My Habíbítí ? – Part 1 38

ഓൾ ഉള്ളിൽ നിന്ന് എന്തോ പറഞ്ഞു.. ക്ഷമ നശിക്കുവോളം ഞാൻ ബൈക്ക് കീ അമർത്തികൊണ്ടേ ഇരുന്നു.. “ദാ ഞാൻ വരുന്നു… എന്ന് പറഞ്ഞവൾ ഉള്ളിൽ പോയി ഒരു ഹീൽസ് ഇട്ടോണ്ട് വന്ന്.. എന്തൊക്കെ കുറുമ്പ് കാണിച്ചാലും ഒരുങ്ങി ഇറങ്ങിയാൽ മലബാറിലെ മൊഞ്ചുള്ള ഒരു കുഞ്ഞു ഹൂറി തന്നെ ഓള്..
ചാടി ചാടി വന്ന് ബൈക്കിന് മുന്നിൽ കുറുകെ നിന്ന്.. ” എങ്ങനെ ഉണ്ട്.. കൊള്ളാമോ..? ആകെ കത്തി നിൽക്കുന്ന ഞാൻ ഒന്നും പറഞ്ഞില്ല.. അടിപൊളി എന്ന് പറഞ്ഞാൽ അവൾ ഈ ലോകത്തൊന്നും അല്ല എന്ന് എനിക്ക് അറിയാം അതുകൊണ്ട് തന്നെ വളരെ ക്ഷമയോടെ കയറാൻ പറഞ്ഞതും.. മിണ്ടാതെ വന്ന് വണ്ടിയിൽ കയറി..

ടൗണിൽ പോയാൽ നിറയെ കടകൾ.. ഇഷ്ട്ടം ഉള്ള സാധനം വാങ്ങാം എന്ന് കരുതി സ്ഥിരം പോകാറുള്ള മിടാക് ഐ കെയറിൽ കയറി..അവിടെ ജോലി ചെയ്യുന്ന ആഷിക്ക്നെ അറിയാവുന്നത് കൊണ്ട് ക്യാഷ് പിന്നീടോ, കുറച്ചോ കൊടുത്താൽ മതി.. തലങ്ങും വിലങ്ങും മോഡലുകൾ മാറി മാറി നോക്കുന്നത് കണ്ട് കണ്ണ് അടച്ചു ഒരെണ്ണം ഞാൻ അങ്ങ് എടുത്ത് കൊടുത്ത്… എന്തായാലും ഉടനെ വരേണ്ടത് തന്നെ ആണല്ലോ..

