“എസ്ക്യൂസ് മീ… ആർ യൂ ‘മനു കൃഷ്ണൻ’
അപ്രതീക്ഷിതമായി കടന്നുവന്ന ആ ചോദ്യകർത്തവിനെ മനുവോന്ന് തിരിഞ്ഞു നോക്കി.. നീല ജീൻസും, കറുത്ത കുർത്തയും ഒരു നെറ്റിയിൽ ചെറിയ കറുത്തവട്ടപൊട്ടുമിട്ട് ഇരുപത്തിനാല്, ഇരുപത്തഞ്ച് വയസ് തോന്നിക്കുന്ന ഒരു ശാലീന സുന്ദരി.
“യെസ് ഐ ആം..” ആകാംക്ഷയോടെ മനു പറഞ്ഞു..
“ഇതെന്താ വീൽചെയറിൽ…” നെറ്റി ചുളിച്ചുകൊണ്ട് അവൾ ചോദിച്ചു
“സോറി… എനിക്ക് മനസ്സിലായില്ല”
“എനിക്ക് വിശ്വസിക്കാനാകുന്നില്ല…
ഞാൻ..ഞാൻ ഇതൊരിക്കലും….
ഇങ്ങനെയൊരു കണ്ടുമുട്ടൽ പ്രതീക്ഷിച്ചില്ല… അതും ഇങ്ങനെ വീൽ…..”
അവളുടെ സംസാരം മുഴുവനാക്കാൻ സമ്മതിക്കാതെ മനു ഇടയിൽകയറി പറഞ്ഞു
“കുട്ടി…എനിക്ക് മനസ്സിലായില്ല, ആരാണെന്ന്….”
“ഹോ…സോറി… ഞാൻ അഞ്ജലി…
അഞ്ജലിപിള്ള.”
“എനിക്കങ്ങോട്ട്… എന്നെ എങ്ങനെ അറിയാം… ” മനുവിന് ആകാംക്ഷയായി
“മുഖപുസ്തകത്തിലെ പ്രശസ്ത എഴുത്തുകാരനല്ലേ… അറിയാതിരിക്കോ…”
“ഓ… അഞ്ജലി പിള്ള…. എനിക്കങ്ങോട്ട് പെട്ടന്ന് മനസിലായില്ല… ക്ഷമിക്കണം….”
“ഒ…സരല്ല്യ.. മനുവിനെ ഇവിടെ തീരെ പ്രതീക്ഷിച്ചില്ല ഞാൻ,അതും വീൽചെയറിൽ.. എന്തുപറ്റി…
“അത്…..കുറച്ചായി…”മനു ചോദ്യങ്ങളിൽ
നിന്നും ഒഴിഞ്ഞുമാറി….
ഒറ്റക്കാണോ അഞ്ജലി വന്നത്…
ഇവിടെ എന്താ….?”
“ഇവിടെ ഇന്നൊരു പ്രോഗ്രാമുണ്ട്…
കുറച്ചു കുട്ടികളെ അഡോപ്റ്റ്
എടുക്കുന്നുണ്ട് ചിലർ… “
“ഉവ്വോ… നല്ല കാര്യം…. “
“പക്ഷെ ചിലപ്രശ്നംകാരണം മീറ്റിംഗ്
ഉച്ചകഴിഞ്ഞു നടക്കൂ…
അതാ ഇങ്ങനെ കറങ്ങിയടിക്കുന്നത്…
നമ്മുടെ ഗ്രൂപ്പിലെ ഫ്രണ്ട്‌സൊക്കെയുണ്ട് കൂടെ….
പ്രിയാ…..” അഞ്ജലി നീട്ടിവിളിച്ചു…
മനുവിന്റെ കണ്ണ് നാല് ഭാഗത്തെക്കും പാഞ്ഞു…
“പ്രിയ…
ദൈവമേ അവളെങ്ങാനുമാണോ.
