“ഇവർ പെട്ടെന്ന് വീഴുന്നുണ്ട്..”
അവരുടെ നെറ്റി നോക്കി ഷൂട്ട് ചെയ്തു കൊണ്ടിരുന്ന മെറിൻ അത് പറഞ്ഞപ്പോൾ ഒരാളുടെ നെഞ്ചിൽ സ്പിയർ കുത്തി കയറ്റി തിരിച്ച ശേഷം ട്രിനിറ്റി അവളെ ഒന്ന് നോക്കി..
“അവൾക്ക് ബാക്ക്അപ് ഉണ്ടാകും മെറിൻ.. ഇവർ ഡമ്മികൾ ആണ്..”
അത് ശരിയാണ് എന്ന് മെറിനും തോന്നി.. ലിസ ഒരാളുടെ തലയിൽ തന്നെ ഗൺ വച്ചു പൊട്ടിക്കുന്നത് അവൾ കണ്ടു.. ഓർക്കിഡ് ഒരുപാട് പേരെ കൊന്ന് തള്ളിയിരുന്നു..
വളരെ എളുപ്പത്തിൽ അവസാന ചുവന്ന മനുഷ്യനെ കൊന്നത് ഡിസംബർ തന്നെയാണ്.. ഒരാൾ പോലും ജീവനോടെ ഇല്ല എന്ന് അവർ ഉറപ്പ് വരുത്തി..
“ക്വീൻ ആർമെഡ..? മുൻപിലേക്ക് വരൂ..”
റോസ് ഉറക്കെ വിളിച്ചു പറഞ്ഞു.. ഉടനെ ഏതോ ആർമി മാർച്ച് ചെയ്തു വരുന്ന സ്വരം കേട്ടു..
“എല്ലാവരും തയാറായി നിൽക്കുക..”
ഡിസംബർ അത് പറഞ്ഞപ്പോൾ എല്ലാവരും ശ്രദ്ധയോടെ നിന്നു..
“അന്ന് നമ്മൾ കണ്ട റോബോട്ടുകൾ..”
മുൻപിൽ കുന്നിൻ ചെരിവിൽ നിന്നും ഉയർന്നു വന്ന ആർമിയെ കണ്ട് ജെയിംസ് ഒന്ന് അമ്പരന്നു നിന്നു.. മീനാക്ഷിയും ഒന്ന് പകച്ചു.. അന്ന് അവൾ ഒരെണ്ണത്തിനെ ഒതുക്കാൻ തന്നെ ബുദ്ധിമുട്ടിയത് ആണ്..
ആയിരക്കണക്കിന് കൂറ്റൻ റോബോട്ടുകൾ മുൻപിൽ.. അതിന്റെ ഒക്കെ കയ്യിൽ ശക്തമായ തോക്കുകൾ.. അവർ മുൻപിലേക്ക് വന്നപ്പോൾ എല്ലാവരും ഒന്ന് പകച്ചു..
ഡെൽറ്റ എറിഞ്ഞ സ്പിയർ ഒരു റോബോട്ടിൽ തട്ടി തെറിച്ചു പോയപ്പോൾ അവൾ ഒന്ന് പതറി.. അവരുടെ ദേഹത്ത് സ്പിയർ ഏൽക്കുന്നില്ല..
റോബോട്ടുകൾ അവരിൽ നിന്നും കുറച്ചു മാറി നിന്നു.. മുൻപിൽ നിന്ന എല്ലാ റോബോട്ടിന്റെയും കയ്യിൽ ഇരുന്ന തോക്കുകൾ മുകളിലേക്ക് ഉയർന്ന് അവരെ ലക്ഷ്യം വച്ചു..
ബാക്കി ഇന്ന് വരും കേട്ടോ.. അയച്ചു കൊടുത്തിട്ടുണ്ട്..
എല്ലാ കമൻ്റുകളും വായിച്ചു.. ഒരുപാട് സന്തോഷം..
With tons of love. എംകെ
Mk next part varrrnda time ayalloo
വന്നില്ല ?
Baki epool varum