മനു തന്റെ വീൽചെയറിൽ ഇരുന്ന് ദീർഘശ്വാസമെടുത്തു.
വീൽചെയർ ഒരു കൈകൊണ്ട്
ജാലകത്തിനടുത്തേക്ക് തള്ളിനീക്കി.
പതിയെ ജാലകത്തിന്റെ പാളികൾ തുറന്നു
മഴആർത്തുപെയ്യുകയാണ്. തണുത്തകാറ്റും.
ആർദ്രമായ രാത്രിയിൽ തണുത്ത കാറ്റേറ്റ്
അയ്യാളുടെ ശരീരം കുളിര് കോരി.
ഓടിന്റെ മുകളിൽ നിന്ന് വീഴുന്ന മഴത്തുള്ളികൾ ജാലകത്തിലൂടെ അകത്തേക്ക് പ്രവേശിച്ചു.
പ്രിയ ദീർഘശ്വാസമെടുത്ത് വീണ്ടും സംഗീതത്തിൽ മഴുകി
പ്രണയഗാനങ്ങൾ അവളെ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിച്ചു.
ചിന്തകൾ മുഴുവൻ മനുവിനെ പറ്റിയായിരുന്നു..
“ഞാൻ ഇഷ്ട്ടപ്പെട്ടത് മനുവിന്റെ മനസിനെയും, അക്ഷരങ്ങളെയുമാണ് അല്ലാതെ ശരീരത്തെ അല്ല…
എന്നിട്ടും…..
എന്നിട്ടും എന്തേ എന്നെ മനസിലാക്കാതെ പോയി….
വിദൂരതയിലേക്ക് നോക്കിയിരുന്നവൾ സ്വയം ചോദിച്ചു…
രാവിലെ ബിനോയ് ഡോർ തുറന്നപ്പോൾ ജാലകത്തിനരികെ ചാരുകസേരയിൽ കിടന്നുറങ്ങുന്ന പ്രിയയെയാണ്കണ്ടത്
ബിനോയ് അവളെ തട്ടിവിളിച്ചു.
കണ്ണുകൾ തിരുമ്പികൊണ്ട് അവൾ എഴുന്നേറ്റു.
“മോർണിംഗ് പപ്പാ…”
“മോർണിംഗ് , മോർണിംഗ്.. വേഗം പോയി ഫ്രഷ് ആയേ… “
“കുറച്ചുകഴിയട്ടെ പപ്പാ…”
“പറ്റില്ല…എഴുന്നേൽക്ക്..” ബിനോയ് അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു.
“എങ്ങടാ… എങ്ങടാ ഇത്ര നേരത്തെ..” ഉറക്കപ്പിച്ചിൽ അവൾ ചോദിച്ചു
“പള്ളിലൊന്ന് പോയിട്ട് വരാടി…”
“ഞാനില്ല… പപ്പ പൊയ്ക്കോ…”
“ദേ… നിന്നെയും കൊണ്ടേ വരാവൂന്ന് അച്ചൻ പറഞ്ഞിട്ടുണ്ട്.”
“ഓ…ഈ അച്ചനെ കൊണ്ട് തോറ്റ്… “
ബിനോയ് അവളെ തള്ളി ബാത്റൂമിലേക്കയച്ചു.
കുളി കഴിഞ്ഞ് അവൾ ബിനോയുടെ കൂടെ പള്ളിയിലേക്ക് പോയി, പ്രിയയ്ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന സംഘടിപ്പിച്ചിരുന്നു പള്ളിവക വികാരിയച്ചൻ ഫാദർ ടോം കുരിശിങ്കൽ.
ബിനോയ് അവളുടെ പ്രശ്നങ്ങൾ അച്ഛനോട് ബോധിപ്പിച്ചു.
അപ്പോഴും പ്രിയ കർത്താവിന്റെ രൂപത്തിന് മുൻപിൽ മുട്ടുകുത്തിനിന്ന് പ്രാർത്ഥനായിലായിരുന്നു..
“കർത്താവേ…എങ്ങനെയെങ്കിലും ഈ കല്യാണം ഒന്ന് മുടക്കിത്തരണേ…
ആയിരം മെഴുകുതിരി നിന്റെ മുൻപിൽ തെളിയിക്കാ ഞാൻ…”
പ്രാർത്ഥനയിൽ മനുവിന്റെ കാര്യവും സൂചിപ്പിക്കാൻ മറന്നില്ല പ്രിയ.
*************
“മനുവേട്ടാ….. അമ്മേ…. ഇവിടെ ആരുമില്ലേ…
വതിലൊക്കെ തുറന്ന് വച്ചിട്ട് ഇവരെങ്ങോട്ടാ പോയത്..”
രേഷ്മ നേരെ അടുക്കളായിലേക്കായിരുന്നു പോയത്..
പിന്നാം പുറത്ത് പത്രങ്ങൾ കഴുകി വൃത്തിയാക്കുകയായിരുന്നു ‘അമ്മ
“മനുവേട്ടനെന്ത്യേ…”
“ഹാ… രേഷ്മമോളോ… അവൻ എണീറ്റില്ല്യ..”
“അയ്യേ..ഇത്ര നേരയിട്ടും… ഞാനൊന്ന് പോയി നോക്കട്ടെ…”
“ശരി..” ‘അമ്മ വീണ്ടും ജോലിയിൽ മുഴുകി.
