അവർ രണ്ടുപേരും കൂടെ തകർക്കുക ആയിരുന്നു.. റോസും ഓർക്കിഡും കൂടെ മുൻപിൽ നിന്ന എല്ലാ എതിരാളികളെയും ചുട്ട് എരിച്ചു ചിതറിച്ചു കളഞ്ഞു.
കൊട്ടാരത്തിൽ നിന്നും ക്വീൻ ആർമെഡ അത് കാണുന്നുണ്ടായിരുന്നു.. അവൾ ഒരു ജ്വലിക്കുന്ന സ്പിയർ എടുത്ത ശേഷം അലറിക്കൊണ്ട് ആഞ്ഞു എറിഞ്ഞു..
“ഓർക്കിഡ്..?”
അത് പാഞ്ഞു വരുന്നത് കണ്ട റോസ് ഉറക്കെ വിളിച്ചു. പെട്ടെന്ന് ഓർക്കിഡ് ഒന്ന് പതറി..
അത് ഓർക്കിഡിന്റെ കഴുത്തിൽ തൊട്ടതും ഒരു കൈ അത് എളുപ്പത്തിൽ പിടിച്ചെടുത്തു..
അത് കണ്ട ആർമെഡ പതറിപ്പോയി.. അവളുടെ സ്പിയർ ഒരാൾ എളുപ്പത്തിൽ കയ്യിൽ ആക്കിയിരിക്കുന്നു..
മീനാക്ഷി..
അവൾ അതെ വേഗത്തിൽ ആ സ്പിയർ ഒന്ന് ചുഴട്ടി തിരിച്ച് എറിഞ്ഞപ്പോൾ ആർമെഡ തെന്നി മാറി..
തെന്നി മാറി എങ്കിലും അവളുടെ തോളിൽ ഉരസി അകത്തേക്ക് പോയ സ്പിയർ അവളുടെ സിംഹാസനം തകർത്തു ചിതറിച്ചു കൊണ്ട് ഭിത്തി തുളച്ചു കയറി എവിടേക്കോ പോയപ്പോൾ അവൾ ഞെട്ടി തരിച്ചു നിന്നു.. മീനാക്ഷിയുടെ യഥാർത്ഥ ശക്തി അവൾക്ക് ബോധ്യം വന്നു..
മീനാക്ഷി അവളുടെ വള അഴിച്ചു നിലത്തേക്ക് ഇട്ടത് ഞെട്ടലോടെ ആണ് ഡിസംബർ കണ്ടത്.. മെറിനും അത് കണ്ടപ്പോൾ ഒരു വിറയൽ തോന്നി.. അത് ഇല്ലെങ്കിൽ അവൾ അപകടകാരി ആണ്..
“ബാക്ക് ഓഫ്.. മുൻപിൽ ആർമി..”
ലിസ അത് വിളിച്ചു പറഞ്ഞപ്പോൾ ഓർക്കിഡും റോസും മുൻപോട്ട് നോക്കി.. തോക്കുകൾ ഉയർത്തി വരുന്ന അടുത്ത നിര.. അവർ മീനാക്ഷിയെ ആണ് ലക്ഷ്യം വച്ചിരുന്നത്..
അത് കണ്ട അവൾ ഒന്ന് ജ്വലിച്ചു.. തീ പിടിച്ചത് പോലെ ഒരു രൂപം.. ശക്തമായ ചൂട് അവളിൽ നിന്നും വന്നു.. അടുത്ത് നിന്ന ജയിംസ് പുറകിലേക്ക് പോയി..
ബാക്കി ഇന്ന് വരും കേട്ടോ.. അയച്ചു കൊടുത്തിട്ടുണ്ട്..
എല്ലാ കമൻ്റുകളും വായിച്ചു.. ഒരുപാട് സന്തോഷം..
With tons of love. എംകെ
Mk next part varrrnda time ayalloo
വന്നില്ല ?
Baki epool varum