നീർമിഴിപ്പൂക്കൾ [Malayalam Novel] 35

“ഹാലോ… മനു…. കേക്ക്ണ്ടാ…?”

“ആ ഉവ്വ് പറഞ്ഞോളൂ…”മനു പേനയും പേപ്പറും എടുത്ത് തയ്യാറായി നിന്നു.

“95 44 77 43 …… ഒക്കെ അല്ലെ…ഒന്നൂടെ പറയാണോ….” സേവ്യർ ഫോണിലൂടെ ചോദിച്ചു……

“വേണ്ട …വേണ്ട.. എന്താ ആളുടെ പേര്. “

“സതീഷ്…സതീഷ്….. ഇവിടെ എത്തിട്ട് വിളിച്ച മതിട്ടാ…”

“ശരി …”

അയ്യാൾ ഫോൺ കട്ട് ചെയ്തു.
മനുവിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു..
അയ്യാൾ ഉടനടി ബിനോയ്യെ ഫോണിൽ വിളിച്ചു.

“താങ്കൾക്ക് മതിയായ ബാലൻസ് ഇല്ല”
ഐഡിയ കമ്പനി യിലെ ആ മധുര ശബ്ദം മൊഴിഞ്ഞു.
“ഓ അപ്പൊ വെടിയും തീർന്നു…..അമ്മേ…ആ ഫോൺ ഒന്ന് തരൂ..എന്റെലേ കാശ് തീർന്നു..”

പത്രങ്ങൾ കഴുകുന്നതിനിടയിൽ ‘അമ്മ തന്റെ ഫോൺ മനുവിന് കൊണ്ടുവന്ന് കൊടുത്തു.

ഉടനെത്തന്നെ മനു ബിനോയുടെ നമ്പർ ഡൈൽ ചെയ്തു.
ബെല്ലടിക്കുന്നല്ലാതെ ആരും ഫോൺ എടുത്തില്ല…
വീണ്ടും ശ്രമിച്ചു….

യാത്രകഴിഞ്ഞുവന്ന് ക്ഷീണം അകറ്റാൻ ഒന്ന് കുളിക്കാൻ വേണ്ടി കയറിയതായിരുന്നു ബിനോയ് .
അലക്കിയുണക്കിയ വസ്ത്രങ്ങൾ അലമാരയിൽ വക്കാൻവേണ്ടി റൂമിലേക്ക് വന്നപ്പോഴാണ് ബിനോയുടെ ഫോൺ ബെല്ലടിക്കുന്നത് പ്രിയ കേട്ടത്..

“പപ്പാ…. ഫോൺ… ” അവൾ അലറി വിളിച്ചു.
ബാത്‌റൂമിൽ പൈപ്പ് തുറന്നകാരണം പ്രിയ വിളിച്ചത് അയ്യാൾ കേട്ടില്ല.

അവൾ ബാത്റൂമിന്റെ ഡോറിൽ ആഞ്ഞു മുട്ടി.

“എന്റെ മാതാവേ.. നീയെന്തുട്ടായീ കാട്ട്ണെ…
ഡോർ തല്ലിപൊളിക്കോ നീയ്യ്‌…”

“ഫോൺ പപ്പാ… എത്രനേരയി ബെല്ലടിക്കുന്നു….”

“ഞാൻ കുളിക്കാ..,
നീയാ ഫോൺ എടുത്തിട്ട് ഞാൻ തിരിച്ചു വിളിക്കാ ന്ന് പറ”

പ്രിയ തന്റെ കൈയിലുണ്ടായിരുന്ന വസ്ത്രങ്ങൾ ബെഡിലേക്ക് ഇട്ടിട്ട് ഫോൺ എടുത്തു.

“സർ…. എത്ര നേരയി ഞാൻ വിളിക്കുന്നു…”

“പപ്പ കുളിക്കാ… തിരിച്ചു വിളിക്കാം ന്ന് പറഞ്ഞു…”

“ആരാ…. ” അപ്രതീക്ഷിത സ്‌ത്രീ ശബ്ദം കേട്ട മനു ചോദിച്ചു.

“പ്രിയ ….മകളാണ്….” മറുവശത്ത് തന്റെ പ്രാണപ്രിയനാണെന്നറിയാതെ അത്രേം പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.

ആ ശബ്ദത്തോട് മനുവിന് എന്തോ അടുപ്പമുള്ളപോലെ തോന്നി..

