“മനു കൃഷ്ണനല്ലേ… ഇത്…” മറുവശത്ത് നിന്ന് ഒരു
പുരുഷന്റെ ശബ്ദം.
“അതേ…. ആരാ മനസിലായില്ല…”
“ഞാൻ സേവ്യറാട… കെ എൻ പബ്ലിക്കേഷൻ..
ഇന്നലെ ബിനോയ് വിളിച്ചില്ലയിരുന്നോ…”
“ഒ…. മനസിലായി എന്താ ചേട്ടാ…”
“നീ ഇന്ന് ഉച്ചക്ക് സാധനം കൊണ്ടുവാ, ഇന്ന് കിട്ടിയാൽ രണ്ടൂസം കൊണ്ട് സാനാ റെഡിയാകും”
“അയ്യോ… ഇന്നോ…”
“അതെന്ന്… രണ്ടീസം കഴിഞ്ഞാൽ എന്നെ പിടിച്ചാ കിട്ടില്യട്ടാ… ജാതി തിരക്കാവും…”
“ശരി ചേട്ടാ, ഞാൻ എത്തിക്കാം….”
അയ്യാൾ ഫോൺ കട്ട് ചെയ്തു..
“ശേ… കൈയ്യിലാണേൽ കാശും ഇല്ല… എന്ത് ചെയ്യും” മനു ആലോചിച്ചിരിക്കുമ്പോഴാണ് രേഷ്മയെ ഓർമ്മ വന്നത്.. ഉടനെത്തന്നെ അവളുടെ നമ്പറിലേക്ക് വിളിച്ചു.
“എടി, എനിക്ക് കുറച്ച് കാശ് വേണം..”
“ഉച്ചകഴിഞ്ഞു മതിയോ…”
“അത് പോര… ഇപ്പൊ ഒരു രണ്ടായിരമോ, മൂവായിരമോ…
” ഉണക്കാൻ ഇട്ടിട്ടുണ്ട് കുറച്ചുകഴിഞ്ഞു വായോ… ഹല്ല പിന്നേ…”
“നീ ആക്കിയതാണല്ലേ…”
“പെട്ടന്ന് ചോദിച്ച ന്റെ കൈയിലുണ്ടാവോ…”
“എവിടന്നെങ്കിലും ഒപ്പിക്ക്…”
“എന്താ ഇത്ര അർജന്റ്..”
“എന്റെ നോവൽ … ഞാൻപറഞ്ഞില്ലേ…
അത് പബ്ലിഷ് ചെയ്യാൻ പോണു. പക്ഷെ അത് അവിടെ കൊണ്ടുകൊടുക്കണം, കിണ്ണന് അന്ന് പോയതിന്റെ വാടക കൊടുത്തില്ല, അവനെ കൂട്ടിപോണെങ്കിൽ കാശ്…..”
“ഉവ്വ് മനസിലായി.. എന്നാ നേരെ ഇങ്ങോട്ട് പോരെ വരുമ്പോഴേക്കും കാശ് ഞാൻ റെഡിയാക്കാം.”
“താങ്ക്സ് ടാ….”
മനു ഫോൺ കട്ട് ചെയ്ത് കിരണിന് വിളിച്ചു വണ്ടി റെഡിയാക്കി രേഷ്മയുടെ കൈയ്യിൽനിന്നും മൂവായിരം രൂപ കടം വാങ്ങി, വണ്ടി നേരെ തൃശൂരിലേക്ക് വിട്ടു.
തൃശ്ശൂർ എത്തുമ്പോഴേക്കും പത്തുമണി കഴിഞ്ഞിരുന്നു. തപ്പിപിടിച്ചു അവർ സേവ്യറുടെ പ്രസ്സിൽ എത്തി.
റിസപ്ഷനിലുള്ള പെണ്കുട്ടിയോട്
അദ്ദേഹത്തെ കാണണമെന്ന ആവശ്യം ഉന്നയിച്ചു.
ഉടനെ അവൾ സേവ്യറേ ഫോണിൽ ബന്ധപ്പെട്ടു.
“സർ രണ്ട് പേര് കാണാൻ വന്നിരിക്കുന്നു”
“വരാൻ പറയു…”
“ശരി സർ…. ” അവൾ ഫോൺ കട്ട് ചെയ്ത് അവരോട് അകത്തേക്കു കടക്കാനുള്ള അനുവാദം കൊടുത്തു.
ഹാഫ് ഡോർ തുറന്ന് വീൽചെയറിലിരിക്കുന്ന മനുവിനെയും ഉന്തികൊണ്ട് കിരൺ അകത്തേക്ക് കടന്നു.
ഏതോ ഫോൺ സംഭാക്ഷണത്തിലായിരുന്ന സേവ്യർ ഇരിക്കാൻ ആഗ്യം കാണിച്ചു.
കിരൺ മനുവിനെ ഓഫീസിന്റെ വലത് ഭാഗത്തേക്ക് കൊണ്ടിരുത്തി.
ഫോൺ സംഭാക്ഷണം കഴിയാൻകാത്തിരുന്നു.
“ആരാ …?” ഫോൺ കട്ട് ചെയ്ത് സേവ്യർ ചോദിച്ചു.
“സർ ഞാനാ മനു… രാവിലെ വിളിച്ചില്ലായിരുന്നോ..”
“ആഹ്‌ഹാ…നീയ്യാ ഗടി…. ഹൈ, ഇതെന്താ ഉന്തു വണ്ടിയിൽ…”
സേവ്യർ മനുവിനെ അടിമുടിയൊന്ന് നോക്കി..
