നീർമിഴിപ്പൂക്കൾ [Malayalam Novel] 35

ഈ മാസം 21ന് ഒന്നിവിടം വരണം
ചെറിയ പ്രോഗ്രാം ഉണ്ട്..”

കുറിപ്പ് വായിച്ച അയ്യാൾ പതിവിലും സന്തോഷവാനായി..
ഉടൻ രേഷ്മയെ ഫോണിൽ വിളിച്ചു

“നീയെവിടാ രേഷ്മാ…..നീയെന്ന് വേഗം വന്നേ.”

“വിളിക്കുമ്പോ ഓടിവരാൻ ഞാനെന്താ നിങ്ങടെ ഭാര്യയോ… എനിക്ക് വരാൻ സൗകര്യമില്ല..”
അത്രേം പറഞ്ഞു രേഷ്മ ഫോൺ കട്ട് ചെയ്തു.
തീരെ പ്രതീക്ഷിക്കാത്ത മറുപടിയായിരുന്നു അത്,

“ങേ…, ഇവൾക്കിതെന്ത് പറ്റി..
ഇന്ന് വരെ തന്നോട് ദേഷ്യപ്പെട്ടിട്ടില്ലല്ലോ
അവളുടെ മനം മാറ്റം മനുവിനെ അസ്വസ്ഥനാക്കി,

“ഒന്ന് പോയിനോക്കാം,”.. അയ്യാൾ ഉടനെ അടുത്തുള്ള കൂട്ടുകാരന്റെ വണ്ടി വിളിച്ചു രേഷ്മയുടെ വീട്ടിലേക്ക് പോയി..

ശ്യാമസുന്ദരമായ പടവും കായലും, കായൽവരമ്പിൻതീരത്ത് ഓടുമേഞ്ഞ ഒരു കുഞ്ഞു നാടൻ വീട്, വീട്ടിലിരുന്നാൽ കൊറ്റികളും, തത്തകളും,മീൻകൊത്തി പൊൻമാനും പാടത്തുവന്ന് ആനന്ദനൃത്തമടുന്നത് കാണാം,
മഴക്കാലമായത്കൊണ്ട് അങ്ങ് പടിഞ്ഞാറൻ തീരത്ത് മഴയുടെ ആരവശബ്ദം കാർമേഘങ്ങൾ പ്രകൃതിയുടെ വീണയിൽമീട്ടുന്നത് കേൾക്കാം.

മനു സഞ്ചരിച്ചകാർ പതിയെ അവളുടെ വീടിന്റെ മുറ്റത്തേക്ക് ചെന്നു നിന്നു, ഡ്രൈവർ ഇറങ്ങി മനുവിനെ തോളിലെടുത്തു ഉമ്മറത്തേക്ക് കയറ്റിയിരുത്തി.. അകത്തെക്കുള്ള വാതിലിന്റെ കട്ടിളയും ചാരി രേഷ്മയുടെ ‘അമ്മ നിൽപ്പുണ്ടായിരുന്നു

“നീയെന്തിനാ മനു ഇപ്പൊ ഇങ്ങോട്ട് വന്നത്”
മുഖത്തടിച്ചപ്പോലെ ജാനുഅമ്മ ചോദിച്ചു

“രേഷ്മയെ കാണണം… അവൾക്ക് എന്താ സംഭവിച്ചത്… ഇന്നെന്നോട് ദേഷ്യത്തിലാണ് സംസാരിച്ചത്..ഇതുവരെ ഞാൻ കാണാത്ത രേഷ്മയെ കണ്ടു. അതിനു കാരണം എനിക്കറിയണം

“കല്യാണപ്രായമെത്തി നിൽക്കുന്ന കുട്ട്യാ അവൾ.. അത് നീ മറക്കണ്ട.

“അമ്മയെന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്..”

