My Habíbítí 💙 – Part 3 31

Views : 1130

( ˘ ³˘)💙 My Habibti ( ˘ ³˘)💙

 

 

ഷാന ഫാത്തിമ…. മണ്ണംപാറയിലെ കുഞ്ഞു കോടീശ്വരനായ ദുബായ്ക്കാരൻ കരീമിക്കാടെ ഒരേ ഒരു മകൾ.! ഞാനോ… IHRD എഞ്ചിനീയറിംഗ് 2ആം വർഷം 6 സപ്പ്ളി.. നാട്ടിലെ കോളേജിൽ സീറ്റിന് അടിപിടി ആയത് കൊണ്ട് കിട്ടിയ സ്ഥലത്ത് ഇങ്ങു പോന്നു. മലപ്പുറത്തെ തട്ടമിട്ട ഉമ്മച്ചിക്കുട്ടികളെ മനസ്സിൽ കണ്ട് ചെന്ന് കേറിയത് “റോയൽ മെക്കാനിക്ക് ഓഫ് എഞ്ചിനീയറിംഗ് “…. പേരിന് പോലും ഒരു പെൺകുട്ടി ഇല്ലാത്ത ഡിപ്പാർട്മെന്റ്..
ഒരു വർഷം…. പുളു അടിച്ചും തള്ളിയും ഷോകം അടിച്ചും ഒരു വർഷം മിന്നൽ പോയത് പോലെ അറിഞ്ഞില്ല.. രണ്ടാം വർഷത്തിന്റ തുടക്കം.. അല്ലലില്ലാതെ വായി നോട്ടത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ലാത്ത കാലം… സിവിൽ ഡിപ്പാർട്മെന്റിൽ വരുന്ന പുതിയ ബാച്ചിന് വേണ്ടിയുള്ള കാത്തിരിപ്പ്… എനിക്ക് ഒഴികെ ടീമിലെ എല്ലാവർക്കും ഗുണം ചെയ്‌തെന്ന് പറയാം…
സ്പാര്ക് വന്നില്ല പോലും… ഉള്ളിലെ വിഷമം കടിച്ചു പിടിച്ചു കൂട്ടുകാരോട് അങ്ങനെയല്ലേ പറയാൻ പറ്റൂ…

