നീർമിഴിപ്പൂക്കൾ [Malayalam Novel] 35

“ഇല്ല രാമേട്ടാ….അറുപിശുക്കൻ, അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവൻ..അങ്ങേരാണോ?

“സംശയമുണ്ടേൽ നീ ചെന്ന് ചോദിക്ക്,, ഞങ്ങൾക്ക് പണിയുണ്ട്,
ഡാ… പിള്ളേരെ.., നിങ്ങളെന്താണ് നോക്കണേ.. ചെന്ന് ഓടെറക്ക്…”

രാമേട്ടനും അഞ്ചുപിള്ളേരും കൂടി വൈകുന്നേരമാകുമ്പോഴേക്കും വീടിന്റെ മേൽക്കൂര പൊളിച്ചു മേഞ്ഞു..

‘എടാ മനുവേ…നീ ചെന്ന് അങ്ങേരെ ഒന്ന് കണ്ടേക്കു… പിശുക്കണണേലും നല്ല മനസുള്ള ആളാ… ഉപകാരപ്പെടും,

“ഉം..’ മനു ഒന്നു മൂളി എന്നിട്ട് പൊളിച്ചുമേഞ്ഞ വീടിനുനേരെ നോക്കിയിരുന്നു

“നാല് വർഷമായി ഇതൊന്നു പൊളിച്ചുമെയ്യൻ പഞ്ചായത്ത് മെംബറുടെ കാല് പിടിക്കുന്നു, എന്ത് ഫലം, വോട്ട് ചോദിക്കാൻ മാത്രം വീട് വീടാന്തരം കയറിയിറങ്ങും..
ജോയ്‌മൊതലാളിയെ ദൈവം അനുഗ്രഹിക്കും, അമ്മേടെ കുട്ടിയൊന്ന് പോയി കാണണം”
വീടും പരിസരവും വൃത്തിയാക്കുന്നതിനിടയിൽ ‘അമ്മ പറഞ്ഞു.

പക്ഷേ അയ്യാളുടെചിന്ത എഴുതാൻ തുടങ്ങുന്ന നോവലിനെ കുറിച്ചായിരുന്നു , അതിനുവേണ്ടി തൂലികയെടുത്ത് ഉമ്മറത്തിരിക്കുമ്പോഴാണ് പോസ്റ്മാൻ മനുവിനെ തേടി വന്നത്

“ഒരു മണിയോടർ ഉണ്ട് മനു..”

“എനിക്കോ..? ആളുമാറിയതാകും അനിയേട്ടാ..”

“മനുകൃഷ്ണൻ നീയല്ലേ…”

“അതെ..”

“എന്നാ ഇത് നിനക്കാ..” പോസ്റ്മാൻ ഒരുകുറിപ്പും കുറച്ചു കാശും കൊടുത്തു, എന്നിട്ട് അയ്യാളുടെ കൈയിലുള്ള രജിസ്റ്ററിൽ ഒപ്പ് വപ്പിച്ചു.

“എന്ന ശരിടാ…” യാത്ര പറഞ്ഞ് പോസ്റ്മാൻ തിരിഞ്ഞുനടന്നു.

കൈയിൽകിട്ടിയ പണം മനുഎണിനോക്കി അയ്യായിരം രൂപ, കൂട്ടത്തിൽ വന്നകുറിപ്പ് അവൻ വായിച്ചു
‘മനു…. അക്ഷരങ്ങളിലൂടെ ഉന്നതങ്ങളിൽ എത്തണം വിജയാശംസകൾ
സ്നേഹപൂർവ്വം …’

“സ്നേഹപൂർവ്വം മൂന്ന് കുത്തൊ.. ദാരാപ്പാ…. ഇനി ജോയേട്ടൻ ആണോ?
ഒന്ന് വിളിച്ചുനോക്കാം…”

ഫോൺ എടുത്ത് ജോയ്‌യുടെ നമ്പർ ഡയൽ ചെയ്തയുടനെതന്നെ അയ്യാൾ ഫോൺ എടുത്തു

“ജോയേട്ടാ… മനുവാണ്, കാലോണ്ട് വയ്യാത്ത…

“ഹൈ…നീയാണ്…പറയട…എന്താണ്.

“അത്…പിന്നെ…എന്റെ വീട് പോളിച്ചുമെയ്യൻ സഹായിച്ചതിന് ഒരുപാട് നന്ദി….

“നീയരാടാ എന്റെ കുഞ്ഞമ്മടെ മോനാ നിന്നെ സഹായിക്കാൻ…നന്ദിയൊന്നും എനിക്ക് വേണ്ട….
അതിന് ചെലവായ പൈസ മുഴുവനും എനിക്ക് കിട്ടി.

“ങേ…. അപ്പൊ ജോയേട്ടനല്ലേ എനിക്ക് അയ്യായിരം രൂപ മണിയോഡർ അയച്ചത്..

“നിനക്കെന്താണ് ഭ്രാന്തായ…
അയ്യായിരം രൂപ ഞാൻ നിനക്ക് അയക്കെ…. നീ ഫോൺ വച്ചേ ഞാൻ തിരക്കിലാ..

ഫോൺ കട്ട്ചെയ്ത മനു അൽപ്പനേരം ഒന്ന് ആലോചിച്ചു നിന്നു.. ആരാണീ അജ്ഞാതൻ..

ഫോൺ എടുത്തു ഉടനെ രേഷ്മയെ വിളിച്ചു…

“എടി..ഒന്നു വരൂ…പെട്ടന്ന്…

“എന്താ മനുവേട്ടാ…

“നീ വാ… വന്നിട്ട് പറയാ..

