നീർമിഴിപ്പൂക്കൾ [Malayalam Novel] 35

“പ്രി…. പ്രിയ…” മനുവിന്റെ ശബ്ദം ഇടറി, വിയർപ്പുതുള്ളികൾ നെറ്റിയിൽ നിന്നും പൊടിഞ്ഞുവീണു, താനിരിക്കുന്ന സ്ഥലം മതിയാവാത്തപോലെ തോന്നി മനുവിന്,
വീൽചെയറിൽ ശക്തിയായി പിടിച്ചു.

“ഈശ്വരാ…..ഞാനെന്താണീ കേൾക്കുന്നത്…”

“സത്യം മനുവേട്ടാ…. “

“എനിക്ക് കാണണം അവളെ… കിണ്ണാ… നീ വണ്ടി തിരിക്ക്..’ കലങ്ങിയ കണ്ണുകളോടുകൂടി അവൻ കിരണിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു..

“എടാ.. നീ.. ഇപ്പൊ… നിന്റെ ജീവിതത്തിലെ വഴിത്തിരിവാകാൻപോകുന്ന നിമിഷത്തോട്
അടുത്തെത്തി,”

കിരൺ കൈമലർത്തി

“എന്നോട് ക്ഷമിക്കണം മനുവേട്ടാ… പറയില്ലെന്ന് വാക്ക് കൊടുത്തുപോയിരുന്നു” രേഷ്മ ക്ഷമചോദിച്ചു

“ഞാൻ,, എനിക്ക്.. രേഷ്മാ,, കിണ്ണാ..
എനിക്ക് കാണണം അവളെ, പ്ലീസ്…”

“അറിയാം മനു..
പക്ഷെ ഇപ്പൊ നിന്റെ ലക്ഷ്യത്തിനോട് അടുത്തെത്തി നിൽക്കാണ്. അത് കഴിഞ്ഞ് ഞാൻ കൊണ്ടുപോകും ലോകത്തിന്റെ ഏത് കോണിലായാലും.

കിരൺ മനുവിനെ ചേർത്ത് പിടിച്ചു.

“അവളയക്കുന്ന കാശ്കൊണ്ട് അമ്മക്ക് മരുന്ന് വാങ്ങികൊടുത്തിട്ടുണ്ട്,
ഭക്ഷണം വാങ്ങികഴിച്ചിട്ടുണ്ട്,”

“മനുവേട്ടാ… പ്ലീസ്… മതി”

രേഷ്മ നിറമിഴികളോടെ അവനെ സമാധാനിപ്പിച്ചു.
കുറ്റബോധം അവനെ വേട്ടയാടികൊണ്ടേയിരുന്നു.

“ഹാ… നിങ്ങളെന്തുട്ടാ ഈ കാട്ട്ണെ..എത്ര നേരായി ഞാൻ കാത്തിരിക്കിണെ”

പിന്നിലൂടെ വന്ന സേവ്യറേട്ടൻ ചോദിച്ചു..

“ഏയ്, ഒന്നുല്ല സേവ്യറേട്ടാ… വെറുതെ ഇങ്ങനെയിരുന്നു…”
കണ്ണുകൾ തുടച്ചുകൊണ്ട് മനു പറഞ്ഞു.

“ന്നാ ന്റെ കൂടെ വരൂ…” സേവ്യർ മുന്നിൽ നടന്നു.
പിന്നാലെ മനുവിനെയും കൂട്ടി കിരണും,രേഷ്മയും ഹാളിലേക്ക് പോയി.

ഹാളിൽ നൂറിൽപരം ആളുകളുണ്ടായിരുന്നു.
ഹാളിലൂടെ വീൽചെയറിൽ വരുന്ന മനുവിനെ ആളുകൾ സഹതാപത്തോടെ നോക്കാൻതുടങ്ങി.
അതൊന്നും വകവെക്കാതെ അവർ ആ വേദി ലക്ഷ്യമാക്കി നടന്നു. വർണ്ണ വിസ്മയങ്ങൾ തീർത്ത ഫ്ളക്സ് കൊണ്ട് വേദി അലങ്കരിച്ചിരിക്കുന്നു
‘പുസ്തക പ്രകാശനം
മുഖ്യാതിഥി പത്മശ്രീ അച്യുതവാര്യർ’ എന്ന്
കിരൺ ദൂരെ നിന്നുതന്നെ വായിച്ചെടുത്തു.

