“ഇല്ല ഫാദർ….ഞാൻ ഒരുപാട് ആലോചന അവൾക്ക് കൊണ്ടുവന്നതാ.. ന്നാ അവള് ഒരു പൊടിക്കാ അടങ്ങണില്ല…
ഏതോ ‘മനു’ന്ന് പേരുള്ള ‘ടാവി’നെക്കുറിച്ച് പറഞ്ഞുനടക്കുന്നത് കേൾക്കാം വീട്ട്ല്..
“എന്നാ അതങ്ങു നടത്തികൊടുക്കടഉവ്വേ…”
“ശെന്റെ പോന്നുഫാദറെ… അവള് മിണ്ടെണ്ടേ… അക്കാര്യം പറഞ്ഞാൽ അപ്പ സ്കൂട്ടാവും….”
“എല്ലാം ദൈവനിശ്ചയം… സമയത്ത് നടക്കും…ഹാ.
ഡെപ്യൂട്ടി കലക്ടർ കുറച്ച് വൈകും… അപ്പൊ പരിപാടി തുടങ്ങാൻ ലേശം…..”
“ഉവ്വ്… മനസിലായി… എനിക്ക് ഒരു ധൃതിയില്ല…. ഞാൻ പിള്ളേരെ കണ്ടെച്ചും വരാ ഫാദർ..”
ബിനോയ് അച്ഛന്റെ ഓഫീസിൽനിന്നും പുറത്തിറങ്ങി പരിപാടി നടക്കുന്ന ഹാളിലേക്ക് പോകുംകഥകള്‍.കോം വഴിയാണ് വീൽചെയറിൽ നിന്ന് മുന്നോട്ട് പോകാൻ ശ്രമിക്കുന്ന മനുവിനെ കണ്ടത്. ഉടൻതന്നെ ബിനോയ് ഓടിച്ചെന്ന് വീൽചെയറിൽ പിടിച്ച് മുന്നോട്ട് നടന്നു.
വീൽചെയറിലിരുന്ന് പിന്നിലേക്ക് തിരിഞ്ഞു നോക്കി..
“ന്തുട്ട ഘടി നോക്കണേ… “
മനു ഒന്ന് പുഞ്ചിരിച്ചു
“ബിനോയ്…. ഇവിടെയൊക്കെള്ളതാ…
കണ്ടിട്ടില്ലല്ലോ മുൻപേ… ന്തുട്ട പേര്? എവട്യ സ്ഥലം…?
“മനു.. മനു കൃഷ്ണൻ…
തൃത്താലയാ വീട്..
ഫാദർ വിളിച്ചിട്ട് വന്നതാ.”
“ഞാൻ തൃശ്ശൂരാ…
ഹൈ, മനുന്നാ പേര്… കൊള്ളാല്ലോ…”
വളരെ പെട്ടന്ന് തന്നെ അവർ സുഹൃത്തുക്കളായി, അക്ഷരങ്ങളുടെ
തോഴനായത്കൊണ്ടുതന്നെ മനു
ഭാഷയെ വളരെനന്നായി കൈകാര്യം ചെയ്യുമായിരുന്നു, അതുകൊണ്ട് തന്നെയാകാം ബിനോയ്ക്ക് മനുവിനെ ഒരുപാട് ഇഷ്ട്ടമായത്.
ഒരുപാട് നേരം അവർ പരസ്പരം സംസാരിച്ചിരുന്നതുകൊണ്ട് സമയം പോയതറിഞ്ഞില്ല.
ഇരുവരും സംസാരിക്കുന്നതിനിടയിലേക്കാണ്
ജോർജ് കടന്ന് വന്നത്.
“അച്ചായാ… ഡെപ്യൂട്ടി കലക്ടർ വന്നു.. പരിപാടിതുടങ്ങാം”
“ജോർജേട്ടൻ നടന്നോ.. ഞാൻ വന്നോളാ…”
ബിനോയ് മനുവിന്റെ വീൽചെയർ ഉന്തി ഹാളിലേക്ക് പോയി…
തോരണങ്ങളും പൂക്കളും ഹാളിനെ വർണ്ണാലങ്കരമായിമാറ്റിയിരുന്നു.
വേദിയിൽ അച്ഛനും, ഡെപ്യൂട്ടറും, സ്നേഹസദൻ ട്രസ്റ്റിന്റെ സെക്രട്ടറിയും,
മറ്റുഅനുബന്ധ ആളുകളും.
