“മിസ്റ്റർ ബിനോയ്…. ഹൗ ഇസ് യൂർ ബിസിനസ്..”
“ഓ… കുഴപ്പല്ല്യ…. ഇറ്റ്സ് ഗോയിങ് ഓൺ വെൽ…”
അവർ ബിസ്നെസ് കാര്യങ്ങളൊക്കെ സംസാരിച്ചിരുന്നു…
പ്രിയ ജാലകത്തിന്റെ പാളിയിലൂടെ പതിയെ ഹാളിലേക്ക് നോക്കി
ബിനോയും ചെക്കന്റെ അച്ഛനും ഇന്റർനാഷണൽ കാര്യങ്ങൾ പറഞ്ഞിരിക്കുകയാണ്
പയ്യനാണെങ്കിൽ മൊബൈലിൽ കുത്തിയിരിക്കുകയാണ്..
“മോളെ വിളിച്ചാലോ”
കൂട്ടത്തിൽ വന്ന ഒരു സ്ത്രീ ചോദിച്ചു.
“ഓ ആയിക്കോട്ടെ…. എടിയെ….”
ബിനോയ് അകത്തേക്ക് നോക്കി വിളിച്ചു.
“ദാ വരുന്നു ഇച്ഛായാ…”
കുറച്ചു നിമിഷങ്ങൾക്ക് ശേഷം പ്രിയ ചായയുമായി വന്നു.
എല്ലാവർക്കും വിതരണം ചെയ്ത് അവസാനം ചെക്കന്റെ അടുത്തെത്തി,
അവൻ അവളെ ഒന്ന് നോക്കുകപോലും ചെയ്യാതെ ട്രൈ യില്നിന്നും ചായ എടുത്തു കുടിച്ചു.
പ്രിയ തിരിഞ്ഞു അമ്മയുടെ അടുത്ത് പോയി നിന്നു
“പുതിയ കാലമല്ലേ പിള്ളേർക്ക് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിലോ”
കൂടെ വന്ന മധ്യവയസ്‌കൻ പറഞ്ഞു.
അപ്പോഴേക്കും പ്രിയ അമ്മയുടെ ചെവിയിൽ എന്തോ പറഞ്ഞു..
“ഇച്ഛായാ ഇവൾക്ക് എന്തോ സംസാരിക്കണം ന്ന്…”
” ഹഹഹ ഇത് നേരെ തിരിച്ചാണല്ലോ..”സണ്ണി അതും പറഞ്ഞു ചിരിച്ചു,എന്നിട്ട് മകനെ വിളിച്ചു
“ജോ… “
“യെസ് ഡാഡ്…” മൊബൈലിലേക്ക് നോക്കിക്കൊണ്ട് അവൻ വിളികേട്ടു.
“പ്രിയയ്ക്ക് എന്തോ നിന്നോട് സംസാരിക്കണം ന്ന്..”
“മീ….ഒഫ്‌കോഴ്‌സ്…” അവൻ സോഫയിൽ നിന്ന് എഴുന്നേറ്റു.
കോണിപ്പാടികൾ കയറി അവർ ഒരുമിച്ച് ബാൽക്കണിയിൽ ചെന്നു.
അപ്പോഴും ജോ ഫോണിൽ തന്നെയായിരുന്നു ശ്രദ്ധിച്ചിരുന്നത്.
“ഹായ്… ആം പ്രിയ..”
“ജിജോ….”
“ആക്ചുലി എനിക്ക്…” പ്രിയ പറഞ്ഞു മുഴുവനാക്കുമ്പോഴേക്കും ജിജോയുടെ ഫോൺ ശബ്ദിക്കാൻ തുടങ്ങി.
“എസ്ക്യൂസ്‌മീ… ഗിവ് മീ എ ഫ്യു മിന്റ്‌സ്… ഐ ഹാവ് എ കോൾ…”
“ഒക്കെ…”
പ്രിയ മനസൊന്നു തണുപ്പിച്ചു.. ‘എങ്ങനെ പറയും ഈ കല്യാണം ഒന്നൊഴിവാക്കിത്തരാൻ..’ അവൾ സ്വയം ചോദിച്ചു.
