നീർമിഴിപ്പൂക്കൾ [Malayalam Novel] 35

എണീറ്റയുടനെ കുളിയും കുറിയും കഴിഞ്ഞ് കിരണിനെ വിളിച്ചു.

“എടാ… എണീറ്റോ നീ…”

“പൊന്നു മനു… ഞാൻ വരാ.. നേരം 6 മണിയായിട്ടൊള്ളു..” അത്രേം പറഞ്ഞ് കിരൺ ഫോൺ കട്ട് ചെയ്തു.

അടുത്തവിളി രേഷ്മക്കായിരുന്നു…

“മനുവേട്ടാ ഞാൻ വിളിക്കാ.. 11 മണിക്കല്ലേ പോകുന്നത്…
ഞാൻ അടുക്കളയിലാണ്…”

അവളും ഫോൺ കട്ട് ചെയ്തു.

കൃത്യം 10.30 ന് കിരൺ കാറുമായിട്ടെത്തി.
കൂടെ രേഷ്മയുമുണ്ടായിരുന്നു.

“ന്റെമ്മോ… ദാരാപ്പാ…ചൂപ്പറായി…” മനുവിനെ കണ്ടിട്ട് രേഷ്മ പറഞ്ഞു.

“ഹും…പോടി കളിയാക്കാതെ..” മനു ദേഷ്യപ്പെട്ടു.

“രേഷ്മാ നീയാ വീൽചെയർ എടുത്തോ., ഇവനെ ഞാനെടുത്തോളാ…

കിരൺ കാറിന്റെ കീ രേഷ്മയുടെ കൈയ്യിൽകൊടുത്തിട്ട് വീൽചെയറിൽ നിന്നും മനുവിനെ കോരിയെടുത്തു.

“എന്റമ്മോ….എന്നാ സ്‌പ്രേയാട… ന്തൊരു മണം..”

“ഹി ഹി… റോയൽ…” ചെറു പുഞ്ചിരിയോടെ അവൻ പറഞ്ഞു.
അപ്പോഴേക്കും രേഷ്മ വീടിന്റെ ഓരോ മുറിയും പൂട്ടിയിറങ്ങി.

കാറിന്റെ മുൻസീറ്റിൽ മനുവിനെ ഇരുത്തി, വീൽചെയർ ഡിക്കിൽ വച്ചിട്ട് കിരൺ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്ന് കൃഷ്ണനെ മനസിൽ വിചാരിച്ച് കാർ സ്റ്റാർട്ട് ചെയ്തു.

“പോവാം….” രണ്ടുപേരോടും സമ്മതം ചോദിച്ച് കിരൺ കാറിന്റെ ഗിയർ ഫസ്റ്റിലേക്ക് മാറ്റി പതിയെ മുന്നോട്ടെടുത്തു.

×××××××××××××××

ഉച്ചഭക്ഷണം നേരത്തെകഴിച്ച് ബിനോയ് ഒന്നുമയങ്ങി.

“പപ്പാ… എണീറ്റെ…സമയം ഒന്നരയായി”
പ്രിയ അയ്യാളെ ഉറക്കത്തിൽ നിന്നും തട്ടിവിളിച്ചു…

“ങേ… ആ.. ” ബിനോയ് വീണ്ടും കണ്ണുകളടച്ചു കിടന്നു.

“ഒന്നരക്ക് വിളിക്കാൻ പറഞ്ഞിട്ട് വീണ്ടും കിടക്കാ… എണീക്ക്…”
പ്രിയ വീണ്ടും അയ്യാളെ തട്ടിവിളിച്ചു..

കട്ടിലിൽ നിന്നുമയ്യാൾ പതിയെ എഴുന്നേറ്റു ബാത്‌റൂമിൽ പോയി ഫ്രഷായി തിരിച്ചു വന്ന് വസ്ത്രങ്ങൾ മാറി പുറത്തേക്കിറങ്ങാൻ നിൽക്കുമ്പോഴാണ് പ്രിയ ചോദിച്ചത്.

“എങ്ങോട്ടാ പപ്പാ….”

