നീർമിഴിപ്പൂക്കൾ [Malayalam Novel] 35

അവൾ ഫോൺ എടുത്തു സംസാരിക്കാൻ തുടങ്ങി..
പോയി വരാൻ പ്രിയയോട് കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് റിസപ്ഷനിൽ ഇരുന്നു.”

ഹാഫ് ഡോർ തുറന്ന് പ്രിയ അകത്തേക്ക് കടന്നു.
മനുവിന്റെ നോവൽ വായിച്ചുകൊണ്ടിരിക്കുകയായിരുന്ന
സേവ്യർ പെട്ടന്ന് തലയുയർത്തി നോക്കി.

“ഹൈ.. ദാര… പ്രിയമോളോ.. ന്തടി ഇവിടെ..?
നോവൽ മടക്കിവച്ച് ആകാംക്ഷയോടെ അയ്യാൾ ചോദിച്ചു

“ഹോ..എനിക്ക് ഇവിടെ വരാൻ പാടില്ലേ…”

“ഹഹഹ… ചൂടിലാണല്ലോ.. വാ, ഇരിക്ക്…”
ചാരികസേരയിൽനിന്ന് നീർന്നിരുന്നുകൊണ്ട് അയ്യാൾ പറഞ്ഞു.

സേവ്യറിന് സമാന്തരമായി പ്രിയ ഇരുന്നു.
എന്നിട്ട് ബാഗിൽ നിന്നും രണ്ടായിരത്തിന്റെ പതിനഞ്ചു നോട്ടുകൾ അയാൾക്ക് നേരെ നീട്ടി.

“പപ്പ തന്നതാ… ഇത്… ഇവിടെ തരാൻ പറഞ്ഞു..”

“ഓ… ആയിക്കോട്ടെ… ” സേവ്യർ ആ പണം വാങ്ങിവച്ചു..

“എന്നാ അവര് കാണാൻ വരുന്നേ..?”

“ഈ സൺഡേ…” മുഖത്ത് നോക്കാതെ അവൾ പറഞ്ഞു.

“ഹഹഹ… അപ്പൊ വൈകാതെ നല്ല വെള്ളേപ്പവും പോർക്കും തട്ടാം
ല്ലേടി കാന്താരി. ..”

“ചിരിക്കേണ്ട ,അതിന് വച്ച വെള്ളം വെറുതെയാണ്…”

“ങേ. .. ന്തുട്ടാ നീ ഈ പറയണേ… ആ ടാവ് ഏതാ പുള്ളിന്നറിയോ നിനക്ക്…
പത്ത് തൃശ്ശൂർ പൂരം ഒറ്റക്ക് നടത്താനുള്ള കാശ്ണ്ട് കൈയ്യിൽ..”

“അയ്യോ… എനിക്ക് വല്ല കുറുമ്പാനയോ, ചെറിയപെരുന്നളോ ഉള്ളത് മതി…”

“നീയിവിടെ ഇരിക്ക് ട്ടാ ഞാൻ ഇപ്പൊ വരാ…
സ്നേഹ സദന്റെ പ്ലാൻ ഉണ്ട് പപ്പക്ക് കൊടുക്കാൻ…”

സേവ്യർ എഴുന്നേറ്റ് പ്രിന്റിങ് ഹാളിലേക്ക് പോയി.

സേവ്യറുടെ ടേബിളിന്റെ പുറത്ത് പല മാസികകളും
പലരുടെ രചനകളും ഉണ്ടായിരുന്നു.
അവ ഓരോന്നായി പ്രിയ കൈയിലെടുത്തു മറിച്ചു നോക്കികൊണ്ടിയിരുന്നു.
സേവ്യർ വായിച്ചു പകുതിയാക്കി ചുവന്ന ഫയലിൽവച്ച
ആ നോവൽ പ്രിയ കണ്ടു.

നോവലിൽ നിന്ന് തന്നെ അരോ വിളിക്കുന്നത്പോലെ തോന്നിയ പ്രിയ ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റ് ആ നോവൽ എടുത്ത് വീണ്ടും ഇരുന്നു.
അപ്പോഴേക്കും സേവ്യർ പ്ലാനുമായി വന്നു.
അവളുടെ കൈയിലെ ആ ഫയൽ കണ്ടപാടെ സേവ്യർ പറഞ്ഞു.