“സർ എനിക്ക് നടക്കാൻ കഴിയില്ല…
“മാതാവേ..സോറി ട്ടാ…. “
മനു മറുപടിയായി പുഞ്ചിരിമാത്രം സമ്മാനിച്ചു…
“എവിടെ നിന്റെ നോവൽ….”
മനു ബാഗിൽനിന്നും ഫയൽ എടുത്തു എന്നിട്ട് സേവ്യറുടെ നേർക്ക് നീട്ടി..
അയ്യാൾ അത് വാങ്ങി മറിച്ചു നോക്കി.
“ഉം..നീ പൊക്കോ രണ്ടീസം കഴിഞ്ഞു ഞാൻ വിളിക്കാട്ടാ…”
“സർ കാശിന്റെ കാര്യം.. ഏകദേശം എത്ര വരും…”
“നീ വരണുണ്ട് ന്ന് ബിനോയ് പറഞ്ഞിരുന്നു.. കാശിന്റെ കാര്യം നിന്നോട് മിണ്ടര്തെന്ന് പ്രത്യേകം പറഞ്ഞു.”
“ന്നാലും. …”
അറിയാൻ മനു കെഞ്ചി..
“നീയെണീറ്റേ… “കിരണിനെ നോക്കി സേവ്യർ പറഞ്ഞു
ന്നിട്ട് ഈ ചെക്കാനേം കൊണ്ട് സ്ഥലം വിട്ടെ.. ഉം ..”
“സർ ഞാൻ…”
“രണ്ടൂസം കഴിഞ്ഞാ സാനം റെഡ്യാവും അഞ്ഞൂറ് കോപ്പിയാ ബിനോയ് പറഞ്ഞത്…”
“താങ്ക്സ് സർ … ഒത്തിരി നന്ദിയുണ്ട്..”
കിരൺ എഴുന്നേറ്റ് മനുവിനെ പുറത്തേക്ക് കൊണ്ടുവന്നു.
ഉച്ചഭക്ഷണം അടുത്തുള്ള ഒരു
വെജിറ്റേറിയൻ ഹോട്ടലിൽ നിന്നും കഴിച്ച്
അവർ പാലക്കാട്ടേക്ക് തിരിച്ചു.
വടക്കുംനാഥനെ ചുറ്റിതിരിഞ്ഞ് മെയിൻ റോട്ടിലേക്ക് കടക്കുമ്പോഴായിരുന്നു എതിരെവരുന്ന കാറിൽ
പ്രിയയോട് സദ്യശ്യമുള്ള ഒരു പെണ്കുട്ടിയെ മനു കണ്ടത്.
വിളിക്കണോ വേണ്ട,
‘കഴിഞ്ഞ തവണ പറ്റിയ പോലെ ഇത്തവണയും
ആളുമാറിയാലോ ,കിണ്ണൻ പിന്നെ കളിയാക്കിക്കൊല്ലും’
നാണക്കേട് ഓർത്ത് മനു മിണ്ടാതിരുന്നു…
പക്ഷെ അവന്റെ തോന്നൽ തെറ്റായിരുന്നു.
പ്രിയയുടെ കൂട്ടുക്കാരി ആൻ മേരിയാണ് കാർ ഓടിച്ചിരുന്നത്.
സൈഡ് സീറ്റിൽ പ്രിയയായിരുന്നു ഇരുന്നത്.
“എന്നാടി നിന്നെ അവര് കാണാൻ വരുന്നേ…”
“ഈ സൺഡേ .. “
“അപ്പൊ മനു… ” ആൻ ചോദിച്ചു
പ്രിയ നെഞ്ചിൽ തടവിക്കൊണ്ട് പറഞ്ഞു
“ദാ ഇവിടെ… മനസമ്മതത്തിന് ഞാൻ പറയും എനിക്ക് സമ്മതമല്ലന്ന്..
“എന്ന നിനക്ക് അത് ഇപ്പൊ പറഞ്ഞൂടെ…”
“ഞാൻ പറഞ്ഞതാ, അപ്പോ പപ്പ പറയാ,
അതൊക്കെ കല്യാണം കഴിഞ്ഞാൽ മാറിക്കോളും ന്ന്..”
“എവിടേക്കാ ആദ്യം… പാർലർലോട്ടാണോ”
“അല്ല..! സേവ്യറങ്കിളിന്റെ പ്രസ്സിലോട്ട്”
പുറത്തേക്ക് നോക്കികൊണ്ടവൾ പറഞ്ഞു.
ആൻ തന്റെ മാരുതി ആൾട്ടോ സേവ്യറുടെ എൻ കെ പ്രെസ്സിലേക്ക് വച്ചുപിടിച്ചു..
വലതു ഭാഗത്തേക്കുള്ള ഇൻഡിക്കേറ്റർ ഇട്ട് അവൾ കാർ ഒതുക്കി നിറുത്തി.
രണ്ടുപേരും പുറത്തിറങ്ങി.
ഡോർ ലോക് ചെയ്യുന്നതിനിടെ ആൻ ചോദിച്ചു.
“ഇവിടെ എന്താ കാര്യം..”
“പപ്പ ഒരു മുപ്പതിനായിരം രൂപ തന്നിട്ടുണ്ട് അങ്കിളിന് കൊടുക്കാൻ…”
ഓഫീസിനുള്ളിലേക്ക് കടന്നതും ആൻ മേരിയുടെ
ഫോൺ റിങ് ചെയ്തു.
Ippo ezhutharille…
Ee kadha um ishtapettu
Vayikkan vaiki poyi
❤❤❤❤❤❤❤❤❤
Vinu super ennu paranjal super.
Thanks for a good novel.
Super