“മനു …” കിരൺ പതിയെ വിളിച്ചു.

“ഉം…” മനു ഒന്ന് മൂളിയെങ്കിലും അവന്റെ മനസ് അവിടെയുണ്ടായിരുന്നില്ല.
പ്രിയയുടെ ഓർമ്മകളുമായി ഏകാന്ത പാതയിലൂടെ സഞ്ചരിക്കാൻ തുടങ്ങിയിട്ട് മിനിറ്റുകളായിരുന്നു.

മനുവിനെ സേവ്യർ സ്റ്റേജിൽ കൊണ്ടിരുത്തി.

” നീയിവിടെ ഇരിക്ക് ട്ടാ… ഞാൻ ഇപ്പ വരാ…”
സ്റ്റേജിന്റെ പിന്നാം പുറത്തൂടെ സേവ്യർ ഇറങ്ങിപ്പോകുന്നത് മനു നോക്കിയിരുന്നു.

മുൻപന്തിയിൽ തന്നെ രേഷ്മയും കിരണും ഇരിപ്പുറപ്പിച്ചു.

മനുവിന്റെ ഭാവമാറ്റം രേഷമയിൽ അസ്വസ്ഥതവളർത്തി, അവൾ സമാധാനിക്കൻ കൈകൊണ്ട് ആംഗ്യം കാണിച്ചു.

മിനുറ്റുകൾകഴിഞ്ഞപ്പോഴേക്കും സംഘാടക സമതിക്കാർ വന്ന് പരിപാടിതുടങ്ങാനുള്ള ഏർപ്പാടുകൾ തുടങ്ങിവവച്ചു.
അപ്പോഴേക്കും രാമേട്ടനും, സജീവും എത്തിയിരുന്നു.
സേവ്യർ അവർക്ക് മനുവിനെ പരിചയപ്പെടുത്തികൊടുത്തു.

“ഓ അപ്പൊ ഇതാണാ ഘടി….മ്മടെ ബിനോയ് പറഞ്ഞ..”
താടിയുഴിഞ്ഞുകൊണ്ട് രാമേട്ടൻ ചോദിച്ചു

“അതേ..” സേവ്യർ പറഞ്ഞു

“എന്താടോ തന്റെ മുഖം വല്ലാണ്ടായിരിക്കുന്നെ..” നെറ്റിചുളിച്ചുകൊണ്ട് രാമേട്ടൻ മനുവിനോട് ചോദിച്ചു..

“ഏയ്… ഒന്നുല്ല സർ. ”
ചെറുപുഞ്ചിരിയോടെ മനു പറഞ്ഞു

മിനിട്ടുകൾക്ക് ശേഷം പത്മശ്രീ അച്യുതൻ വാര്യർ സ്റ്റേജിലെത്തി.

വേദിയിൽ കസേരകളിയായി രാമേട്ടൻ, സജീവ്, പത്മ ശ്രീ അച്യുതൻ വാര്യർ, മനു,
കേരള സാഹിത്യ അക്കാദമിയുടെ വിവിധ പദവികളിലിരിക്കുന്നവരും ഉണ്ടായിരുന്നു.

വേദിയിലിരിക്കുന്ന രാമേട്ടന്റെ അടുത്തേക്ക് സേവ്യർ വന്നു ചോദിച്ചു.

“മ്മടെ ബിനോയ് എവിടെ…?”

“അവൻ വന്നില്ലേ ഇതുവരെ..”

“ഇല്ല… ഒന്ന് വിളിക്കൂ..”

രാമേട്ടൻ തന്റെ ഫോൺ എടുത്ത് ബിനോയുടെ നമ്പറിലേക്ക് വിളിച്ചു.
പ്രിയയായിരുന്നു ഫോൺ എടുത്തത്.

“എന്താ അങ്കിളെ….”

“പപ്പ എവിട്രി…”

“വണ്ടി ബ്രേക്ക് ഡൗണായി അങ്കിളേ…
വഴിയിലാ,
മെക്കാനിക്കിനെ വിളിക്കാൻ വേണ്ടി പോയതാ പപ്പ…”

“ശരി… വന്നാ വിളിക്കാൻ പറ, പരിപാടി തുടങ്ങി…”

അത്രേം പറഞ്ഞ് അയ്യാൾ ഫോൺ കട്ട് ചെയ്തു.