“ഞാനാ അക്കാദമി ഹാളിലേക്കാ…എന്തേ ?”

“എന്നെ ആ ലൈബ്രറി വരെ ഒന്നാക്കിത്തരോ..”

“ടാക്‌സി ചാർജ് വേണം…” പുഞ്ചിരിയോടെ അയ്യാൾ പറഞ്ഞു.

“തരാം മാഷേ… ഒരു അഞ്ചു മിനിറ്റ് ഞായിപ്പ വരാ…”
അവൾ റൂമിലേക്കോടി എന്നിട്ട് കുറച്ചു പുസ്തകങ്ങളുമായി തിരിച്ചു വന്നു.

“ആ ടേബിളിന്റെ മോളിൽ ചാവി ണ്ട്.. അതടുത്തോ..” ബിനോയ് അവളോട് പറഞ്ഞു.

ഒരു കൈയ്യിൽ പുസ്തകവും മറുകൈയ്യിൽ ചാവിയുമായി അവൾ തിരിച്ചുവന്നു.
ബിനോയ് വേഗം പുസ്തകങ്ങൾ വാങ്ങി..

“വണ്ടി നീയെടുത്തോ…”
ബിഎംഡബ്ല്യുവിന്റെ ബാക്‌ഡോർ തുറന്ന് പുസ്തകങ്ങൾ അതിൽവക്കുന്നതിനിടെ പ്രിയയോട് പറഞ്ഞിട്ട്
കാറിന്റെ മുൻപിൽ പാർക്ക് ചെയ്ത തന്റെ ബുള്ളറ്റ് ഒതുക്കി വച്ചു.
അപ്പോഴേക്കും പ്രിയ കാർ സ്റ്റാർട്ട് ചെയ്ത് നിറുത്തി

“എന്നാ പോവാം ..” ഡ്രൈവിംഗ് സീറ്റിലിരുന്നവൾ ചോദിച്ചു.

“ഒക്കെ പോകാം…” ബിനോയ് സമ്മതം മൂളി.

കാർ നേരെ ചെന്ന് നിന്നത് ലൈബ്രറി ഹാളിനു മുൻപിലായിരുന്നു.
കൈയിൽ കരുതിയ പുസ്തകങ്ങൾ തിരിച്ചു നൽകി പകരം കുറച്ചു പുസ്തകങ്ങൾ എടുത്തു..

“ഞാൻ പോട്ടെ പപ്പാ…” കാറിൽ കയറുന്നതിന് മുൻപ് അവൾ ചോദിച്ചു..”

“എങ്ങടാ… മ്മക്ക് ഒരുമിച്ചു പോവാടി… ഒരു മണിക്കൂർ അക്കാദമി ഹാളിലൊരു പരിപാടി ണ്ട് അത് കഴിഞ്ഞു വീട്ടിൽ പോകാം.

“മ്.. ഒകെ…” മനസ്സില്ലാ മനസോടെ അവൾ കാറിൽ കയറി..

*******************

രണ്ടരമണിയായപ്പോഴേക്കും മനുവും കൂട്ടരും സാംസ്കാരിക നഗരത്തിലെ അക്കാദമി ഹാളിന്റെ കവാടത്തിനുള്ളിലേക്ക് പ്രവേശിച്ചു.

“മനുവെട്ടാ നിങ്ങൾ പ്രിയക്ക് വിളിച്ചു പറഞ്ഞോ..” കാറിന്റെ ബാക്ക് സീറ്റിലിരുന്നുകൊണ്ട് രേഷ്മ ചോദിച്ചു.

“അത് വേണോ… “

“വേണം… ഇല്ലങ്കിൽ മനുവേട്ടൻ പരാജയപ്പെട്ടുപോകും ജീവിതത്തിൽ..”

അവൻ ഫോണെടുത്ത് പ്രിയയ്ക്ക് വിളിക്കാൻ നിന്നപ്പോഴാണ് ബിനോയുടെ ഫോൺ വന്നത്..

“എവിടെത്തിടാ…?”

“സർ ഞങ്ങൾ ഇവിടെ എത്തി..”