“ടാ.. മൈ**..
അഭിജിത്തിന്റെ അഭിഷേകം കൊണ്ടാണ് ബോധം വന്നത്… ” നീ എന്ത് ആലോചിച്ചു ഇരിക്കുവാ.. കോപ്പേ… ” ” ബെല്ല് അടിച്ചത് കേട്ടില്ലേ… അതോ ഇന്ന് ഇവിടെ കിടന്ന് ഉറങ്ങാൻ പോകുവാണോ..? എന്നീറ്റ് വാടേ….
ചെറിയൊരു ഇളിയും കൊടുത്ത് അവന്റെ പിന്നാലെ ബാഗും തൂക്കി നടക്കുമ്പോൾ മനസ്സിൽ ആകെ ഒരു ഒറ്റപ്പെടൽ ആയിരുന്നു… പുറത്ത് നല്ല മഴ.. ആകെ വല്ലാത്ത തണുപ്പ്.. ഏതോ ഒരുത്തന്റെ കുടയിൽ കയറി ബസ്സ്റ്റോപ്പ് വരെ വന്നു…
ആരൊക്കെയോ എന്തൊക്കെയോ പറയുന്നുണ്ട് ഒന്നും ഒന്നിനും ചെവി കൊടുക്കാൻ നിന്നില്ല.. തൊട്ടടുത്തു വന്ന ബസ്സിൽ ഇടിച്ചു കയറി.. ആകെ നനഞ്ഞു… കിട്ടിയ സീറ്റിൽ കയറി ഇരുന്നപ്പോൾ കരുതിയില്ല വള്ളിക്കെട്ടുകൾ വാലെ വാലെ വരുമെന്ന്.. ഏതോ സ്റ്റോപ്പിൽ വണ്ടി നിന്നു… വണ്ടി കുലിക്കി മറിച്ചു കൊണ്ട് കുറെ പെണ്ണ് പടകൾ ഇടിച്ചു കയറി വരുന്നത് കണ്ടാണ് മുന്നിലേക്ക് എത്തി വലിഞ്ഞു നോക്കിയത്.. അപ്പോൾ പിന്നിലൂടെയും… പതിയെ മൂടി ഇട്ടിരുന്ന ഷട്ടർ പതിയെ പൊക്കി നോക്കിയപ്പോഴല്ലേ മനസ്സിലായത്… ” മണ്ണംപാറ ഗെൾസ് ഹയർസെക്കന്ററി സ്കൂൾ ” ആഹ് വെറുതെ അല്ല… തൊട്ടടുത്തു നിന്ന ഒരു കുഞ്ഞു പെൺകുട്ടി കയ്യിൽ തൊണ്ടിയിട്ട് “ചേട്ടാ… ഈ ബാഗ് ഒന്നു പിടിക്കുമോ… ആ സമയം ഞാൻ ഒരു നിഷ്കു ആയി പോയത് എന്റെ തെറ്റ്…
ഒരു ഏഴു എട്ടു ബാഗ് എന്റെ മടിയിൽ വന്നു നിറഞ്ഞു.. ഒന്നും പറയാൻ പറ്റാത്ത അവസ്ഥ.. ഒരു പത്തു മിനിറ്റ് കഴിഞ്ഞു കാണും ഓരോ ബാഗുകൾ ആയി ഒഴിഞ്ഞു കൊണ്ടേ ഇരുന്നു..
അവസാന ബാഗും പോയി കഴിഞ്ഞപ്പോൾ എന്ത് സമാധാനം.. ബസ്സ്‌ പതിയെ മുന്നോട്ട് നീങ്ങിയപ്പോഴാണ് മടിയിലുള്ള കുട എന്റെ ശ്രെദ്ധയിൽ പെട്ടത്.. ആരുടെയോ ബാഗിൽ നിന്ന് വീണതാകും.. കുടയുടെ സൈഡിൽ എഴുതിയ പേര് ചെറുതായി മങ്ങിയതിനാൽ ഉടമസ്ഥനെ കണ്ട് പിടിക്കുക ലേശം പാടുള്ള പണിയായി തോന്നി.. ഇറങ്ങുന്നതിനു മുൻപ് ബസ്സിൽ വെയ്ക്കണോ വേണ്ടയോ എന്ന് കുറെ ആലോചിച്ചുവെങ്കിലും നല്ല മഴകാരണം അത് ഞാൻ കൂടെ കൂട്ടി.

റൂമിൽ ചെന്നപാടെ ഒന്നും നോക്കാതെ കയ്യിലുള്ള സാധനം മുഴുവൻ ഏതോ മൂലയിൽ വലിച്ചെറിഞ്ഞിട്ട് കട്ടിലിലേക്ക് ഒറ്റ കിടപ്പായിരുന്നു. രാത്രി കഴിക്കാൻ രവി ആവുന്നത്ര വിളിച്ചിട്ടും ഒന്നും എന്റെ ചെവിയിൽ വീണില്ല… രണ്ട് ദിവസം മുൻപ് വെച്ച അലാറം കിടന്ന് കീറുന്നത് കെട്ടിട്ടാണ് രാവിലെ കണ്ണ് തുറന്നത്… പ്രഭാതകൃത്യങ്ങൾ എല്ലാം കഴിഞ്ഞ് കോളേജിൽ പോകാൻ ഷൂസ് ഇടുന്ന സമയത്ത് ആണ് ഇന്നലെ ഉപേക്ഷിച്ച കുട കാണുന്നത്..

Recent Stories

The Author

Blue_machinist

3 Comments

  1. ♥️♥️♥️♥️♥️

  2. 🦋 നിതീഷേട്ടൻ 🦋

    Bruh page കൂട്ടവോ നല്ല engaging ആവുമ്പോ പെട്ടെന്ന് തീർന്നു പോകുവാ 🤗

    1. തീർച്ചയായും നിതീഷേട്ടാ 💙💙💙 ഉടനെ തന്നെ അടുത്തത് ഇടാം 🤗

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com