നഷ്ടപ്രണയം 22

രണ്ടുവർഷത്തെ പ്രണയത്തിന് ശേഷമാണ് താൻശ്രുതിയെ കെട്ടിയത്…

അതിന് മുൻപുള്ള പ്രണയിനി ഒറ്റക്ക് ഒരു ദിവസം കൊണ്ട് ഒരു ബിൽഡിങ്ങ് വരെതേക്കാൻ കഴിവുള്ളവളായിരുന്നെന്ന് ഒരു ഗൾഫ് കാരന്റെ കല്ല്യണ കാര്യം വന്നപ്പോഴാണ് മനസ്സിലായത് ……

വീട്ടുക്കാർ വിവാഹം ഉറപ്പിച്ചു ഇനി എനിക്കതിൽ നിന്നും പിൻമാറാൻ പറ്റില്ല നീ എല്ലാം മറക്കണം അഭി നമുക്ക് ഈ ജന്മം ഒന്നിക്കാനുള്ളയോഗമില്ല ഇനി നീ എന്നെ വിളിക്കരുത് കാണാൻ ശ്രമിക്കരുത് ..

കെട്ടാൻ പോകുന്ന ഗൾഫ് കാരനെയും അയ്യാളുടെ കൂടെയുള്ള ഗൾഫീൽ പോക്കും സ്വപ്നം കണ്ട് ഒറ്റശ്വാസത്തിൽ ഇത്രയും പറഞ്ഞവൾ പോയപ്പോൾ നിന്ന് പോയ ശ്വാസം വീണ്ടെടുക്കാൻ നെഞ്ചിൽ രണ്ടിടി ഇടിക്കേണ്ടി വന്നു തനിക്ക് ….

എല്ലാതേപ്പു കിട്ടിയവരെപ്പോലെ താനും ചിന്തിച്ചതും ഒന്ന് തന്നെ…

മുട്ടിനൊപ്പം താടിവളർത്താ ഒരിക്കലും കഴുകാത്ത ജുബയും പാന്റും ധരിക്യാ നേരം വെളുക്കുമ്പോൾ തൊട്ട് വെള്ളമടിക്യാ …..

ബീവറേജിന്റെ പഠിക്കലെ ഷെയറടിക്കാരുടെ കൂടെ കൂടി ഒരു പൈയിന്റ് മൂന്നാക്കി പൂശീ വീട്ടിലെത്തിയതേ ഓർമ്മയുള്ളു നേരം വെളുത്തപ്പോൾ വീട് മുഴുവൻ വാളുകൊണ്ടുള്ള പൂക്കളം ……

തന്നെ കൊണ്ട്അടിച്ച് തുടച്ച് ഇടീച്ചതും പോരാതെ അച്ഛന്റെയും അമ്മയുടെയും വക സ്പെഷൽ തൊഴിയും ….

അന്നത്തോടെ കുടി എന്ന സ്വപ്നം താഴേ വീണ് ചിന്നി ചിതറി….

പിന്നെ താടിവളർത്തൽ അവാർഡ് പടത്തിന് തിയേറ്ററിൽ ആളുകേറും പോലെ അവിടെം ഇവിടെം ഓരോ രോമവും വളരണോ വേണ്ടയോ എന്ന് ശങ്കിച്ച് വരുന്നതിനാൽ അങ്ങനെ ആ മോഹവും നടക്കാണ്ട് പോയി…….
പിന്നെയുള്ളത് ആത്മഹത്യ ….

ആത്മഹത്യ ചെയ്യുന്നവരുടെ ആത്മാക്കൾ മോക്ഷം കിട്ടാതെ വർഷങ്ങളോളം അലയും എന്ന് കേട്ടിട്ടുള്ളതിനാലും ചുമ്മാ അങ്ങനെ അലഞ്ഞ് നടക്കാൻ ഇഷ്ടവും സമയവും ഇല്ലാത്തതിനാലും ആ ശ്രമവും ഉപേക്ഷിക്കേണ്ടി വന്നു ….

എന്തായാലും തേപ്പ് കിട്ടി ഇനി തേക്കാൻ വേണ്ടി പ്രണയിക്കടാ നീ എന്ന് എന്നോട് എന്റെ മനസ്സ് തന്നെ പറഞ്ഞത്…..

അങ്ങനിരിക്കുന്ന സമയത്ത് വന്ന ഒരു ഫോൺ കോളിൽ നിന്ന് തുടങ്ങി പ്രണയം ….

മനസ്സിൽ ആഴത്തിൽ കയറിയ പ്രണയമാണെങ്കിൽ ഒരിക്കലും തേക്കാൻ പറ്റില്ലാ എന്ന് അവളിലൂടെ എനിക്ക്‌ മനസ്സിലായി ……

രണ്ടു വീട്ടുകാരും കല്ല്യാണത്തിന് സമ്മതിച്ചിട്ടും സമ്മതിക്കാത്ത ഒരു വ്യക്തി പെണ്ണിന്റെ ഈ ചേച്ചിയായിരുന്നു പല വഴിയും നോക്കി ഈ കല്ല്യാണം മുടക്കാൻ …

വലിയ രണ്ടു നില വീടും ചെറുക്കന്റെ പത്രാസും കണ്ട് ഒരു ഗൾഫ്ക്കാരനെ കെട്ടിയതാ കക്ഷി ‘..