ബിനോയ് മനുവിന്റെ കൂടെ വേദിക്ക് മുൻപിൽ വന്നിരുന്നു. സ്നേഹസദന്റെ തണലിൽ വളരുന്ന കുട്ടികളും, മനസിൽ നന്മയുള്ള കുറച്ചു മനുഷ്യരും കാണികളായി.
ഫാദർ എഴുന്നേറ്റ് മൈക്കിന് മുൻപിൽ വന്നുനിന്നു.
“സ്നേഹമുള്ള എന്റെ കുട്ടികളെ..,
ഇന്ന് നമ്മൾ കൂടിയിരിക്കുന്നതെന്തിനെന്നാൽ….
ഓരോ മനുഷ്യന്റെ ഉള്ളിലും നന്മയുടെ കിരണങ്ങളുണ്ടാകും, അത് തിരിച്ചറിഞ്ഞു സഹജീവികളെ സ്നേഹിക്കാൻ കഴിവുള്ള നല്ലൊരു മനസുണ്ട് നമ്മളോരോരുത്തർക്കും.
പക്ഷേ ആരും മുന്നിട്ടിറങ്ങുന്നില്ല, ആർക്കും സമയമില്ല, എന്തിനോവേണ്ടി പരക്കം പായുന്നു. അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഈ ട്രസ്റ്റിന്റെ തുടക്കം മുതൽ നമ്മോടൊപ്പം ഒത്തുചേർന്ന കർത്താവിന്റെ അനുഗ്രഹംകൂടെയുള്ള ഒരാൾ ഇന്ന് നമ്മോടൊപ്പമുണ്ട്…
തന്റെ സമ്പാദ്യത്തിൽ നിന്നും
മാസാമാസം വലിയൊരു തുക ട്രസ്റ്റിന് വേണ്ടി ചിലവാക്കുന്ന… “
അച്ഛൻ സംസാരിച്ചു കൊണ്ടേയിരുന്നു…
“ഹോ… ഇത്രയും നന്മയുള്ളവർ ഇപ്പോഴുമുണ്ടോ എന്നാണ് എന്റെ സംശയം..
അദ്ദേഹത്തിന്റെ കൈയ്യൊന്ന് പിടിക്കാൻ കഴിഞ്ഞാൽ ഞാൻ ഭാഗ്യവാനാണ്..”
മനു അടുത്തിരിക്കുന്ന ബിനോയ്യോട് പറഞ്ഞു..
“അതെന്താ മനു…?”
“എനിക്കയ്യൾ.. ഫാദർ പറഞ്ഞപോലെ ദൈവത്തിന്റെ അനുഗ്രഹമുള്ളയാളല്ല…
ദൈവം തന്നെയാണ്…
ഇത്രെയും കുട്ടികളെ സംരക്ഷിക്കുക എന്നത് വലിയ കാര്യമല്ലേ… എത്രപേർ അയാൾക്ക് വേണ്ടി പ്രാർഥിക്കുന്നുണ്ടാകും.
ദേ ഇപ്പൊ ഞാനും..”
ബിനോയ് മനുവിന്റെ കൈയിൽ മുറുക്കിപിടിച്ചു.
അച്ഛൻ തുടർന്നു
“എന്റെ കുട്ടികളുടെ ചാച്ചൻ, എന്റെ കുഞ്ഞ്, നമ്മുടെ പ്രിയ സോദരൻ, ബിനോയ് യെ ഞാൻ ഈ വേദിയിലേക്ക് ക്ഷണിക്കുന്നു…”
അതും പറഞ്ഞ് അച്ഛൻ വാക്കുകൾ അവസാനിപ്പിച്ചു.
മനുവിന്റെ അരികിൽനിന്നും ബിനോയ് പതിയെ എഴുന്നേറ്റു,
എന്നിട്ട് മനുവിനെനോക്കി പുഞ്ചിരിച്ചു സ്റ്റേജിലേക്ക് നടന്നു.
ഷോക്കേറ്റപോലെ മനു അല്പനേരമിരുന്നു
“ഈശ്വര… ”
അയ്യാളറിയാതെ വിളിച്ചു
താൻ ദൈവത്തെപോലെ കാണുന്ന ആ വ്യക്തി തന്റെകൂടെ രാവിലെമുതൽ കൂട്ടിരുന്ന ഇദ്ദേഹമായിരുന്നോ…
അവന്റെ കണ്ണിൽ നിന്നും മിഴിനീർക്കണങ്ങൾ പൊഴിയാൻ തുടങ്ങി..