ആണെങ്കിൽ ഇവിടെ വച്ചു തന്നെ കണ്ടാൽ…”
മനു സകലദൈവങ്ങളെയും ഒറ്റയടിക്ക് വിളിച്ചു.
“കിരൺ നമുക്ക് പോകാം.. പെട്ടന്ന്..”
മനു കിരണിന്റെ കൈതണ്ടയിൽ
പിടിച്ചുകൊണ്ട് ചോദിച്ചു..
“നിക്കാടെ….ഏതാ ആ കിളി എന്ന് നോക്കട്ടെ” കിരൺ മനുപിടിച്ച കൈ വേർപെടുത്തി
അകലെനിന്നും പ്രിയ നടന്നുവന്നത് മനു കണ്ടു, വിദൂരതയിൽ അവളുടെ മുഖം വ്യക്തമല്ലായിരുന്നു, അടുക്കുംതോറും
മനുവിന്റെ മുഖത്ത് പുഞ്ചിരി വിടർന്നു…
“അതെ.. ഇത് അവൾ അല്ല…”
മനു ദീർഘശ്വാസമെടുത്ത് വിട്ടു.
അപ്പോഴേക്കും പ്രിയ അടുത്തെത്തി..
“പ്രിയ… ഇത് മനുകൃഷ്ണൻ… നമ്മുടെ ഗ്രൂപ്പിലെ പ്രശസ്ത എഴുത്തുകാരൻ”
അഞ്ജലി അവൾക്ക് മനുവിനെ പരിചയപ്പെടുത്തികൊടുത്തു..
“ഓ… അറിയാം.. ഞാൻ വായിക്കാറുണ്ട്… നല്ല രചനകളാണ്… വായിക്കുമ്പോൾ നല്ല ഫീൽ കിട്ടും… മനസിൽ നമ്മൾ ആ ചിത്രങ്ങൾ വരക്കാൻ ശ്രമിക്കും….”
“എടി… മതി മതി… ആശാൻ വീൽചെയറിട്ടേച്ചു പോകും…” അഞ്ജലി അവളെ തടുത്തു…
അവർ സാംസാരിച്ചിരിക്കുമ്പോഴാണ്
ജോർജ് മനുവിനെ വന്നുവിളിച്ചത്
“സാറേ… അച്ഛൻ വിളിക്കുന്നു…”
“ഓ… ഇപ്പൊ വരാ… എന്നാ ശരി അഞ്ജലി…”
“ഒക്കെ..ശരി… ഞങ്ങൾ ഇവിടെയൊക്കെത്തന്നെ കാണും… ”
അവർ പിരിഞ്ഞു നടന്നു.
കിരൺ മനുവിനെ അച്ഛന്റെ റൂമിലേക്ക് കൊണ്ടുപോയി
“മനു ക്ഷമിക്കണം… പരിപാടി കുറച്ച് വൈകും.. നമ്മുടെ ഡെപ്യൂട്ടി കലക്ടർക്ക് ഒരു അർജെന്റ് മീറ്റിങ്. അതുകഴിഞ്ഞേ വരൂ..” അച്ഛൻ ക്ഷമാപണം നടത്തി.
“അയ്യോ… ഫാദർ…എനിക്ക് സമയം ഇല്ല..
എനിക്കല്ല ദേ ഇവന്..
വേറെ ഓട്ടം പോകാനുണ്ട്,ഉച്ചയാകുമ്പോഴേക്കും
കഴിയും എന്ന് കരുതിയാണ് ഇവനേം കൂട്ടി വന്നത്..”