കെട്ടു കഴിഞ്ഞ് 2 മാസം കഴിഞ്ഞപ്പഴാ ഒരു ബന്ധുവിന്റെ വീടാണതെന്നും ഇത്രയും വർഷം ഉണ്ടാക്കിയത് 2 പെങ്ങന്മാരെ കെട്ടിച്ചതോടെ തീർന്ന് കുത്തുപാളയെടുത്ത ഒരാളാണെന്നും മനസ്സിലായത് …

അതും പോരാതെ ഗൾഫിലേജോലിയും വിട്ട് ഇപ്പോൾ നാട്ടിൽ പണിക്ക്പോകുന്നു എന്നൂടെ കേട്ടപ്പോൾ പറയണോ പൂരം

ഈ കാരണങ്ങൾ കൊണ്ട് എന്നും തല്ലും വഴക്കും വക്കാണവുമായി ഒടുക്കം പെട്ടിയും പ്രമാണവുമായി വീട്ടിലേക്ക് വന്നതാ കക്ഷി
ഇപ്പോൾ ഡിവോഴ്സ് കഴിഞ്ഞു

അതു കൊണ്ട് ഞങ്ങളുടെ ഈ യാത്രകളും സ്നേഹവും പിടിക്കുന്നില്ല കക്ഷിക്ക്…

അന്ന് ഒടുവിൽ ഞങ്ങളുടെ വാശി തന്നെ ജയിച്ചു കല്യാണവും നടന്നു അതോട് കൂടെ കക്ഷിയുടെ ശത്രു ലിസ്റ്റിൽ സ്ഥാനം പിടിച്ചു ഞങ്ങൾ ….

അതിനുള്ളപ്രതികാരം ഞങ്ങൾ ചെയ്യ്തത് ചേച്ചി കാൺകെ പ്രണയവും ഡ്യുയറ്റും അൽപ്പസ്വൽപ്പ ചുബന സീനുകളുമായി അരങ്ങ് തകർത്തു കൊണ്ടായിരുന്നു

ഈ ചേച്ചിക്ക് എന്തിനാ ഇത്ര ദേഷ്യം എന്ന് തോന്നിയാൽ അതിന് പിന്നിലൊരു കഥയുണ്ട്
പഴയതേപ്പിന്റെ കഥ….

തേപ്പ് കിട്ടി എന്ത് ചെയ്യണമെന്നറിയാതെ ചിന്തിച്ചിരുന്ന എനിക്കന്ന് വന്നപെൺകുട്ടിയുടെ ഫോൺ കോൾ തേച്ചിട്ട് പോയ ചേച്ചിക്ക് വേണ്ടി മാപ്പ് ചോദിക്കാൻ വിളിച്ച അനിയത്തിയുടെ ഫോൺ കോളായിരുന്നു…..

ഞാനും സുജയുമായുള്ള എല്ലാ ബന്ധവും അറിയാവുന്ന ഒരാളായിരുന്നു ശ്രുതി…

ചേച്ചി പണ്ടെ മുതൽ അങ്ങനാണെന്നും എനിക്ക് മുമ്പെ മറ്റൊരുത്തനെ തേച്ച് അവനെക്കാൾ നല്ല ജോലിയുള്ള എന്നെ പ്രണയിച്ചതാണെന്നും കൂടെ കേട്ടപ്പോ ഞാനാ ചോദിച്ചത് ശ്രുതിക്കെന്നെ പ്രണയിച്ചുടെ എന്ന്….

അവൾ പോയാൽ അവളുടെ അനിയത്തി എന്ന സൈക്കിളോടിക്കൽ മൂമെന്റ് അങ്ങനെ വർക്കായി …..

അന്നീ തേപ്പ് കിട്ടിയത് കൊണ്ടാണല്ലോ എനിക്കിത്രയും സ്നേഹമുള്ള ഭാര്യയെ കിട്ടിയത്..
അല്ലെലും നമ്മുടെ പേരെഴുതിയ അരിമണിയെ നമുക്ക് കിട്ടൂ

ചിലപ്പോഴേങ്കിലുംഅവളുടെ മനസ്സിലും നഷ്ടപ്പെടുത്തിയ ഈ പ്രണയത്തെ കുറിച്ച് ഒരു കുറ്റബോധം തോന്നുനുണ്ടാവും……

.. സുനിൽ തൃശ്ശൂർ..

4 Comments

  1. Super!!!!

  2. Haha 😀 narmathil pothinja yatharthyangalum suspensukalum,,,
    nalla story…

  3. മൈക്കിളാശാൻ

    നല്ല കിടിലൻ സ്റ്റോറി

  4. Kidukkan story monee adipolyy kadhaaa oru raksha illa kidukkan
    KIDILOL KIDILAM….

Comments are closed.