My Habíbítí [Blue_machinist] 30

My Habíbítí

Author :Blue_machinist

മണ്ണംപാറ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അവസാനത്തെ ബെല്ല്..

കണക്ക് മാഷിന്റെ കയ്യിൽ നിന്നുള്ള രക്ഷപ്പെടൽ അത് മാത്രമായിരുന്നു പലരുടെയും മനസ്സിൽ.. നാളെത്തേക്കുള്ള ഹോം വർക്കുകൾ പറയുന്നത് പോലും പലരുടെയും കാതുകളിൽ വീണിരുന്നില്ല..

ദൂരെ നിന്ന് മുഴങ്ങിയ മണിയുടെ ചെറിയൊരു അംശം കാതിൽ പതിച്ചവൾ ബാഗ് തൂക്കി പുറത്തേക്ക് ഓടുന്നത് കണ്ടപ്പോഴാണ് ബാക്കിയുള്ളവർക്ക് ഇന്നത്തെ പരിപാടി കഴിഞ്ഞു എന്ന് മനസ്സിലായത്..  അന്ന് എന്തോ പതിവിലും കൂടുതലായി മഴ പെയ്തിരുന്നതുപോലെ തോന്നി..

മഴയും പ്രണയവും കൂടിച്ചേരുന്ന നിമിഷമാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം എന്ന് അനുഭവിച്ചറിഞ്ഞവന് ഒരിക്കലും മറക്കാൻ കഴിയില്ല..
കുത്തി ചൊരിയുന്ന മഴയത്തു കുടയില്ലാതെ ബസ്റ്റോപ്പിലേക്കുള്ള ഒറ്റത്തിനിടയിലാണ് അവൾ ആദ്യമായി എന്നെ കാണുന്നത്..!

തീ മഴയാണ് പെയ്യുന്നത് എന്ന് എനിക്ക് തോന്നിപോയി.. കൂടി നിന്ന കൂട്ടത്തിലേക്ക് കയറിയെങ്കിലും ആ കണ്ണുകൾ എന്നെ തിരയും എന്ന് ഉറപ്പ് ഉള്ളതിനാൽ പേമാരി ഒന്നും എനിക്ക് ഒരു പ്രേശ്നമേ അല്ലായിരുന്നു.

അതുപോലെ തന്നെ പറന്ന് വന്ന പ്രൈവറ്റ് ബസ്സിനും.. എതിരെ നിന്ന് ആളുകളെ കയറ്റി ബസ് മുന്നോട്ട് നീങ്ങിയപ്പോഴാണ് സ്റ്റോപ്പ്‌ കാലിയായ വിവരം ഞാൻ അറിയുന്നത്.. തലയിൽ കയ്യും വെച്ച് ബസ്സിന്റെ പുറകിൽ ഓടിയപ്പോഴേക്കും അത് അതിന്റെ പാട്ടിന് പോയി കഴിഞ്ഞിരുന്നു..
ആകെ പൊട്ടി പൊളിഞ്ഞു പടമായി സ്റ്റോപ്പിൽ കയറി ഇരിക്കുമ്പോഴാണ് മുന്നിലേക്ക് ഊർന്ന് വീണ മുടികളെ തട്ടത്തിനുള്ളിൽ തിരുകി കയറ്റി കയ്യും കെട്ടി എന്റെ മുന്നിലായി നെടും തൂണ് പോലെ നിൽക്കുന്ന ഓളെ ഞാൻ ശ്രെദ്ധിക്കുന്നത്.. കൂടെ കടവാവൽ പോലെ ഒരു കൂട്ടുകാരിയും..
” കുറെ നാൾ ആയിട്ട് ഇയാൾ എന്റെ പുറകെ ഉണ്ടല്ലോ…? എന്താ ഉദ്ദേശം..? ”
“അത്..ഇയാളുടെ പേര് അറിയാൻ.. അറിഞ്ഞാൽ കൊള്ളാം എന്ന് തോന്നി…” കുറച്ചൊക്കെ ദേഷ്യം മുഖത്തിട്ട് പെണ്ണ് ” പറയാൻ മനസ്സില്ലങ്കില്ലോ….
“ഷാനാ ദേ ബസ്സ്‌ വന്നൂ… പോകാം… പിന്നിൽ നിന്ന് കടവാവൽ വിളിച്ചു പറഞ്ഞെങ്കിലും അതിലെ ഓരോ അക്ഷരങ്ങളും എന്റെ രണ്ട് കാതുകളിൽ സൈറൺ മുഴങ്ങുന്നത് പോലെ വീണിരുന്നു… ചമ്മിയ മുഖവുമായി ബസ്സിലേക്ക് കയറുന്നതിന് മുൻപായി ഒരു പ്രാവശ്യം എന്നെ അവൾ തിരിഞ്ഞു നോക്കി… അന്ന് അവളുടെ ചുണ്ടിൽ വിരിഞ്ഞ ചിരി… നൂല് പൊട്ടിയ പട്ടം പോലെ ഞാൻ… കാദർ ഇക്കാന്റെ കടയിലെ ആകാശവാണി അന്ന് ഇട്ട പാട്ട്.. അയ്യപ്പൻ ചേട്ടന്റെ ബേക്കറിയിലെ ക്രീം ബണ്ണിന്റെ മണം.. പ്രണയം…. ആരംഭം..

3 Comments

  1. ? നിതീഷേട്ടൻ ?

    ഇതെന്താണ് മറ്റു വിവരങ്ങൾ ???. നല്ല രസൊണ്ട് വായിക്കാൻ

  2. ♥️♥️♥️♥️

Comments are closed.