MOONLIGHT VII(മാലാഖയുടെ കാമുകൻ) 802

അതൊരു തുടക്കം മാത്രം ആയിരുന്നു.. എല്ലാവരും ഒരുമിച്ച് കുതിച്ചു.. മുൻപിലേക്ക് ഓടിയ ഡിസംബർ വാൾ വീശിയപ്പോൾ മുൻപിൽ വന്നവർ രണ്ട് തുണ്ട് ആയിട്ടാണ് വീണത്..

ഡെൽറ്റയും ട്രിനിറ്റിയും വിക്ടോറിയയും ഒരുമിച്ച് നിന്ന് സ്പിയറുകൾ കൊണ്ട് അവരെ നേരിട്ടു..

“മീനാക്ഷി….? അവളുടെ ഒപ്പം നിൽക്ക്…”

“ഓ..”

അവൾ ജൂഹിയെ പുറകിൽ പിടിച്ചു മുന്നോട്ട് നടന്നു..

“എന്റെ പുറകിൽ നിന്നും മാറരുത്..”

അവൾ ജൂഹിയോട് പറഞ്ഞപ്പോൾ അവൾ തലയാട്ടി..നേരിൽ വന്ന രണ്ടുപേർ കരിഞ്ഞു വീണപ്പോൾ ജൂഹി മീനാക്ഷിയെ നോക്കി.. അവളുടെ ദേഹത്ത് ഒഴുകി നടക്കുന്ന തീ ജ്വാല പോലെ ഒരു എനർജി.. അവൾ ഒരു കൈ മുൻപിലേക്ക് പിടിച്ചിരുന്നു..

ആദ്യം അറ്റാക്ക് നടന്നപ്പോൾ ജെയിംസ് ഒന്ന് പകച്ചിരുന്നു.. തനിക്ക് നേരെ പാഞ്ഞു വന്ന ചുവന്ന മനുഷ്യരിൽ ഒരാൾക്ക് നേരെ അയാൾ ഗൺ നീട്ടി.. രണ്ട് വട്ടം ഫയർ ചെയ്തപ്പോൾ അയാൾ നിലത്തേക്ക് വീണു..

“അവർ വീഴുന്നുണ്ട്.. അറ്റാക്ക്..”

ജെയിംസ് അത് പറഞ്ഞതും ഒലിവർ മിനി ഗൺ പ്രവർത്തനം ആരംഭിപ്പിച്ചു.. അതിന്റെ കുഴൽ കറക്കം തുടങ്ങി ശക്തമായ ബുള്ളറ്റുകൾ ചീറി പായാൻ തുടങ്ങി..

ഈയൽ പോലെ അവർ വീഴുന്നത് കണ്ടപ്പോൾ അവർ എല്ലാവരും ഒരുമിച്ചു മുന്നേറി..

•••

“റാണി.. അവർ വളരെ എളുപ്പത്തിൽ ചുവന്ന മനുഷ്യരെ കൊല്ലുന്നു..”

റോസിന്റെ മിന്നൽ ഏറ്റു തെറിച്ചു വീണെങ്കിലും ആർമെഡക്ക് കുഴപ്പം ഒന്നും ഇല്ലായിരുന്നു.. അവൾ അകത്ത് കയറി ഇരുന്നു..

“അവർക്ക് അല്ലെങ്കിലും പിടിച്ചു നിൽക്കാൻ ആകില്ല.. ഡിസംബറും കൂട്ടരും ശക്തരായ ആളുകൾ ആണ്.. അവസാന ചുവന്ന മനുഷ്യനും മരിച്ചു വീഴുമ്പോൾ എന്നെ അറിയിക്കൂ..”

ആർമെഡ ഒരു ഭാവവ്യത്യാസവും ഇല്ലാതെ അത് പറഞ്ഞപ്പോൾ അയാൾ പുറത്തേക്ക് പോയി..

“നിന്റെ ചിറകുകൾ ഞാൻ അരിയും ഡിസംബർ..”

അവൾ പുഞ്ചിരിയോടെ അത് പറഞ്ഞു..

•••

58 Comments

  1. ബാക്കി ഇന്ന് വരും കേട്ടോ.. അയച്ചു കൊടുത്തിട്ടുണ്ട്..
    എല്ലാ കമൻ്റുകളും വായിച്ചു.. ഒരുപാട് സന്തോഷം..
    With tons of love. എംകെ

  2. Mk next part varrrnda time ayalloo

    1. വന്നില്ല ?

  3. Sk മാലാഖ

    Baki epool varum

Comments are closed.