കുളികഴിഞ്ഞ ഉടനെ ബിനോയ്‌ ആ നമ്പറിലേക്ക് തിരിച്ചുവിളിച്ചു

“നേരത്തെ വിളിച്ചിരുന്നോ… ആരാ…”

“സർ, മനുവാണ്..”

“നീയ്യാ.. എന്തൊക്കെണ്ട്ട്ര വിശേഷം..”

“നല്ലത്…സേവ്യറേട്ടൻ വിളിച്ചിരുന്നു , പ്രിന്റിങ്
കഴിഞ്ഞു ന്ന് പറഞ്ഞു..”

“ഉവ്വാ… നന്നായി… ഇനി മ്മക്ക് പ്രസിദ്ധീകരിക്കാം…”

“സർ…….”

“നീയ്യാ സാനാം പോയി വാങ്ങിച്ചോ… ഞാൻ വിളിച്ചോളാം അവന്,
ലേശം പണി ണ്ട്.. പിന്നെ വിളിക്കാം..”

“ഒകെ സർ..”

ബിനോയ് ഫോൺ കട്ട് ചെയ്ത് പ്രിയ അലക്കികൊണ്ടുവന്ന് വച്ച ഡ്രെസ്സുകളിൽ തന്റെ ബനിയൻ തിരഞ്ഞു പക്ഷെ കണ്ടില്ല.

“പ്രിയേ…. എന്റെ നീല ബനിയനെവിടടി…
പ്രിയേ…

“ആ……”താഴെ കിച്ചണിൽ നിന്നും അവൾ
വിളികേട്ടു

“ഷെൽഫിൽ ആങ്കറിൽ തൂക്കിട്ടിട്ടുണ്ട് പപ്പാ…”

ബിനോയ് ഷെൽഫ് തുറന്ന് നോക്കിയപ്പോൾ തേച്ചുമിനുക്കി വച്ച നീലകളർ ബനിയൻ കണ്ടു.
ചുളിവ് വരാതെ അയ്യാൾ ആബനിയൻ ധരിച്ച് താഴേക്ക് ഇറങ്ങിവന്നു.

“അമ്മെങ്ങടാ പോയേ….” കൈയിൽ ഫാസ്ട്രാക്കിന്റെ വച്ച് കെട്ടുന്നതിനിടയിൽ അയ്യാൾ പ്രിയയോട് ചോദിച്ചു…

“അമ്മേ…. ദാ പപ്പ വിളിക്കുന്നു…” കൈയിലുള്ള ക്യാരറ്റിന്റെ കഷ്ണം കടിച്ചുകൊണ്ട് പ്രിയ അടുക്കളയിലേക്ക് പോയി…
അമ്മയെയും കൂട്ടിയാണ് പിന്നെ പ്രിയവന്നത്.

“അമ്മയോടും മോളോടും കൂടി പറയുവാ…
നാളെ ഇവളെ കാണാൻ അവര് വരും..”

ചവച്ചിറക്കിയ ക്യാരറ്റ് തൊണ്ടയിൽ കുരുങ്ങിയപോലെ തോന്നി അവൾക്ക്.

“എനിക്ക് ഇപ്പ കല്യാണം വേണ്ട …”
പ്രിയ പതിയെ അമ്മയുടെ പിന്നിലോട്ടൊളിച്ചു.

“ഞാൻ പറയും നീ അനുസരിക്കും” ബിനോയിയുടെ വാക്കുകൾക്ക് ശൗര്യം കൂടി.

“പപ്പ പറയുന്നതിലും കാര്യമുണ്ട്… നീയൊരു പയ്യനെ കാത്തിരിക്കാണെന്നറിയാം.
അത് ആരാണെന്ന് നിനക്ക് പറഞ്ഞൂടെ.”
പുറകിലോളിച്ച അവളെ ബലമായി ‘അമ്മ പിടിച്ചു മുൻപിലേക്ക് നിർത്തികൊണ്ട് ചോദിച്ചു…

“ഞാനൊരു കാര്യം പറഞ്ഞേക്കാം പ്രേമം,
മണ്ണാങ്കട്ട ന്നൊക്കെ പറഞ്ഞു ഇനി നടന്നാൽ,,
ഞാൻ ആരാന്ന് നീ അറിയും, എനിക്കുള്ളിൽ
നീയറിയാത്തൊരു മുഖണ്ട്. അതിനെ പുറത്തെടുക്കരുത്..ട്ടാ.”

ചുണ്ട് കൂർപ്പിച്ചു നിന്ന അവളുടെ മുഖത്ത്
ചെറിയ പുഞ്ചിരി വിടർന്നു. പിന്നീട് അവൾ ആർത്തു ചിരിച്ചു…
ചിരി സഹിക്കവയ്യാതെ അവൾ തനിക്ക് നേരെയുള്ള സോഫയിൽ വീണു.

