യാത്ര കുറെ നേരം ആയല്ലോ തുടങ്ങിയിട്ട് എന്ന് ചിന്ത വന്നപ്പോഴാണ് പെണ്ണ് എന്റെ കയ്യിൽ ഒന്ന് തോണ്ടി.. “എവിടെക്കാ..?? ഒന്നും മിണ്ടാതെ ഞാൻ പോയി കൊണ്ടേ ഇരുന്നു. പത്തു ഇരുപത് കിലോമീറ്റർ പിന്നിട്ട് കഴിഞ്ഞപ്പോൾ പിന്നേം ഒരു ചോദ്യം ” എവിടാ പോകുന്നെ എന്ന്.. എവിടോ അതിന്റെ ഇടയ്ക്ക് ഒരു ബോർഡിൽ കോഴിക്കോട് എന്ന് എഴുതിയത് കണ്ട് ഞെട്ടി എന്റെ കൈ തട്ടി വിളിച്ചു… ഞാൻ എന്തോ എമർജൻസി ആണെന്ന് കരുതി വണ്ടി ഒരു സൈഡ് ഭാഗത്തായി നിർത്തിയതും പെണ്ണ് ചാടിയിറങ്ങി ” ഇക്കാ നമ്മക്ക് വഴി തെറ്റി കേട്ടോ എന്ന്.. ”
” പടച്ചോനെ ഇത് ഞാൻ ശ്രെദ്ധിച്ചില്ലല്ലോ… എന്ന് ഞാനും.. എന്തായാലും വന്നതല്ലേ നീ വണ്ടിയിൽ കയറ് വീട്ടിൽ പോകാം എന്ന് വിളിച്ചു കയറ്റി മുന്നിൽ കണ്ട ചെറിയ കുടുസു വഴി കയറി കടപ്പുറത്തു എത്തിയപ്പോഴാണ് പെണ്ണിന് കാര്യം കത്തിയത്..
വടക്കൻ കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേകതരം പകൽ കാറ്റ്…. അത് ഞാൻ ഇപ്പൊൾ അനുഭവിക്കുകയാണ്.. തണുത്ത കാറ്റിനൊപ്പം പതിയെ മഴയും പൊടിയാൻ തുടങ്ങി… പിന്നെ അത് അൽപ്പം ശക്തമായി.. അടുത്ത് കണ്ട പെട്ടി കടയിലേക്ക് ഓടി കയറാൻ നോക്കുമ്പോഴാണ് പെണ്ണ് രണ്ട് കയ്യും വിരിച്ച് മഴ നനയുന്നു… പടച്ചോനെ എന്റെ ബീവിക്ക് പിരാന്ത് ആയോ എന്ന് എനിക്ക് തോന്നിപ്പോയി. തിരിച്ചു ചെന്ന് ഓൾടെ കയ്യും പിടിച്ചു ഓടാൻ തുടങ്ങവേ.., ഓള് എന്നെ തിരിഞ്ഞോന്ന് നോക്കി..ആറ് വർഷങ്ങൾക് മുൻപ് മണ്ണംപാറ ബസ്‌റ്റോപ്പിൽ നനഞ്ഞ മുടികളെ തട്ടത്തിലാക്കിയ പതിനേഴുകാരിയുടെ കണ്ണിലെ തിളക്കം ഒരു പറ്റ് പോലും കുറയാതെ തിളങ്ങി നിൽക്കുന്നു.. പ്രണയം അത് എത്ര മനോഹരമാണ്.. കണ്ണുകൾ തമ്മിൽപോലും കഥ പറയുന്ന മനോഹരമായ കാവ്യം…
തുടരും..
കഥ :- മൈ ഹബീബിത്തി ~
ഭാഗം :- 1
തിരക്കഥ :- blue_machinist
ജെണർ :- പ്രണയം, ഡ്രാമ ~
മറ്റു വിവരങ്ങൾ : 29 മെയ് 2022
നിങ്ങളുടെ അഭിപ്രായം എന്റെ ആത്മവിശ്വാസം ~
എന്താണ് may 22 കൊടുത്തിരിക്കുന്ന past lott പോണോ! . സ്റ്റോറി nice ആണ് ????.
♥️♥️♥️
Good ? ?.