പത്തുനിമിഷത്തിനുശേഷം വയൽ വരമ്പിലൂടെ രേഷ്മ വെള്ള ആക്ടിവയിൽ കടന്നുവരുന്നത് അയ്യാൾ ദൂരെ നിന്നേകണ്ടു..
മുറ്റത്തെക്കുള്ള അവളുടെ ആഗമനം മനു ഇമവെട്ടാതെ നോക്കിയിരുന്നു

സൈഡ് സ്റ്റാന്റിട്ട് അവൾ സ്കൂട്ടറിൽ നിന്ന് ഇറങ്ങി മനുവിന് സമാന്തരമായി ഇരുന്നു..

“എന്താ… പെട്ടന്ന് വരാൻ പറഞ്ഞേ…

മനു മണിയോഡറും കുറിപ്പും അവൾക്ക് നേരെ നീട്ടി,

മനു…. അക്ഷരങ്ങളിലൂടെ ഉന്നതങ്ങളിൽ എത്തണം വിജയാശംസകൾ
സ്നേഹപൂർവ്വം …’ കുറിപ്പ് വായിച്ച് അവൾ മനുവിന്റെ മുഖത്തേക്ക് നോക്കി

“ഇതാരാ മനുവേട്ടാ…

“ആ…അറിയില്ല…” മനു കൈമലർത്തി.ദാ കണ്ടില്ലേ വീട് രാമേട്ടൻ പൊളിച്ചു മേഞ്ഞു. ചോദിച്ചപ്പോ ജോയേട്ടൻ പറഞ്ഞിട്ടാണ് എന്ന്.. ഉടനെ ഞാൻ ജോയേട്ടനും വിളിച്ചു..
വീട് പൊളിച്ചുമെയ്യാനുള്ള പണം അയ്യാളുടെ കൈയ്യിൽ കിട്ടിയിട്ടാണ് പണി രാമേട്ടനെ ഏൽപ്പിച്ചതെന്ന്.. എനിക്കൊന്നും മനസിലാകുന്നില്ല..”

“ഞാനും ഇപ്പൊ അതാ ആലോചിക്കുന്നത്…? രേഷ്മ താടിക്ക് കൈകുത്തിട്ടു പറഞ്ഞു

“എനിക്ക് ഓർമ്മവച്ചനാൾ ഇങ്ങനെയൊരു സംഭവം ആദ്യാ..
ഇതിപ്പോ കണ്ടുപിടിക്കാനെന്താ ഒരു വഴി

“ഹാ ,കണ്ടുപിടിക്കാം മാഷേ…ടെൻഷനടിക്കേണ്ട, ആ പിന്നെ പ്രിയ വിളിച്ചിരുന്നു

പ്രിയ എന്ന് കേട്ടതും മനുവിന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു കണ്ണുകളിൽ പ്രണയം തുളുമ്പി എവിടെയോ അലഞ്ഞുതിരിഞ്ഞു നടന്ന മനസ് അയ്യാളിൽ തിരിച്ചെത്തി

“എന്തു പറഞ്ഞു അവൾ…

“അയ്യട… എന്തൊരു ആകാംക്ഷ, മനുവേട്ടന് നേരിട്ട് പറഞ്ഞൂടെ ഇഷ്ട്ടമാണെന്ന്..

“ഹാ,തമാശ കള… അവളെന്താ പറഞ്ഞത്…

“ഹാ…തമാശകള രേഷ്മാ.. അവളെന്താ പറഞ്ഞേ..

“അവളൊരുനടക്കുപോവൂല, മനുവേട്ടനെയും കൊണ്ടേ പോകു..

“എന്ത്..”

“അതെന്നെ… മനുവേട്ടൻ അവളോട് പറയുത്രേ.. മനുവേട്ടന് അവളെ ഇഷ്ട്ടമാണെന്ന്.”

“ങേ..അതെങ്ങനെ…” മനുവിന് ആകാംക്ഷയായി

“ആ എനിക്കൊന്നറിഞ്ഞൂടാ ഞാൻ പോണു”
രേഷ്മ തന്റെ ആക്ടിവയെടുത്ത് സ്റ്റാർട്ട് ചെയ്തുപോയി.

മനുവീണ്ടും ചിന്താകുലനായി ഇരുന്നു.

ദിവസങ്ങൾ കരിയിലപോലെ കൊഴിഞ്ഞുവീണു, പ്രിയക്ക് മനുവിനോടുള്ള പ്രണയവും ശക്തിയാർജ്ജിച്ചു. തന്റെ പ്രണയം മനസിൽ സൂക്ഷിച്ച് മനു അക്ഷരങ്ങളുടെലോകത്ത് തന്റെ നോവലിന്റെ പണിപ്പുരയിലാണ്ടു..
എല്ലാ മാസവും അവനുള്ള മണിയോഡർ കിട്ടികൊണ്ടേയിരുന്നു…
അവസാനം വന്ന പോസ്റ്റിൽ ഒരു കുറിപ്പുണ്ടായിരുന്നു..

“മനുകൃഷ്ണൻ… ഇത് പാലക്കാട് നെന്മാറ സ്നേഹസധൻ ഓർഫണെജിൽ നിന്നാണ് …

3 Comments

  1. Ippo ezhutharille…
    Ee kadha um ishtapettu
    Vayikkan vaiki poyi
    ❤❤❤❤❤❤❤❤❤

  2. Vinu super ennu paranjal super.
    Thanks for a good novel.

Comments are closed.