“ഡേ…. വച്ചേ നീയവിടെ…”

“ഹോ… വല്ല്യ വീര്യം…”

“ഈ വർഷം ഏതെങ്കിലും ഒരവാർഡ് കിട്ടാനുള്ള സാധനാ… നല്ല രചനയാണ്…”

“ആണോ… ” പ്രിയ ആ നോവലിന്റെ ഉൾ പേജുകൾ മറിച്ചു നോക്കി…
നല്ല വൃത്തിയുള്ള കൈയക്ഷരം..
ആരാണ് എഴുതിയതെന്നറിയാൻ അവൾ ആദ്യ ഭാഗത്തേക്ക് പേജുകൾ മറിച്ചു.

“പ്രിയാ…ഒന്ന് വേഗം വന്നേ….വേഗം,”
ഹാഫ് ഡോർ തുറന്ന് ആൻ വിളിച്ചു.

അപ്പോഴേക്കും പ്രിയ നോവലിന്റെ രചയ്താവിനോടുത്തെത്തി നിൽക്കുകയായിരുന്നു ആദ്യ പേജിൽ
“നീർമിഴിപ്പൂക്കൾ ” എന്ന് മാത്രം കണ്ടു.
ഉടനെ അവൾ ആ ഫയൽ അടച്ച് കസേരയിൽനിന്നെഴുന്നേറ്റു.

“അങ്കിളെ… എനിക്കും ഒരു കോപ്പി അയച്ചുതരണെ..”
ധൃതി പിടിച്ചുപോകുന്നതിനിടയിൽ അവൾ പറഞ്ഞു.

“ഉവ്വ്… സൂക്ഷിച്ചുപോണേ മോളെ…”

“ഓ…ശരി..”

പ്രിയ ഹാഫ് ഡോർ തുറന്ന് പുറത്തേക്ക് പോയി.

***********************

മനു വല്ലാത്തൊരു ആത്മസംതൃപ്തിയോടെയാണ്
വീട്ടിലേക്ക് വന്ന് കയറിയത്.
നേരെ ചെന്ന് നിന്നത് ചുമരിൽ ചാരിവച്ച ദൈവങ്ങളുടെ
അടുത്തായിരുന്നു. നിറമിഴികളോടെ മൗനം പാലിച്ചു നിന്നു.

“ഈശ്വരാ…. എത്രയോ നാളത്തെ എന്റെ സ്വാപ്നമാണ്
നിറവേറാൻ പോകുന്നത്..
എങ്ങനെ നന്ദി പറയണം എന്നറിയില്ല…”

കണ്ണുകൾ തുടച്ചുകൊണ്ട് മനു തന്റെ ഒറ്റമുറിയിൽ കയറി.
അന്നോളം കണ്ടതിനെക്കാൾ കൂടുതൽ ഒരു പ്രത്യേക
ഭംഗിയും മണവും ഉണ്ടായിരുന്നു അവിടെ..
അയ്യാൾ ആ ഒറ്റമുറിയുടെ ജാലകത്തിലൂടെ
പുറത്തേക്ക് നോക്കി
മഴ തകർത്ത് പെയ്യുകയാണ്,

മാനസ് ശാന്തമായതിനാലാവാം മഴയുടെ സൗന്ദര്യവും ,
കളനാദവും അയ്യാളെ പ്രണയാർദ്ര തീരത്തേക്കെത്തിച്ചു.

“പ്രിയക്കൊന്ന് വിളിച്ചാലോ” മനു സ്വയം ചോദിച്ചു.
മാസങ്ങൾ കഴിഞ്ഞെങ്കിലും ഇന്നാണ് മനു അവളുടെ
സാന്നിധ്യം ഉണ്ടെങ്കിൽ എന്ന് ആശിച്ചുപോയത്.

പിന്നെ ഒന്നും ആലോചിച്ചില്ല മനു ഫോൺ എടുത്ത്
അവളുടെ നമ്പറിലേക്ക് വിളിച്ചു.
പക്ഷേ കിട്ടിയ മറുപടി അയ്യാളെ നിരാശനക്കി.

“താങ്കൾ വിളിക്കുന്ന നമ്പർ വീണ്ടും പരിശോധിക്കുക” എന്നായിരുന്നു .

