My Habíbítí ? – Part 3 31

ഇന്നലെ ഇതിന് ഇത്ര ഭംഗി ഉണ്ടായിരുന്നോ… എന്തായാലും നല്ല വിലയുള്ള കുട ആണെന്ന് ആര് കണ്ടാലും പറയും. ഉടമസ്ഥനെ കണ്ട് തിരിച്ചേൽപ്പിക്കാൻ കുടയും ബാഗിലാക്കി ഞാൻ സ്റ്റോപ്പിലേക്ക് നടന്നു നീങ്ങി. പല ബസ്സുകൾ, പല സ്റ്റോപ്പുകൾ മാറി മാറി കയറിയിട്ടും നിരാശയായിരുന്നു ഫലം.

നീണ്ട അടുത്ത ആഴ്ചയ്ക്ക് ശേഷം സ്കൂളിന്റെ സ്റ്റോപ്പിൽ കുടയും പിടിച്ചുള്ള എന്റെ ശ്രെമം ഫലം കണ്ടു..
ഇപ്പൊ ആരെങ്കിലും ഒക്കെ വരും എന്ന് വിചാരിച്ചു സ്കൂളിന്റെ ഉള്ളിലേക്ക് കണ്ണും നട്ടിരിക്കുന്ന എന്റെ കയ്യിൽ പിന്നിൽ നിന്ന് ഒരു തട്ടൽ.. തിരിഞ്ഞു നോക്കിയപ്പോൾ ഒരു കുരിപ്പ്.. എന്താ എന്ന് ഞാൻ.. ” ഈ കുട ആരുടെയാ..?
കുറെ ദിവസം എന്റെ കളഞ്ഞതല്ലേ എന്റെ കുട ആണെന്ന് ഞാൻ തട്ടി വിട്ടു.. പെട്ടെന്ന് അതിന്റെ മുഖം വാടി.. ” എന്തെ..?
” എന്റെ ഇത്തയുടെ ഒരു കുട പോയി…കാണാൻ ഇത് പോലെ തന്നെ ഇരിക്കും… ” ഓഹോ… എന്നിട്ട് അന്റെ ഇത്ത എവിടെ..?

ദൂരെ നിൽക്കുന്ന ഒരു കൂട്ടം പെൺപടകളുടെ അടുത്തേക്ക് കൈ ചൂണ്ടി കുരിപ്പ്.. ” അവിടെ നീല തട്ടം കണ്ടാ.. അതാണ് ഇത്ത..

കൂട്ടമായി നിൽക്കുന്നത് കൊണ്ട് അത്ര അങ്ങ് വ്യക്തം അല്ലാത്തത് കൊണ്ട് അടുത്തേക്ക് പോകാൻ ഞാൻ തീരുമാനിച്ചു. എന്ത് ചെയ്യാൻ പറന്ന് വന്ന പ്രൈവറ്റ് ബസ് അരികെ നിൽക്കേണ്ട താമസം ആ കൂട്ടം ഉന്തീം തള്ളി ഉള്ളിൽ കയറി.. രണ്ട് മണി അടിച്ചു മുന്നോട്ട് പോകാൻ നേരം ഒന്നും നോക്കാതെ ഞാനും ഉള്ളിൽ ചാടി കയറി.

ബസ്സിൽ ഒരേ തിരക്ക്… ഞെങ്ങി ഞെരുങ്ങി ഞാൻ ആ കൂട്ടത്തെ കണ്ട് പിടിച്ചു.. പക്ഷെ അവൾ ഇപ്പോളും എന്റെ എതിരിലേക്ക് മുഖം തിരിച്ചുള്ള നിൽപ്പാണ്. എന്റെ കുറെ സമയത്തെ നോട്ടം കൊണ്ട് ആണോ എന്ന് അറിയില്ല കൂട്ടുകാരി എന്നെ ഒന്ന് നോക്കിയിട്ട് അവളുടെ ചെവിയിൽ എന്തോ പറഞ്ഞു. എന്നിട്ട് ഒരു ചിരിയും.. എന്നാലും ഓൾടെ മുഖം ഒന്ന് കാണാനായി ഞാൻ കുറെ കഷ്ട്ടപെട്ടു… അവസാനം ആ ശ്രെമം ഞാൻ ഉപേക്ഷിച്ചു. അപ്രതീക്ഷിതമായി പെട്ടെന്ന് ഒരു നീല ഹിജാബ് പുറത്തേക്ക് ഇറങ്ങുന്നത് കണ്ട ഞാൻ ബസ്സിന്റ ഡോറിലൂടെ പുറത്തേക്ക് നോക്കി..

(തുടരും)

കഥ :- മൈ ഹബീബിത്തി ~
ഭാഗം :- 3
തിരക്കഥ :- blue_machinist ~
ജെണർ :- പ്രണയം, ഡ്രാമ ~
മറ്റു വിവരങ്ങൾ : 11 ഡിസംബർ 2022
നിങ്ങളുടെ അഭിപ്രായം എന്റെ ആത്മവിശ്വാസം ~

3 Comments

  1. ♥️♥️♥️♥️♥️

  2. ? നിതീഷേട്ടൻ ?

    Bruh page കൂട്ടവോ നല്ല engaging ആവുമ്പോ പെട്ടെന്ന് തീർന്നു പോകുവാ ?

    1. തീർച്ചയായും നിതീഷേട്ടാ ??? ഉടനെ തന്നെ അടുത്തത് ഇടാം ?

Comments are closed.