“ആഹ്‌ഹാ..ഉവ്വോ… ന്നാ സേവ്യറേട്ടനെ വിളിച്ചിട്ട് അകത്തേക്ക് കയറിക്കോ…
ഞാൻ വന്നോളാ.”

“ശരി സർ…” മനു ഫോൺ കട്ട് ചെയ്തു.
“നമ്മളോട് അകത്തേക്ക് കയറിയിരിക്കാൻ പറഞ്ഞു” മനു പിന്നിലേക്ക് തിരിഞ്ഞിരുന്നു പറഞ്ഞു

“അതെയോ..” കിരൺ വേഗം ഡോർ തുറന്ന് വീൽചെയർ പുറത്തേക്കെടുത്ത് മനുവിനെ അതിലിരുത്തി ഹാൾ ലക്ഷ്യമാക്കി നടന്നു.

“മനുവേട്ടാ…. ” രേഷ്മ പിന്നിൽനിന്ന് വിളിച്ചു.

കിരൺ തിരിഞ്ഞു നോക്കി
“വേഗം വാ രേഷ്മാ… ഇപ്പ തുടങ്ങും…”

“മനുവേട്ടാ…. എനിക്ക് ഒരു കാര്യം പറയാനുണ്ട്….”

“അതൊക്കെ നമുക്ക് പിന്നെ പറയാം, നീ വന്നേ… ” മനു വീൽചെയറിൽ ഇരുന്നുകൊണ്ട് പറഞ്ഞു.
രേഷ്മ ഓടിചെന്ന് മനുവിന് സമാന്തരമായി നിന്നു.

“ഇനി വയ്യ മനുവേട്ടാ… പറയരുതെന്ന് വിചാരിച്ചതാണ് പക്ഷെ മനസാക്ഷി സമ്മതിക്കുന്നില്ല…”

“ശോ… എന്താ കാര്യം… പെട്ടന്ന് പറ പ്രോഗ്രാം ഇപ്പ തുടങ്ങും..”

“മനുവേട്ടാ… “

“ദേ പെണ്ണേ… ക്ഷമക്കും ഒരു പരിതിയുണ്ടേ…”
മനു രോഷാകുലനായി

“മനുവേട്ടന്റെ വീട് പൊളിച്ചുപണിയാൻ സഹായിച്ചതും,
മാസാമാസം അയ്യയിരത്തിയൊന്നു രൂപ
മണിയോഡർ അയക്കുന്നതും, ആരാണെന്ന് അറിയോ…? “

ദേഷ്യത്താൽ ചുവന്ന്തുടുത്ത അവന്റെ മുഖം പെട്ടന്ന് ശാന്തമായി.

“ഇല്ല…” മനുവിന് ആകാംക്ഷയായി..
അവൻ ചുറ്റിലും നോക്കി.

“ഉം…. എനിക്കറിയാം…!” രേഷ്മ അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു

“മനുവേട്ടന്റെ വീട് പൊളിച്ചുപണിയാൻ സഹായിച്ചതും, മാസാമാസം അയ്യായിരത്തിയൊന്നു രൂപ
മണിയോഡർ അയക്കുന്നതും,
ആരാണെന്ന് അറിയോ…? “

ദേഷ്യത്താൽ ചുവന്ന്തുടുത്ത അവന്റെ മുഖം പെട്ടന്ന് ശാന്തമായി.

“ഇല്ല…” മനുവിന് ആകാംക്ഷയായി…
വെപ്രാളം കൊണ്ട് അവൻ ചുറ്റിലും നോക്കി.

“ഉം…. എനിക്കറിയാം…!”

“ആരാ..രേഷ്മാ ,എനിക്കറിയണം…
ആരാന്ന്..”

രേഷ്മ മണ്ണിലേക്ക് മുട്ടുകുത്തിയിരുന്ന് മനുവിന്റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു

“പ്രിയ…”

3 Comments

  1. Ippo ezhutharille…
    Ee kadha um ishtapettu
    Vayikkan vaiki poyi
    ❤❤❤❤❤❤❤❤❤

  2. Vinu super ennu paranjal super.
    Thanks for a good novel.

Comments are closed.