“അറിയാം…,പക്ഷേ ഒരു കാര്യം ചെയ്യൂ… താൻ പൊക്കോളൂ” കിരണിനെ നോക്കി അച്ഛൻ പറഞ്ഞു…”
“അപ്പൊ മനു..” കിരൺ ചോദിച്ചു
“ഇവിടന്ന് കൊണ്ടാക്കിത്തരൻ ഞാൻ ഏർപ്പാട് ചെയ്യാം.. എന്താ അത് പോരെ,
നിങ്ങൾ ഈ മീറ്റിങ്ങിനു പങ്കെടുക്കണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്…
“ശരി ഫാദർ…,
എടാ.,മനു അപ്പൊ ഞാൻപോയി…
നീ വീട്ടിലെത്തിയാൽ വിളിക്കൂ…
“ശരിടാ…”
കിരൺ മനുവിന്റെ കവിളിൽ തലോടി യാത്രപറഞ്ഞു പോയി..
***********
ഏകാന്തമായ ആ അന്തരീക്ഷം മനുവിന്
വല്ലാതെ ഇഷ്ട്ടപ്പെട്ടു,
സൂര്യൻ പടിഞ്ഞാറെ ഭാഗത്തേക്ക് ചലിച്ചുകൊണ്ടിരുന്നു.
ചെടികളും,പൂക്കളും, മരങ്ങളും തണലുമുള്ള ആ ഉദ്യാനത്തിലിരുന്ന് അവൻ ചിന്തിച്ചു തുടങ്ങി ,
തന്റെ ജീവിതത്തിൽ പല മാറ്റങ്ങളും സംഭവിച്ചിരിക്കുന്നു.
ഒറ്റപ്പെട്ടു എന്ന് തോന്നിയനിമിഷങ്ങൾ ഉണ്ടായിരുന്നെങ്കിലും. ഇപ്പോൾ തനിക്ക് കൂട്ടിന് ആരൊക്കെയോ ഉള്ളത് പോലെ തോന്നി.
സ്നേഹസാധന്റെ കവാടം കടന്ന് ഒരു ആഡംബര വാഹനം കടന്നു വന്നു
ഒറ്റനോട്ടത്തിൽ തന്നെ മനു ആ കാറിനെ തിരിച്ചറിഞ്ഞു. ബിഎംഡബ്ല്യു എക്‌സ്5
തന്റെ കണ്ണിൽ നിന്നും ആ കാർ മാഞ്ഞുപോകുന്നത് വരെ മനുനോക്കിനിന്നു.
അച്ഛന്റെ ഓഫിസ് റൂം ലക്ഷ്യമാക്കി ആ കാർ വന്നുനിന്നു.
കാറിൽനിന്നൊരു മധ്യവയസ്‌കൻ ഇറങ്ങി
ഓഫീസിലേക്ക് നടന്നു.
വെള്ളമുണ്ടും ഇളംപച്ചനിറത്തിലുള്ള കള്ളി ഷർട്ടും ധരിച്ച്,
കണ്ടാൽ സാധാരണകാരനെന്ന് തോന്നിക്കുന്ന അയ്യാൾ തൃശ്ശൂരിലെ വലിയൊരു ബിൽഡറും
പ്രിയയുടെ പപ്പയും കൂടിയായിരുന്നു
“ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ഫാദർ…”
ഹാഫ് ഡോർ തുറന്ന് അയ്യാൾ അകത്തേക്ക് കടന്നു…
“ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ..
ഹാ..ഇതാരാ ബിനോയ് കുഞ്ഞോ സുഖമാണോ കുഞ്ഞേ….?”
ഇരിക്കുന്ന കസേരയിൽ നിന്നെഴുന്നേറ്റ് അച്ഛൻ ചോദിച്ചു..
“കർത്താവിന്റെ അനുഗ്രഹംകൊണ്ട് നന്നായിപോകുന്നു ഫാദർ”
ടേബിളിന്റെ ഇരു വശങ്ങളിയായി അവർ ഇരുന്നു
“ആട്ടെ പ്രിയ വന്നില്ലേ… എന്തായി അവളുടെ വിവാഹം…വല്ലതും ശരിയായോ കുഞ്ഞേ…”
Ippo ezhutharille…
Ee kadha um ishtapettu
Vayikkan vaiki poyi
❤❤❤❤❤❤❤❤❤
Vinu super ennu paranjal super.
Thanks for a good novel.
Super