“ഹണി… ഐ ക്നോ … ലിസൺ… പ്ലീസ്…
ഐ കാണ്ട് ലിവിങ് ഇൻ തിസ് വോൾഡ് വിത്ത് ഔട്ട് യൂ…. ലൗ യൂ ഡിയർ…
ട്രൈ ടൂ അണ്ടർസ്റ്റാന്റ്മീ..
ആം ഇൻ എ ട്രാപ്പ്.. മൈ ഡാഡ് വാസ് ചീറ്റിങ്. ഹലോ…. ഹലോ… …”
ഫോൺ കട്ടായതും ബൽകാണിയുടെ ഡോറിന്റെ മുകളിൽ ജോ ആഞ്ഞടിച്ച് ദേഷ്യം തീർത്തു..
“ഡാമിറ്റ്…ഗോ ടൂ ഹെൽ…”
എന്നിട്ട് പ്രിയക്ക് നേരെ തിരിഞ്ഞു.
“സീ മിസ് പ്രിയ… ഐ കാണ്ട് മാരി യു.
ആം ഇൻ ലൗ… ആം സോറി…”
ജോ താഴേക്ക് ഇറങ്ങിപ്പോയി
പ്രിയ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ വാ പൊളിച്ചു നിന്നു.
“കർത്താവേ എന്റെ പ്രാർത്ഥന ഇത്രപ്പെട്ടന്ന് കേട്ടോ…നിനക്ക് സ്തുതി”
കുരിശു വരച്ച് അവൾ ബൽകണിയിലിരുന്നു.
കുറച്ചുകഴിഞ്ഞപ്പോൾ സണ്ണിയും കുടുംബവും തിരിച്ചുപോകുന്നത് അവൾ ബൽകണിയിലിരുന്ന് അവൾ കണ്ടു .
പ്രതീക്ഷകൾ വീണ്ടും പുനർജനിക്കുന്നു…
വിരുന്നുകാരോക്കെ പോയിക്കഴിഞ്ഞ് ബിനോയും ഭാര്യയും ഹാളിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു.
“ഒന്നും പറയാതെയാണല്ലോ സണ്ണിച്ചായൻ പോയത്”
ബിനോയ് നെറ്റി ചൊറിഞ്ഞുകൊണ്ടു പറഞ്ഞു.
“വിളിക്കുമായിരിക്കും ഇച്ഛായാ…”
ഭാര്യ അയ്യാളെ സമാധാനപ്പെടുത്തി
അപ്പോഴാണ് ബിനോയുടെ ഫോൺ ബെല്ലടിച്ചത്..
മനുവായിരുന്നു ഫോണിന്റെ മറുവശത്ത്.
“ഹാലോ… മനു… പറയട…”
“സർ വിളിക്കാം ന്ന് പറഞ്ഞിട്ട് വിളിച്ചില്ല..”
“സോറി… മറന്നു…നാളെ 3 മണിയാകുംമ്പോഴേക്കും
തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ എത്തു ട്ടാ…”
“ശെരി സർ…”
“ബുക്ക് നീ വാങ്ങേണ്ടാ .. സേവ്യറേട്ടൻ കൊണ്ടുരും…
ആ സമയത്ത് നീ എത്തിയാൽ മതി…”
“ഒക്കെ സർ.. “
“ആ മനു…. ഒരുകാര്യം കൂടെ… മനു.. മനൂ..”
“കട്ടായോ…” ബിനോയ് ഫോൺ വച്ചതും പ്രിയ ഓടി കിതച് വന്നതും ഒരുമിച്ചായിരുന്നു…
“ന്തടി… എങ്ങടാ പോണേ ഇത്ര തിരക്കിട്ട്”
“ആരാ പപ്പാ ഫോണിൽ… മനു ന്ന് കേട്ട്…”
“ഓ… അത് എന്റെ ഒരു ഫ്രണ്ടാ… ന്തേ….”