“ഹയ്യോ,എനിക്ക് വയ്യന്റെ കർത്താവേ… ഒന്ന് പോയേ പപ്പാ…. ലാലേട്ടന്റെ ഡയലോഗ് പറയാണ്ട്….
ചിരിപ്പിച്ചു ചിരിപ്പിച്ചു കൊല്ലരുത് പ്ലീസ്…..”സോഫയിൽ കിടന്നുകൊണ്ട് അവൾ പറഞ്ഞു .

“എടി….. ഇങ്ങട് നോക്ക്യ….നാളെ അവര് വരുമ്പോൾ റെഡിയായി നിന്നോണം…ഇല്ലങ്കിൽ… ” ബിനോയ് അവൾക്ക് നേരെ വിരൽ ചൂണ്ടി…

കിടന്നിടത്തു നിന്ന് അവൾ എഴുന്നേറ്റിരുന്ന് കണ്ണുതുറുപ്പിച്ചു അയ്യാളെ നോക്കി…

“നാളെ ഉറപ്പായും വരും… “സംശയത്തോടെ അവൾ ചോദിച്ചു…

നാളെ ഉറപ്പായും വരും… “സംശയത്തോടെ അവൾ ചോദിച്ചു…

“ഉം… വരും”

ഒന്നും മിണ്ടാതെ പ്രിയ എഴുന്നേറ്റ് കോണിപ്പടികൾ കയറി
മുകളിലേക്ക് പോയി.. അവൾ നടന്നകലുന്നത് ബിനോയ്
ചെറുപുഞ്ചിരിയോടെ നോക്കിനിന്നു.

“എടി ബൈക്കിന്റെ ചാവിങ്ങേടുത്തെ…?

“തെങ്ങടാ പോണിച്ചിയാ… നല്ല മഴവരുന്ന്ണ്ട്… “

“ഇപ്പൊ വരാടി… മ്മടെ രാമേട്ടനെ ഒന്ന് കാൺണം…ഞായറാഴ്ച അക്കാദമി ഹാളിൽ പരിപാടിയുണ്ടെന്നു കേട്ടു… “

“ഉം… നേരത്തെ വരണേ… ആ പിന്നെ വരുമ്പോൾ കുറച്ച് ചക്കര കൊണ്ടുവരണം പുളിയിഞ്ചി കഴിഞ്ഞു… “

ബിനോയ് ഭാര്യയുടെ മൂക്കിന് പിടിച്ചുകൊണ്ട് പറഞ്ഞു.
“കൊണ്ടരാടി… മീൻ വാങ്ങണ…”

“വേണ്ട ഇച്ഛായാ… ഫ്രിഡ്ജിൽ ഉണ്ട്…”
ബിനോയ് പോർച്ചിൽ കിടന്ന് ബൈക്ക് എടുത്ത് സ്റ്റാർട്ട് ചെയ്തു….

“ഇച്ഛായാ ഒരു മിനിറ്റ്..” അവർ അകത്തേക്കോടി

“ഒരു വഴിക്കാ പോമ്പോ പിന്നിനാ വിളിച്ചോ ട്ടാ..”
അയ്യാൾ പിറുപിറുത്തു

തിരിച്ചുവരുമ്പോൾ അവരുടെ കയ്യിൽ ഹെൽമറ്റ് ഉണ്ടായിരുന്നു.

“എന്റെ ഇച്ഛായാ ഒരു നൂറ് തവണ ഞാൻ പറഞ്ഞിട്ടില്ലേ
ഇതു വച്ചുവേണം ബൈക്ക് ഓടിക്കാൻ ന്ന്… “

“ഓ…. ശരി മാഡം.” ബിനോയ് ഹെൽമറ്റ് വാങ്ങി
തലയിൽ വച്ചിട്ട് തന്റെ റോയൽ എൻഫീൽഡ് ബുള്ളറ്റ്
പട പട ശബ്ദമുണ്ടാക്കി ഓടിച്ചുപോയി…

അക്കാദമി ഹാളിനടുത്തുള്ള വായനശാലയിലായിരുന്നു
അവരുടെ സംഗമം.

3 Comments

  1. Ippo ezhutharille…
    Ee kadha um ishtapettu
    Vayikkan vaiki poyi
    ❤❤❤❤❤❤❤❤❤

  2. Vinu super ennu paranjal super.
    Thanks for a good novel.

Comments are closed.