ലെൻസ്‌ ഇട്ട് കിട്ടാൻ രണ്ട് ദിവസം എങ്കിലും വേണം എന്ന് അറിയാമെങ്കിലും കണ്ണ് കാണാതെ രണ്ട് ദിവസം ഒക്കെ പിടിച്ചു നിൽക്കുന്നത് വലിയ കഷ്ട്ടം തന്നെയാണ്… എന്തോ ആലോചിച്ചു നിന്നപ്പോൾ കുരിപ്പ് എന്റെ കണ്ണട വലിച്ചൂരി എന്നിട്ട് ഒരു ചോദ്യം.. ” നമ്മൾക്ക് രണ്ട് പേർക്കും കപ്പിൾ സ്പെക് വെച്ചാലോ..? ഒരേപോലെയുള്ള രണ്ട് എണ്ണം എന്നാണ് ലവൾ ഉദ്ദേശിച്ചത്. രണ്ട് പേർക്കും ഒരു പോലെ കാഴ്ച്ച കുറവുള്ളതിനാൽ കണ്ണട മാറി വെച്ചാലും വലിയ കുഴപ്പം ഒന്നും ഇല്ല.. ആഹ്.. കണ്ണട ഇല്ലാത്തതിനാൽ ആകെ മൊത്തം ഒരു മങ്ങൽ.. എന്നിരുന്നാലും തരക്കേടില്ലാതെ ആളുകളെ തിരിച്ചറിയാം.. പുറത്തേക്ക് നോക്കി നിന്ന എന്റെ കയ്യിൽ ഒന്ന് തൊട്ട് വിളിച്ചു ആഷിക്ക് ചോദിച്ചു..,
” അലിക്കാ.. ലെൻസ്‌ വല്ലോം നോക്കിയാലോ..? അതാകുമ്പോൾ ഒടിഞ്ഞു പോകും എന്ന പേടി വേണ്ടല്ലോ..” ഓ വേണ്ട മോനെ… അതൊക്കെ രാവിലെ വെയ്ക്കാൻ വലിയ പാടാ…! “കണ്ണട ആകുമ്പോൾ ഒരു പ്രശ്നം ഇല്ല… “എങ്കിൽ ശെരി ഉടനെ ശെരിയാക്കാം എന്ന് പറഞ്ഞു ഓൻ ഉള്ളിലേക്ക് പോയി. അല്ല എന്റെ കൂടെ ഒരു സാധനം ഉണ്ടായിരുന്നല്ലോ എവിടെ പൊയ്..? ചുറ്റും നോക്കി ഞാൻ പിന്നിലുള്ള വലിയ കണ്ണാടിയുടെ മുൻപിൽ പോയപ്പോൾ അവിടെ ഇരുന്ന എല്ലാ കണ്ണടയും മാറി മാറി വെയ്ക്കുകയാണ് മാഡം.. “ഹലോ… ഒന്ന് സെലക്ട്‌ ചെയ്യുമോ..? മനുഷ്യന് പോയിട്ട് കൊറേ പണി ഉണ്ട്..!! അവസാനം രണ്ട് എണ്ണം കയ്യിൽ എടുത്തിട്ട് കണ്ണ് അടച്ചു ഇതിൽ ഒന്ന് സെലക്ട്‌ ചെയ്യാൻ പറഞ്ഞു.. ഞാൻ ആരാ മോൻ വില കുറഞ്ഞത് തൊട്ടു.. കണ്ണ് തുറന്ന് ഞാൻ തൊട്ട കണ്ണട അവൾക് തീരെ ഇഷ്ട്ടം ആയില്ലെന്ന്..എന്റെ മുഖം പൊടിക്ക് ദേഷ്യം വന്ന് തുടങ്ങിയപ്പോൾ അവൾ പിന്നെ ഒന്നും മിണ്ടിയില്ല.. ഞാൻ എടുത്തത് പാക്ക് ചെയ്യാൻ പറഞ്ഞു പുറത്തേക്ക് ഇറങ്ങി..
കാര്യം ചില സമയങ്ങളിൽ ദേഷ്യം വരുമെങ്കിലും അവളുടെ കണ്ണ് ഒരു നുള്ള് പൊടിഞ്ഞാൽ എന്റെ മനസ്സ് അലിഞ്ഞു പോകും… “എന്ത് ചെയ്യാൻ ലോല ഹൃദയം ” ക്യാഷ് കൊടുത്തിട്ട് ഞാൻ പുറത്തേക്ക് വന്നതും പെണ്ണ് പിണങ്ങി നിൽക്കുവാണ്..വാ കയറ്, എന്ന് പറഞ്ഞു ഞാൻ പിടിച്ചു പുറകിൽ ഇരുത്തി… വണ്ടിയിൽ കയറിയപ്പോൾ തൊട്ട് ഒരക്ഷരം പോലും മിണ്ടുന്നില്ല എന്ന് മനസ്സിലായപ്പോൾ ഞാൻ എന്റെ അവസാന അടവ് അങ്ങ് എടുത്തു…വണ്ടി ടൌൺ സർക്കിൾ ചുറ്റി നേരെ വിട്ടു എവിടേക്ക്…? കേരളത്തിന്റെ മനസ്സും ശരീരവും ഒരു പോലെ പിടിച്ചു കുലുക്കാൻ കഴിയുന്ന കോഴിക്കോടിന്റെ അനന്തസഗരത്തിലേക്ക്..കോഴിക്കോട് ബീച്ച്ലേക്ക്.

3 Comments

  1. ? നിതീഷേട്ടൻ ?

    എന്താണ് may 22 കൊടുത്തിരിക്കുന്ന past lott പോണോ! . സ്റ്റോറി nice ആണ് ????.

  2. ♥️♥️♥️

  3. Good ? ?.

Comments are closed.