നീർമിഴിപ്പൂക്കൾ [Malayalam Novel] 35

“അയ്യോ മോനെ… ബെൻസിൽ പെട്രോളടിച്ചു കത്തിച്ചുവന്നത് വെറുതെയായല്ലോ…”

“വാട്ട്…വാട്ട് യൂ സേ….?”

“ആം ടെല്ലിങ് ട്രൂ മിസ്റ്റർ ഡേവിഡ്…..ഞാൻ ദാ ഇപ്പൊ ഒരാൾക്ക് വാക്ക് കൊടുത്തേ ഒള്ളു”

“ആർ യൂ മാഡ് …വിളിച്ചുവരുത്തി ഇൻസെൾട്ട് ചെയ്യുവാണോ”

അയ്യാൾ കലിപിടിചോണം റൂമിൽനിന്നിറങ്ങി ആരോടും സംസാരിക്കാതെ പോർച്ചിൽകിടന്ന തന്റെ പടക്കുതിരയുടെ ഡോർ തുറന്ന് അതിനുള്ള കയറി അതിവേഗത്തിൽ കുതിച്ചു കുതിച്ചുപാഞ്ഞു..

ആർത്തുപെയ്യുന്ന മഴയെനോക്കി പ്രിയ കുറച്ചുനേരം ബൽക്കണിയിലിരുന്നു.

★★★★★★★★★★

“കാലവർഷം കനത്തുപെയ്യുകയാണല്ലോ അമ്മേ..?”
തന്റെ ഒറ്റമുറിക്കുള്ളിലെ ജാലകത്തിലൂടെ പുറത്തേക്ക് മിഴികൾ നീട്ടിയിരുന്നുകൊണ്ടു മനു ചോദിച്ചു…

ചോരുന്നഭാഗത്ത് പാത്രങ്ങൾ അടക്കിവക്കുകയായിരുന്ന അമ്മ പറഞ്ഞു
“മെംമ്പറോഡ് ഞാൻ പറഞ്ഞു, എന്തായാലും ഇത്തവണ പുതുക്കിപണിയാം എന്നു പറഞ്ഞിട്ടുണ്ട്”

“ഉം” മനു വീണ്ടും മഴയുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ടിരുന്നു, ആർത്തുല്ലസിക്കുന്ന മഴത്തുള്ളികൾ ജലകത്തിൽ വന്നു ചിന്നിചിതറുമ്പോൾ പ്രിയ പുഞ്ചിരിക്കുന്ന പോലെ തോന്നി, തന്റെ ഫോൺ എടുത്ത് അവൾ അയച്ചുതന്നിരുന്ന ഓരോ ഫോട്ടോകളും അയ്യാൾ മാറി മാറി നോക്കി.

★★★★★★★★★

“പപ്പാ….എനിക്കൊരു കാര്യം പറയാനുണ്ട്” പ്രിയ അവളുടെ പപ്പയെ മുട്ടിയുരുമ്പി ഇരുന്നു.

“ഹാ…എനിക്ക് മനസിലായി നിനക്ക് എന്തോ പറയാനുണ്ടെന്ന്.., എന്താ കാര്യം…” സോഫയിലിരുന്നു ലാപ്‌ടോപ്പിൽ തന്റെ ബിസിനസ് കാര്യങ്ങൾ കൈകാര്യം ചെയ്യുകയായിരുന്നു ബിനോയ്..
അത്യാവശ്യം തിരക്കുള്ള ഒരു കോണ്ട്രാക്ടറും അതിനുകൂടെ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തുവരുന്ന അയ്യാളായിരുന്നു പ്രിയയുടെ സൂപ്പർ ഹീറോ..

“എനിക്ക് കുറച്ചു പണംവേണം പപ്പാ..” പ്രിയാ അയ്യാളുടെ കാലുകൾ തടവികൊണ്ട് അൽപ്പം കൊഞ്ചലോടെ ചോദിച്ചു

“അതാണോ…എന്റെ പോക്കെറ്റിൽ ഉണ്ടാകും,അതിൽനിന്നെടുത്തോ…”

“ഒരു അമ്പതിനായിരം രൂപ വേണം..”

