകും രേഷ്മാ… പക്ഷേ ഞാൻ…. എനിക്ക് എന്ത് ചെയ്യാനാകും…
വൈകല്യങ്ങൾ ബാധിച്ച എന്നെ എങ്ങനെ സ്വീകരിക്കും…”

“എടാ പൊട്ട… നിന്നെ അവൾക്ക് ഇഷ്ടമാണന്ന് ഒരുപാട് തവണ പറഞ്ഞതല്ലേ… അത് ഈ വൈകല്യം കണ്ടുകൊണ്ട്തന്ന.
അപ്പൊ കുറെ തത്വങ്ങൾ പറഞ്ഞു ഒഴിവാക്കി..
നമ്മളെ സ്നേഹിക്കുന്നവരെയാണ്
നമ്മൾ തിരിച്ചറിയേണ്ടത്… സമയം ഇനിയുമുണ്ട്..
ഇനി ഞാൻ ഇക്കാര്യം പറഞ്ഞ് വരില്ല..”

രേഷ്മ ഫോൺ കട്ട് ചെയ്തു…

എന്ത് ചെയ്യണമെന്നറിയാതെ മനു അൽപ്പനേരം
വിദൂരതയിലേക്ക് നോക്കിയിരുന്നു.
പെട്ടന്നാണ് വീണ്ടും ഫോൺ ബെല്ലടിച്ചത്,
ഇത്തവണ നമ്പർ മാത്രമേ ഉണ്ടായിരുന്നുള്ളു.

“ഹാലോ… “

3 Comments

  1. Ippo ezhutharille…
    Ee kadha um ishtapettu
    Vayikkan vaiki poyi
    ❤❤❤❤❤❤❤❤❤

  2. Vinu super ennu paranjal super.
    Thanks for a good novel.

Comments are closed.