രേഷ്മ മനുവിന്റെ മുറിയിൽ എത്തിനോക്കി,
കമ്പിളി മൂടിപുതച്ച് കിടന്നുറങ്ങുകയായിരുന്നു മനു.
അവൾ പുതപ്പ് മാറ്റി അവനെ വിളിച്ചു.
“ഡോ മാഷേ…. “
“ഉം…” മനു ഒന്ന് മൂളുക മാത്രമേ ചെയ്‌തോളു.
അവൾ ആ ഒറ്റമുറിയിലെ ജാലകപാളികൾതുറന്നു. പൊൻകിരണങ്ങൾ ജാലകത്തിലൂടെ ഒരു വിരുന്നുകാരനെപോലെ അകത്തേക്ക് കടന്നുവന്ന് മനുവിന്റെ ശരീരത്തെ ആവരണം ചെയ്തു.
അയ്യാൾ പതിയെ എഴുന്നേറ്റു.
“ഹാ…നീയ്യോ.. ന്തടി…ഈ കൊച്ചുവെളുപ്പാം കാലത്ത്…”
“ബുദ്ധിമുട്ടയെങ്കിൽ പോയേക്കാം”
അവൾ പോകാൻ വേണ്ടി നിന്നപ്പോൾ മനു തടഞ്ഞു.
“കാര്യം പറയടി….”
“അമ്പലത്തിലേക്ക് പോയിവരുന്ന വഴിയാ…
ചുമ്മാ ഇവിടെ കയറി.. അത്രേ ഒള്ളു..”
അടുത്തുള്ള മരത്തിന്റെ കസേരയിലിരുന്നവൾ പറഞ്ഞു.
“ന്താ പ്രത്യേകിച്ച്…”
“ഏയ് ഒന്നുല്ല… ന്തായി നോവൽ ..എന്നാ പ്രകാശനം ചെയ്യുന്നേ…”
“ഈ ഞായറാഴ്ച്ച… ബിനോയ് സർ വിളിക്കാ ന്ന് പറഞ്ഞു സമയം…
അപ്പോഴേക്കും രേഷ്മയുടെ ബാഗിൽ നിന്ന് ഫോൺ ബല്ലടിക്കാൻ തുടങ്ങി…
‘അരികിലില്ലങ്കിലും അറിയുന്നു ഞാൻ നിന്റെ കരലാളനത്തിന്റെ മധുര സ്പർശം…’
“അയ്യട…. ഏതാ പാട്ട്… മ് മ് മ്…. നടക്കട്ടെ..”
മനു അവളെ കളിയാക്കി.
“പ്പോ … മനുവേട്ടാ…”
അവൾ ബാഗിൽ നിന്ന് ഫോൺ എടുത്തു
പരിചയമില്ലാത്ത നമ്പർ കോൾ അറ്റൻഡ് ചെയ്തു.
“ഹാലോ…”
“ഹെലോ രേഷ്മാ.. ഗുഡ് മോർണിംഗ്…”
മറുവശത്തൊരു സ്‌ത്രീ ശബ്ദം..
“ആരാടി…” മനു ഇടയി കയറി ചോദിച്ചു
“ഏയ് ആരുമില്ല… ” അവൾ കസേരയിൽ നിന്ന് എഴുന്നേറ്റു.
“ഞാൻ പോവ്വാ മനുവേട്ടാ…. ” അവൾ യാത്രപറഞ്ഞ് ഇറങ്ങി..
“ഇവൾക്കിതെന്ത് പറ്റി ആരായിരിക്കും ഫോണിൽ…” മനു സ്വയം ചോദിച്ചു.
*********************
“പ്രിയാ ഒന്ന് വേഗം നോക്ക്…അവരിപ്പ വരു ട്ടാ”
ബിനോയ് ബേക്കറി പൊട്ടിച്ച് പ്ലേറ്റിൽ വക്കുന്നതിനിടയിൽ വിളിച്ചു പറഞ്ഞു.
കാറിന്റെ ഹോൺ ശബ്ദം കേട്ട് ബിനോയ് വേഗം ഉമ്മറത്തേക്ക് ഓടി.
ഡോർ തുറന്ന് നോക്കിയപ്പോൾ
ഗേറ്റ് കടന്ന് വെള്ള മെഴ്‌സിഡസ് ബെൻസ് കടന്നുവരുന്നു.
“എടിയെ…. ദാ അവര് വന്നു ട്ടാ…”
ബിനോയ് വിളിച്ചു പറഞ്ഞു.
ചുളിഞ്ഞ ഷർട്ട് നേരെയാക്കി അയ്യാൾ മുറ്റത്തേക്കിറങ്ങിചെന്നു.
“ഹലോ മിസ്റ്റർ ബിനോയ്…”
“സണ്ണിച്ചാ…. “
ബിനോയ് അയ്യാളെ കൈനീട്ടി സ്വീകരിച്ചു.
“വരൂ അകത്തേക്കിരിക്കാം..”
ബിനോയ് അവരെ അകത്തേക്ക് ആനയിച്ചു.
ഹാളിൽ എല്ലാവരും വട്ടംകൂടിയിരുന്നു…
Ippo ezhutharille…
Ee kadha um ishtapettu
Vayikkan vaiki poyi
❤❤❤❤❤❤❤❤❤
Vinu super ennu paranjal super.
Thanks for a good novel.
Super