ബിനോയ് മുഖംതിരിക്കാതെ ഇടംകണ്ണുകൊണ്ട് അവളെ ഒന്നു നോക്കി..എന്നിട്ടൊന്നു പുഞ്ചിരിച്ചു

“തമാശയല്ല പപ്പാ…ഒരു പാവപ്പെട്ട കുടുംബത്തെ സഹായിക്കാനാണ്,
ചിലപ്പോൾ ഈ മഴയത്ത് ആ വീട് ഒലിച്ചുപോയിട്ടുണ്ടാകും..ഒരു നിവൃത്തിയില്ലാതെ നിൽക്കാ പാവങ്ങൾ”

ലാപ്ടോപ്പ് മടക്കിവച്ചിട്ടു പ്രിയക്ക് നേരെ തിരിഞ്ഞിരുന്നു

“ആ വീട് അറ്റകുറ്റ പണികൾ നടത്തിയാൽ മതിയോ..”

“മതി…

“സ്ഥലവും അഡ്രസ്സും തരൂ നമുക്ക് വേണ്ടതുപോലെ ചെയ്യാം”

“ലൗ യൂ പപ്പാ…” പ്രിയ പപ്പയുടെ കവിളിൽ ഉമ്മാവച്ചിട്ട് പ്രിയ തന്റെ ബെഡ് റൂമിലേക്ക് ഓടിപ്പോയി..
കോണിപ്പടികൾ കയറിപ്പോകുന്ന അവളോട് അയ്യാൾ വിളിച്ചുപറഞ്ഞു..

“എടി കാന്താരി… കളത്തിപറമ്പിൽ…
ഞാനെന്തുപറയണം..”

“ഒന്നുപോയെ പപ്പാ.. ഒരു ഡേവിഡ്, മണുകുണാഞ്ചൻ, എന്റെ ആളെ ഞാൻ കണ്ടെത്തി പപ്പയോടും മമ്മയോടും വന്നുപറയാ…അന്നേരം ഓരോ ഒഴിവകേടുകൾ പറഞ്ഞൊഴിയരുത്.. കേട്ടോ…?”

മുകളിലത്തെ നിലയിൽ നിന്നുകൊണ്ട് അവൾ പറഞ്ഞു…

“ഉവ്വ് മാഡം..വല്ല പിച്ചകാരനുമാവാഞ്ഞാൽ മതിയായിരുന്നു…”

അയ്യാൾ സോഫയിൽനിന്നെഴുനേറ്റു അടുക്കളായിലോട്ട് പോയി..

ബെഡ്റൂമിൽ വന്നവൾ ഫോൺ എടുത്തു നോക്കി
ഇല്ല…! വന്നിട്ടില്ല മനുവിന്റെ സന്ദേശം..

“ഹോ..മനു ഓൺലൈനായി ഉണ്ടല്ലോ പിന്നെ എന്താ മെസേജ് അയക്കാത്തത്…” അവൾ. സ്വയം ചോദിച്ചു…എന്നിട്ട് അങ്ങോട്ട് ഒരു സന്ദേശമയച്ചു

“ഹായ് മനു… എന്താ മെസേജ് അയക്കാത്തെ… ഞാൻ വീട്ടിൽ എത്തി… എനിക്കിപ്പോഴും മനുവിനെ ഇഷ്ട്ടമാണ്… ഞാൻ കണ്ടു എന്നുകരുതി എന്റെ പ്രണയത്തെ നഷ്ട്ടപെടുത്താൻ എനിക്ക് കഴിയില്ല , ഞാനാ മനസിനെയാണ് ഇഷ്ട്ടപ്പെട്ടതും പ്രണയിച്ചതും ശരീരത്തെ അല്ല…”

മനുവാസന്ദേശം എടുത്തുനോക്കി, അൽപ്പ നേരം കഴിഞ്ഞു അവൾക്കുള്ള
മറുപടി അയച്ചു.

