MOONLIGHT VII(മാലാഖയുടെ കാമുകൻ) 802

“ഡിസംബർ…?”

മെറിൻ അവളെ വിളിച്ചു നോക്കിയപ്പോൾ അവൾ ചില കാര്യങ്ങൾ മനസ്സിൽ കണക്ക് കൂട്ടുകയായിരുന്നു..

അവൾ മുകളിലേക്ക് ഒന്ന് നോക്കി.. മനസ്സിൽ ഒരു കണക്കു കൂട്ടലോടെ അവൾ ട്രിനിറ്റിയെ നോക്കി..

“ട്രിനിറ്റി..? നമുക്ക് ഷീൽഡ് വേണം..

ഡിസംബർ അത് പറഞ്ഞതും അവൾ കയ്യിൽ ഉള്ള ഏതോ സ്വിച്ചുകൾ അമർത്തി.. പുറകിൽ നിന്ന അവരുടെ രണ്ടു സ്പേസ് ഷിപ്പുകളും അവർക്ക് മുകളിൽ വന്നു നിന്നു..

മുകളിൽ നിന്നും താഴേക്ക് വന്ന സ്പേസ് ഷിപ്പുകൾ അവരുടെ മുൻപിലേക്ക് എന്തോ ഒരു വസ്തു താഴേക്ക് ഇട്ടു.. റബ്ബർ പോലെ നീളത്തിൽ എന്തോ ഒന്ന്..

അത് താഴേക്ക് വീണതും ട്രിനിറ്റിയും ഡെൽറ്റയും അത് നിവർത്തി ഒരു ഷീൽഡ് പോലെ അവരുടെ മുൻപിൽ വച്ചു.. അതുപോലെ എല്ലാവരുടെ മുൻപിലും ഷീൽഡ് വന്നു…. അവൾ ഒരു സ്വിച്ച് അമർത്തിയതും ഷീൽഡുകൾ എല്ലാം കൂട്ടി യോജിച്ചു നിന്നു.. നല്ല ശക്തിയുള്ള എന്തോ ഒരു മെറ്റീരിയൽ ആയിരുന്നു അത്..

മുൻപിൽ ആദ്യ വരിയിൽ ഉണ്ടായിരുന്ന റോബോട്ടുകൾ അവർക്ക് നേരെ തോക്കുകൾ ചൂണ്ടി ഫയറിങ് തുടങ്ങി.. ശക്തമായ തോക്കുകളിൽ നിന്നും വലിയ വെടിയുണ്ടകൾ പാഞ്ഞു..

വെടിയുണ്ടകൾ ഷീൽഡിൽ അടിച്ചു
തെറിക്കുന്ന സ്വരം കേട്ടു.. ആകെ പുകയും ശബ്ദവും.. ഷീൽഡ് ശക്തിയുള്ളത് ആയിരുന്നു..

“അറ്റാക്ക്..!”

ഡിസംബർ അത് പറഞ്ഞു വില്ല് വലിച്ചെടുത്തു അസ്ത്രം ഷീൽഡിന്റെ മുകളിൽ കൂടെ ഒരു റോബോട്ടിന് നേരെ പായിച്ചു..

അസ്ത്രം കൊണ്ടതും അതിന്റെ തല തെറിച്ചു പോയി അത് പ്രവർത്തനം നിലച്ചു താഴേക്ക് വീണു.. സ്പേസ് ഷിപ്പുകൾ രണ്ടും റോബോട്ടുകളെ ഉന്നം വച്ച് ഫയറിങ് തുടങ്ങി.. ഈയാം പാറ്റകൾ പോലെയാണ് റോബോട്ടുകൾ ചിതറി തെറിച്ചു തുടങ്ങിയത്..

58 Comments

  1. ബാക്കി ഇന്ന് വരും കേട്ടോ.. അയച്ചു കൊടുത്തിട്ടുണ്ട്..
    എല്ലാ കമൻ്റുകളും വായിച്ചു.. ഒരുപാട് സന്തോഷം..
    With tons of love. എംകെ

  2. Mk next part varrrnda time ayalloo

    1. വന്നില്ല ?

  3. Sk മാലാഖ

    Baki epool varum

Comments are closed.