ഒരോ തവണയും അവളിലേക്ക് അടുക്കുമ്പോഴും
ആരോ പിന്നിൽ നിന്ന് വലിക്കുന്നത് പോലെ അയാൾക്ക് തോന്നി

“ഏകാന്തമായ ജീവിതം മടുത്തുതുടങ്ങിയിരിക്കുന്നു”

ആർത്തുപെയ്യുന്ന മഴയിലേക്ക് അയ്യാൾ തന്റെ
അചലമിഴികൾ ചേർത്ത് വച്ചു.
മഴത്തുള്ളികൾ ജാലകത്തിലൂടെ ശീതലായി
അകത്തേക്ക് പതിച്ചു.
ആർദ്രമായ മഴനീർത്തുള്ളികൾ അയ്യാളുടെ
മുഖത്ത് ചുംബനത്താൽ വന്ന്മൂടി.
മനു തന്റെ മിഴികളടച്ചു മനസിനെ ഏകാഗ്രമാക്കി മഴയുടെ ശബ്ദം ശ്രവിച്ചു.

കാലവർഷം ശക്തിപ്രാപിച്ചതോടെ പുറത്തിറങ്ങാൻ പറ്റാത്ത മഴയായിരുന്നു,
തന്റെ ഒറ്റമുറിക്കുള്ളിൽ അയ്യാൾ എഴുത്തും, വായനയുമായി രണ്ട് ദിവസം തള്ളിനീക്കി.
സൂര്യൻ കിഴക്ക് ഉദിച്ചുയർന്നപ്പോൾ മുതൽ മനു ഫോണിന് കാവലിരിക്കുകയായിരുന്നു
ഓരോ ഫോൺ വരുമ്പോഴും സേവ്യറാണെന്ന് കരുതി ഫോൺ എടുക്കും.
പക്ഷെ അല്ലെന്നുള്ള മറുപടി മനുവിനെ നിരാശപ്പെടുത്തികൊണ്ടേയിരുന്നു..

ഉച്ചഭക്ഷണം കഴിഞ്ഞുള്ള നേരത്തായിരുന്നു മനുവിന്റെ ഫോൺ ബെല്ലടിച്ചത്.

“കോളിംഗ് സേവ്യർ എൻ കെ ബുക്ക്സ്”

ഉടനടി മനു ഫോൺ അറ്റന്റ് ചെയ്തു.

“എവിട്യാ… ഗടി….”

“സേവ്യറേട്ടാ… പറയു… ഞാൻ വീട്ടിലാണ്…”

“നിന്റെ സാനം റെഡിയാക്കി ട്ടാ…”

“ഉവ്വോ.. ഒത്തിരി സന്തോഷം….”

“ഒകെ ഒകെ… എപ്പഴാ താൻ കൊണ്ടുപോണേ,ഇന്ന് വരാൻ പറ്റോ..?”

“നാളെ വരാം സേവ്യറേട്ടാ… ഇന്ന് ഇനി പറ്റില്ല….” നിരാശയോടെ മനു പറഞ്ഞു.

“നാളെ ഞാൻ ണ്ടാവില്ല്യ , ഫ്രിണ്ട്ന്റെ മോളെ പെണ്ണ് കാണാൻ വരുന്നുണ്ടേ….
നീയോര് കാര്യാ ചെയ്യ്… ഞാനൊരു ടാവിന്റെ നമ്പർ തരാ.. അതിലേകൊന്ന് വിളിച്ചിട്ട് വന്നാമതി..

“അതാര… സ്റ്റാഫ് ആണോ.. “

“മ്മടെ ഒരു പയ്യാനാ… സാനം ഞാവന്റെ കൈയിലാ കൊടുക്കാ…”

“ശരി സേവ്യറേട്ടാ നമ്പർ തരൂ….”

“ഒരു മിനിറ്റ് ട്ടാ..”

“ഓ …ആയിക്കോട്ടെ…”
മനു ഒരു ദീർഘശ്വസാമെടുത്തുകൊണ്ടു പറഞ്ഞു.

ഫോണിലൂടെ അയ്യാൾ ആരുടെയോ നമ്പർ ചോദിക്കുന്നത് മനുവിന് കേൾക്കാമായിരുന്നു.

3 Comments

  1. Ippo ezhutharille…
    Ee kadha um ishtapettu
    Vayikkan vaiki poyi
    ❤❤❤❤❤❤❤❤❤

  2. Vinu super ennu paranjal super.
    Thanks for a good novel.

Comments are closed.