“പ്രിയാ ഞാൻ മുൻപേ പറഞ്ഞിട്ടുണ്ട് ആ കണ്ണുകൊണ്ട് ഇനിയെന്നെ കാണരുതെന്ന് എനിക്ക് കഴിയില്ല..!
പ്രണയം ,അതുകഴിഞ്ഞുള്ള ജീവിതം അതൊന്നും എന്റെ നിഘണ്ടുവിലില്ല….ട്രൈ റ്റു അണ്ടർസ്റ്റാന്റ് മീ..
ഇനിയും എന്റെ പിന്നാലെ പ്രണയമാണെന്ന് പറഞ്ഞു വരരുത്, വന്നാൽ , എനിക്ക് ഈ സൗഹൃദം മുറിക്കേണ്ടിവരും..”

വളരെ വിഷമത്തോടെയാണ് അവൾ ആ സന്ദേശം വായിച്ചത്. പക്ഷെ വിട്ടുകൊടുക്കാൻ പ്രിയക്ക് മനസുവന്നില്ല.

” മനു, എന്റെ സ്നേഹം മനു അറിഞ്ഞില്ലെന് നടിക്കരുത് ,എനിക്കറിയാം നിനക്ക് എന്നെ ഇഷ്ട്ടമാണെന്ന്, സഹതാപത്തിന്റെ പരിഗണനയൊന്നുമല്ല..
മനുവിന്റെ കൂടെ അക്ഷരങ്ങളുടെ ലോകത്ത് ജീവിക്കാൻ ഞാനിഷ്ട്ടപ്പെട്ടുപോയി”

പ്രിയ അയച്ച അവസാന സന്ദേശത്തിനുശേഷം അയ്യാൾ മനസ്സില്ലാ മനസോടെ അവളെ ബ്ലോക്ക് ചെയ്തു.

അവളോടുള്ള ഇഷ്ട്ടം മൂടിവച്ച് അവൻ പ്രിയയുടെ നല്ലനാളേക്ക് വേണ്ടി പ്രാർത്ഥിച്ചു.

മനു തന്റെ ഒറ്റമുറിയിലിരുന്ന് അവളെ പരിചയപ്പെട്ടന്നുമുതലുള്ള ഓർമ്മകൾ ചിക്കിചിതറിയെടുക്കുമ്പോഴായിരുന്നു ജാലകത്തിന്റെ അഴികളിലൂടെയാകാഴ്ച കണ്ടത്. എന്തോ അപകടം പറ്റിക്കിടക്കുന്ന ഒരു കുരുവി,കൂടെ അതിന്റെ ഇണയുമുണ്ട്.
തന്റെ കൊക്കുകൊണ്ടു ഇണയെ രക്ഷിക്കാൻ ശ്രമിക്കുന്ന കുരുവിയെകണ്ട് മനുവിന്റെ മിഴികൾ നിറഞ്ഞു..
ഇണയുടെ ആ സംരക്ഷണം അവന്റെ ഉള്ളിൽ പുതിയൊരു വഴിതിരിവാണ് ഉണ്ടാക്കിയത്…

“എന്തുകൊണ്ട് ഈ ജീവിതം തനിക്കൊരു നോവലാക്കി മാറ്റികൂടാ..” അയ്യാൾ സ്വയം ചോദിച്ചു, അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി.

പിറ്റേന്ന് രാവിലെ മനു ഉറക്കമുണർന്നപ്പോൾ വീടിന്റെ ഉമ്മറത്ത് രാമൻ ആശാരിയും പണിക്കാരും കാത്തുനിൽപ്പുണ്ടായിരുന്നു.

“എന്താ രാമേട്ടാ രാവിലെ ഇവിടെ..?” മനു തന്റെ വീൽചെയറിൽ ഉമ്മറത്തേക്ക് വന്നുകൊണ്ടു ചോദിച്ചു

“ജോയേട്ടൻ പറഞ്ഞു നിന്റെ വീടിന്റെ മേൽക്കൂരയോന്ന് പൊളിച്ചു മാറ്റാൻ”

“ങേ…,ജോയേട്ടനോ?…

“അതെ… നിനക്കെന്താ വിശ്വാസമായില്ലേ…”

3 Comments

  1. Ippo ezhutharille…
    Ee kadha um ishtapettu
    Vayikkan vaiki poyi
    ❤❤❤❤❤❤❤❤❤

  2. Vinu super ennu paranjal super.
    Thanks for a good novel.

Comments are closed.