“പിന്നെ ഞാൻ എങ്ങനെ സംസാരിക്കണം
എനിക് എന്റെ മോളാ വലുത്. അതുകൊണ്ട് മനു ഇനി അവളെ ബുദ്ധിമുട്ടിക്കരുത്..” മുഖത്ത് നോക്കാതെ ജാനു പറഞ്ഞു

“‘അമ്മ അവളെ വിളിക്ക്… വിളിക്കാൻ..
മനുവിന്റെ ശബ്ദത്തിന് ഉച്ചംകൂടി

പച്ചനിറത്തിലുള്ള അടിപാവാടയും അതിനുമുകളിൽ ചുരുദാറിന്റെ ടോപ്പുമണിഞ്ഞ് കലങ്ങിയ കണ്ണുകളുമായി രേഷ്മ റൂമിൽ നിന്നും പുറത്തേക്ക് വന്നു.

“നീയിവിടെ ഇരിക്ക്..”

“വേണ്ട… മുഖത്ത് നോക്കാതെ അവൾ പറഞ്ഞു

“എന്താ ഉണ്ടായേ…

അവൾ മിണ്ടാതെ ഉമ്മറത്തെ കഴുകോലിനെ തങ്ങിനിറുത്തിയ തൂണിനോട് ചാരിനിന്നു

“എടി നിന്നോടാ ചോദിച്ചേ… നിനക്കു വയ്ക്കുള്ളിൽ നാവില്ലേ… അല്ലാത്തനേരത്ത്
ചറപറാ ന്ന് പറഞ്ഞിരിക്കാറുണ്ടല്ലോ”
മനു ദേഷ്യപ്പെട്ടു

രേഷ്മ മനുവിന് നേരെ ഒരു കത്ത് നീട്ടി,
മനു അത് തുറന്ന് വായിച്ചു അൽപ്പം പുഞ്ചിരിയോടുകൂടെ മനു ആ കത്ത് അവൾക്ക്‌തന്നെ കൊടുത്തതുകൊണ്ടു പറഞ്ഞു
“വായിക്ക്… മ്…

“ഞാനോ… “അവൾ കണ്ണുനീർ തുടച്ചുകൊണ്ടു ചോദിച്ചു..

“മ്. നീ തന്നെ…”

” പ്രിയ സാജന്.. ഞാൻ ആരെന്ന ചോദ്യത്തിന് ഇവിടെ പ്രസകതി ഇല്ല, ഇതിൽ പറയുന്ന കാര്യങ്ങൾ പൂർണമായും സത്യമാണ്…
നിങ്ങൾ കല്യാണം കഴിക്കാൻ പോകുന്ന രേഷ്മയും, അവളുടെ വീടിന് കുറച്ചപ്പുറത്ത് മാറി താമസിക്കുന്ന വികലാംഗനയാ ചെറുപ്പക്കാരൻ മനു കൃഷ്ണനും തമ്മിൽ വർഷങ്ങളായി അവിഹിതബന്ധം തുടർന്ന് വരുന്നു, ഇത്രനാളും വിവാഹം വേണ്ട എന്ന് പറഞ്ഞു നടന്നവൾ പെട്ടന്ന് വിവാഹം ചെയ്യാൻ പോകുന്ന വാർത്തയാണ് എന്നെ ഈ കത്തെഴുതാൻ പ്രേരിപ്പിച്ചത്…
നിങ്ങൾ സത്യം മനസിലാക്കി ഉചിതമായ തീരുമാനം എടുക്കും എന്ന് വിശ്വസിക്കുന്നു,
മറ്റൊരുത്തൻ തിന്നതിന്റെ എച്ചിലാണ് ഇന്ന് നിങ്ങൾ കല്യാണം കഴിക്കാൻ പോകുന്ന രേഷ്മ…

സ്നേഹപൂർവ്വം… നന്മ ആഗ്രഹിക്കുന്ന ഒരാൾ…

വായിച്ചുകഴിഞ്ഞതും മനു പൊട്ടിച്ചിരിച്ചതും ഒപ്പമായിരുന്നു

“എന്താ ഇത്ര ഇളിക്കാൻ… ഞാൻ കാരണം മനുവേട്ടനേം കൂടെ…

“ഹാ. ..അതാരോ തമാശ ഒപ്പിച്ചതല്ലേ… സജനെ ഞാൻ വിളിച്ചോളാ…

“അമ്മേ… കുഞ്ഞുന്നാൾ മുതൽ എനിക്ക് ഇവളെ അറിയാം,ഇവൾക്ക് എന്നേം…
അവളുടെ നന്മക്ക് വേണ്ടിയെ ഞാൻ ഇന്നും പ്രാർഥിക്കുന്നത്… എന്നാലും എന്നോട് ഇനി ഇങ്ങോട്ട് വരണ്ടാ എന്ന് പറഞ്ഞല്ലോ…”
‘അമ്മ പറഞ്ഞതാണ് ശരി…
ഞാനും കുറച്ച് ചിന്തിക്കേണ്ടിയിരുന്നു

