MOONLIGHT VII(മാലാഖയുടെ കാമുകൻ) 802

“അവരുടെ കഴുത്തിന് ലക്ഷ്യം വെക്ക് ജെയിംസ്..”

ലിസ അത് പറഞ്ഞു ഒരെണ്ണത്തിനെ ഷൂട്ട്‌ ചെയ്തു നിലത്തിട്ടു.. എല്ലാവരും അത് തുടർന്നു…

അവർ വിചാരിച്ചതിലും കൂടുതൽ റോബോട്ടുകൾ അവിടെ ഉണ്ടായിരുന്നു.. തോക്കുകളിൽ വെടിയുണ്ടകൾ തീർന്ന് വന്നു.. മുൻപിൽ ജീവൻ പോയ റോബോട്ടുകളുടെ ഒരു കുന്ന്.. അത് കയറി വീണ്ടും വീണ്ടും വരുന്ന റോബോട്ടുകൾ..

“ഒരു ബാക്ക് അപ് വേണം.. ഒരുപാട് എണ്ണം ഉണ്ട് ഇവർക്ക്..”

ട്രിനിറ്റി ഉറക്കെ വിളിച്ചു പറഞ്ഞതും ഒരു റോബോട്ട് വലിയ ഒരു തോക്കിൽ നിന്നും അവിടേക്ക് ഒരു മിസൈൽ അയച്ചു.. അത് തീ ചിതറിച്ചു പാഞ്ഞു വന്ന് പൊട്ടി തെറിച്ചു..

ആ പൊട്ടിത്തെറി ഷീൽഡ് തടുത്തു എങ്കിലും ശക്തമായ ഒരു കുലുക്കം അവിടെ ഉണ്ടായി..എല്ലാം തെറിക്കുകയും അവർ എല്ലാം പുറകിലേക്ക് വീഴുകയും ചെയ്തു.. എന്തൊക്കെയോ ചീളുകൾ ചിതറി തെറിച്ചു..

തെറിച്ചു നിലത്തേക്ക് വീണ ഓർക്കിഡ് കൈകൾ കുത്തി എഴുന്നേറ്റ് അവളുടെ മാനിനെ നോക്കി.. അതിന്റെ കാലുകൾക്ക് എന്തോ പറ്റിയിരുന്നു.. അതിന് എഴുന്നേൽക്കാൻ പറ്റുന്നില്ല..

“ആആആആ…”

അവൾ അലറി വിളിച്ചു കൊണ്ട് നിലത്തേക്ക് കൈകൾ ആഞ്ഞു കുത്തി..

ഇരു കൈകളിലും സ്പ്രിംഗ് പോലെ മിന്നൽ പിണർ വന്നു.. അവൾ അലറിക്കൊണ്ട് ആഞ്ഞൊരു അടി അടിച്ചപ്പോൾ മുൻപിൽ നിന്ന റോബോട്ടുകൾ എല്ലാം ചിതറി തെറിച്ചു പോയി… അവൾ വീണ്ടും കൈകൾ ഉയർത്തി ശക്തമായ മിന്നലുകൾ മുൻപിലേക്ക് അയച്ചു..

ഒന്ന് പതറി നിന്ന റോസ് മുൻപോട്ട് കുതിച്ചു.. അവൾ കൈകൾ ഉയർത്തി ഓർക്കിഡിന്റെ കയ്യിൽ നിന്നും വരുന്ന മിന്നലുകൾ തിരിച്ചു റോബോട്ടുകളിലേക്ക് വിട്ടു… ചിതറി തെറിക്കുന്ന റോബോട്ടുകളുടെ ഭാഗങ്ങൾ അന്തരീക്ഷത്തിൽ ഉയർന്ന തെറിച്ചു വീണുകൊണ്ടിരുന്നു..

58 Comments

  1. ബാക്കി ഇന്ന് വരും കേട്ടോ.. അയച്ചു കൊടുത്തിട്ടുണ്ട്..
    എല്ലാ കമൻ്റുകളും വായിച്ചു.. ഒരുപാട് സന്തോഷം..
    With tons of love. എംകെ

  2. Mk next part varrrnda time ayalloo

    1. വന്നില്ല ?

  3. Sk മാലാഖ

    Baki epool varum

Comments are closed.