തമാശയിലൂടെയാണെങ്കിലും അരുതാത്തതെന്തെങ്കിലും പറഞ്ഞോ എന്ന ആശങ്ക ഉള്ളിൽകിടന്നാടി.
സ്റ്റേജിൽ കയറിയ ബിനോയ് ഡെപ്യൂട്ടി കലക്ടർ ഇരിക്കുന്നതിനടുത്തുള്ള ഇരിപ്പിടത്തിൽ ചെന്നിരുന്നു.
ഫാദർ തുടർന്നു…
” ഇന്ന് നമുക്ക് വേണ്ടത് സുരക്ഷിതമായി നമ്മുടെ കുഞ്ഞുങ്ങൾക്ക് അന്തിയുറങ്ങാൻ
ഒരു മുറിയാണ്, അതിന്റെ പൂർണ ചിലവും ബിനോയ് ഏറ്റെടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്, അപ്രകാരമാണ് ഇന്ന് ഇവിടെ തറക്കല്ലിട്ട് അതിന്റെ പണികൾ ആരംഭിക്കാമെന്ന് കരുതിയത്…,
ഫാദർ പറഞ്ഞു നിർത്തിയത്തിന് ബാക്കി ഡെപ്യൂട്ടി കലക്ടറും, ട്രസ്റ്റിന്റെ ഭാരവാഹികളും പറഞ്ഞവസാനിപ്പിച്ചു..
ഹാളിലെ പരിപാടികൾ പുരോഗമിക്കുമ്പോൾ തന്നെ ഡെപ്യൂട്ടി കലക്ടർ യാത്ര പറഞ്ഞ് ഇറങ്ങി…
നന്ദി പറഞ്ഞ് എല്ലാവരും പിരിഞ്ഞശേഷം അഞ്ജലി മനുവിന്റെ അടുത്തേക്ക് വന്നു..
“മനു അപ്പൊ ഞങ്ങൾ ഇറങ്ങി…”
“ഒ..ശരി അഞ്ജലി… പിന്നെ കാണാം”
യാത്ര പറഞ്ഞു അവളും പടിയിറങ്ങി.
സ്റ്റേജിൽ നിന്നും ഇറങ്ങി ബിനോയ് മനുവിന്റെ അരികിൽ വന്നു…
“സർ… ഞാൻ… അറിഞ്ഞില്ല….”
മനുവിന്റെ വാക്കുകൾ മുറിഞ്ഞു…
“ന്തുട്ടാണ്ടാത്……”
മനു തന്റെ കണ്ണുകൾ തുടച്ചു കൊണ്ട് പുഞ്ചിരിച്ചിരുന്നു…
“ഫാദർ… ന്നാ ഞാനങ്ങട് സ്കൂട്ടായാലോ…
അല്ലാ… നിന്റെ വീടെവിടെ ന്നാ പറഞ്ഞേ..?
തിരിഞ്ഞുനിന്ന് മനുവിനോട് ചോദിച്ചു..
“തൃത്താല…”
“ഹൈ ഞാനും അങ്ങോട്ടാടാ… മ്മക്ക് ഒരുമിച്ച് പോകാന്നെ…”
“ഹാ അത് നല്ല കാര്യാ… എന്നാ നിങ്ങൾ വിട്ടോ… മനു ഹാപ്പി അല്ലെ… ഇതൊക്കെ ഒന്ന് കാണാൻ വേണ്ടിയാ വരാൻ പറഞ്ഞേ…”
“സന്തോഷം ഫാദർ… ഇവിടെയുള്ളവരെയൊക്കെ കാണാനും സംസാരിക്കാനും കഴിഞ്ഞതിൽ ഒത്തിരി കടപെട്ടിരിക്കും ഞാൻ…”
അപ്പോഴേക്കും ബിനോയ് കാറുമായി വന്നു
താൻ രാവിലെ കണ്ട ആ ആഡംബര വാഹനം ബിനോയിയുടെയാണെന്ന് അപ്പോഴാണ് മനുവിന് മനസിലായത്.
Ippo ezhutharille…
Ee kadha um ishtapettu
Vayikkan vaiki poyi
❤❤❤❤❤❤❤❤❤
Vinu super ennu paranjal super.
Thanks for a good novel.
Super