എല്ലാവരെയും സ്വാഗതം ചെയ്ത് അധ്യക്ഷൻ മുഖ്യാഥിതി പത്മശ്രീ അച്യുതവാര്യരെ വേദിയിലേക്ക് ക്ഷണിച്ചു.

കസാരയിൽ നിന്നെഴുന്നേറ്റ അയ്യാൾ പതിയെ മൈക്കിന്റെ അടുത്തേക്ക് വന്നുനിന്നു.

“നമസ്ക്കാരം… ” പൗരുഷമാർന്ന ശബ്ദത്തോടെ അയ്യാൾ കൈകൾ കൂപ്പി കാണികൾക്ക് സമാന്തരമായി നിന്നു.

കയ്യടികൾ ഹാളിൽ നിറഞ്ഞൊഴുകി

അച്യുതൻവര്യർ വാക്കുകൾ തുടർന്നു.

“ഞാൻ കരുതി സാഹിത്യ ലോകത്തേക്കുള്ള കടന്നുവരവുകൾ നിന്നുപോയി എന്ന്. നവമാധ്യമങ്ങൾക്ക് അടിമപ്പെട്ടുപോയിരിക്കുന്നു ഇന്നത്തെ യുവ തലമുറകൾ.
അവരിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തമായി അക്ഷരങ്ങളോടുള്ള പ്രണയം മനസിൽ താലോലിച്ച് കൊണ്ട് രണ്ട് ചെറുപ്പക്കാരുടെ സ്വപ്നങ്ങൾക്ക് വെളിച്ചം നൽകാൻ എന്നെ നിയോഗിച്ച സർവേശ്വരനോട് ഞാൻ നന്ദി പറയുന്നു.
ഇനിയും കഴിവുള്ള ചെറുപ്പക്കാർ സാഹിത്യ മേഖലയിലേക്ക് കടന്നുവരട്ടെ.
പലതരത്തിലുള്ള പരീക്ഷണങ്ങൾക്ക് അടിമപ്പെടേണ്ടിവരും, വിമർശങ്ങൾ നേരിടേണ്ടി വരും, തളരാത്ത മനസുമായി മുന്നോട്ട് പോകണം.
കൗരവരോടുള്ള യുദ്ധത്തിൽ, യുദ്ധഭൂമിയിൽ തളർന്നിരിക്കുന്ന അർജ്ജുനനോട് തന്റെ വഴികാട്ടിയായ ഭഗവാൻ ശ്രീകൃഷ്ണൻ പറയുന്നുണ്ട്.
‘ നിന്നെ വിമർശിക്കുന്നവർ വിമർശിക്കട്ടെ. കാരണം കണ്ടെത്തിയാൽ അതിൽനിന്നും പുതിയ ചിന്തകളാണ് ഉത്ഭവിക്കുന്നത്.
വിമർശനങ്ങൾ നേരിടണം, എന്നാലേ
എഴുത്തുകാരൻ പൂർണ്ണമാകൂ.
സാഹിത്യലോകത്തേക്ക് കടന്നുവന്ന യുവ കവി സജീവ് മുതുവറയുടെ ‘മൺപ്പാവകൾ’എന്ന കവിസമാഹാരമാണ് ഇന്ന് നിങ്ങൾക്ക് മുൻപിലെത്തുന്നത്..”

അദ്ദേഹം വാക്കുകൾ തുടർന്നു.

ബിനോയ്യെ കാണാത്തതുകൊണ്ട് സേവ്യർ വിളിച്ചു നോക്കി.

“ഡോ…എവിട്യാടോ താൻ..” സേവ്യർ അൽപ്പം ശബ്ദത്തോട്കൂടി ചോദിച്ചു

“എത്തിടാ…” ബിനോയ് അയ്യാളെ സമാധാനിപ്പിച്ചു.

കാർ അക്കാദമി ഹാളിന്റെ കോമ്പൗണ്ടിലേക്ക് കയറ്റി പാർക് ചെയ്ത് ബിനോയ് ഇറങ്ങി പ്രിയയോട് ചോദിച്ചു

” നീ വരുന്നുണ്ടോ?..”

3 Comments

  1. Ippo ezhutharille…
    Ee kadha um ishtapettu
    Vayikkan vaiki poyi
    ❤❤❤❤❤❤❤❤❤

  2. Vinu super ennu paranjal super.
    Thanks for a good novel.

Comments are closed.