“അതല്ല മോനെ…, ഒരാളുടെ വായ അടക്കാം, പക്ഷെ നാട്ടുകാരുടെ മൊത്തം
വായ എങ്ങനെ അടക്കാൻ പറ്റും..?കഥകള്‍.കോം അതുകൊണ്ടാ ഞാൻ… അല്ലാതെ മോനെ വിശ്വാമില്ലാഞ്ഞിട്ടല്ല..
എന്നാ ശരി ഞാൻ ഇറങ്ങാട്ടെ….

“എങ്ങോട്ടാ..” ചുരിദാറിന്റെ ഷാൾകൊണ്ട് കണ്ണ്‌തുടച്ചിട്ട് അവൾ ചോദിച്ചു

“ആ മണിയോടാറിന്റെ കൂടെയോരു കുറിപ്പ് വന്നിട്ടുണ്ട്… പാലക്കാട് വരെ ഒന്നുപോണം..കൂടെ വരാൻ പറ്റോ എന്നറിയാനായിരുന്നു ഞാൻ വിളിച്ചത്. “

“ഇപ്പഴോ..”

“അല്ല 21 മറ്റന്നാൾ..”

“ഉം ഞാൻ വരാം”

അപ്പോഴേക്കും ഡ്രൈവർ മനുവിനെയെടുത്ത്‌ കാറിൽ കൊണ്ടിരുത്തി

“വേണ്ട രേഷ്മാ… ഇനിയും നീ എന്റെ കൂടെവന്നു വെറുതേ ചീത്തപ്പേര് കേൾപ്പിക്കേണ്ട

“മനുവേട്ടാ ഞാനത്…

“ഉം…മതി ഇനി അതിനെക്കുറിച്ചു സംസാരം വേണ്ട, സാജന് ഞാൻ വിളിച്ചോളാം .ഒക്കെ…
കാർ പതിയെനീങ്ങി പടിപ്പുര താണ്ടി കൺമറഞ്ഞുപോകുന്നത് രേഷ്മ നോക്കിനിന്നു…

മാസങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് തനിക്ക് വരുന്ന മണിയോടാറിന്റെ ഉറവിടം കണ്ടെത്താൻ മനു തയ്യാറായിനിന്നു
ഇരുപത്തിയൊന്ന് രാവിലെ തന്നെ മനു പാലക്കാട് പോകാൻ തയ്യാറായി നിന്നു..

ഇനി മണിക്കൂറുകൾ മാത്രം മനുവിന്.
ആരാകും അത്…..

രാവിലെ ഏഴുമണിക്ക്തന്നെ മനു പുറപ്പെട്ടുനിന്നു.

വണ്ടിയുമായിട്ടുവരാം എന്നുപറഞ്ഞ കൂട്ടുകാരനെ ഒരുപാട്നേരം മനു കാത്തിരുന്നു.
എന്നിട്ടും കാണാതായപ്പോൾ അവന്റെ മൊബൈലിലേക്ക് വിളിച്ചു

“നീയിതെവിടാ കിണ്ണ.. എത്ര നേരായി ഞാൻ കാത്തിരിക്കുന്നു..”

“ഇപ്പൊ വരാടെ.. ടയറിലെ എയർ ഒന്നുചെക്ക് ചെയ്യണം… അതിന് വന്നതാ…”

“ഇപ്പൊ കഴിയും…”

“ഒരു അഞ്ചു മിനിട്ട്..”

“എത്രെ…”

“പതിനഞ്ച് മിനുട്ട്…”

3 Comments

  1. Ippo ezhutharille…
    Ee kadha um ishtapettu
    Vayikkan vaiki poyi
    ❤❤❤❤❤❤❤❤❤

  2. Vinu super ennu paranjal super.
    Thanks for a good novel.

Comments are closed.