“ഏയ് ഒന്നുല്ല…”
അവൾ തിരിഞ്ഞു നടന്നു.
“ഹോ… മനു ന്ന് പറഞ്ഞപ്പോൾ പെണ്ണ് ഓടിവരാ…
ഇവിടെയുള്ളവർ ഒരു നൂറ് വിളി വിളിച്ചാൽ പോലും വരാത്തവളാ..”
അവൾ തിരിഞ്ഞു നിന്ന് അമ്മക്ക് നേരെ കൊഞ്ഞനം കുത്തിയിട്ട് കോണിപ്പടികൾ കയറി മുകളിലേക്ക് പോയി…
*********************
“അമ്മേ… നാളെ ‘അമ്മ എന്റെകൂടെ വരണം തൃശ്ശൂർക്ക്.
എന്റെ ആദ്യ പുസ്തകപ്രകാശനം അമ്മയുടെ കണ്മുൻപിൽ ആയിരിക്കണമെന്നാണ് എന്റെ ആഗ്രഹം”
മനു അമ്മയുടെ കൈകൾ കൂട്ടിപിടിച്ചുകൊണ്ടു പറഞ്ഞു.
മിഴികളിൽ നിന്നും തൊരാതെയുള്ള കണ്ണുനീർ അവന്റെ മടിയിലേക്ക് അടർന്നുവീണു.
“ഇനിയുമുണ്ടോ അമ്മേ കണ്ണുനീർ എനിക്ക് വേണ്ടിയൊഴുക്കാൻ.
‘അമ്മ സാരിത്തലപ്പ് കൊണ്ട് കണ്ണുകൾ തുടച്ചു.
“ഇല്ല മോനെ… നാളെ അമ്മക്ക് വരാൻ കഴിയില്ല… അഹമ്മദ് ഇക്കാടെ ഭാര്യക്ക് തീരെ സുഖല്ല്യാ. കിടന്നോടത്ത് തന്നെണ് മലമൂത്രവിസർജനം,
മക്കളാരും കൂട്ടിന് നിൽകിണില്യ അറപ്പാണത്രെ മുലയൂട്ടി പെറ്റുവളർത്തിയ ഉമ്മയെ നോക്കാൻ. അവരവിടെ ഒറ്റക്കാണ്.. എനിക്ക് അങ്ങോട്ട് പോണം…
അവരുടെ ഔദാര്യമാണ് നമ്മുടെ ഭക്ഷണം അത് മറക്കരുത്…”
“അമ്മേ…. ” മനു പതിയെ വിളിച്ചു.
“ന്റെ കുട്ടിക്ക് നല്ലതേ വരൂ.. ” ‘അമ്മ മനുവിന്റെ നെറുകയിൽ തലോടികൊണ്ട് പറഞ്ഞു.
അന്ന് രാത്രിതന്നെ കിരണിനെ വിളിച്ച് അവന്റെ കാർ തയ്യാറാക്കി വച്ചു.
കൂട്ടിന് രേഷ്മയെയും വിളിച്ചു.
എങ്ങനെ കിടന്നിട്ടും അവന് ഉറങ്ങാൻ കഴിഞ്ഞില്ല. മനസ് എവിടെയോ അലഞ്ഞു നടക്കുകയായിരുന്നു.
തിരിഞ്ഞും മറിഞ്ഞു കിടന്ന് എങ്ങനെ നേരം വെളുപ്പിച്ചു എന്ന് മനുവിന് തന്നെ നിശ്ചയമില്ലായിരുന്നു .
Ippo ezhutharille…
Ee kadha um ishtapettu
Vayikkan vaiki poyi
❤❤❤❤❤❤❤❤❤
Vinu super ennu paranjal super.
Thanks for a good novel.
Super