MOONLIGHT VII(മാലാഖയുടെ കാമുകൻ) 802

“എന്റെ കയ്യിൽ ഉള്ള ആളുകളിൽ കാൽ ഭാഗം പോലും ഇവിടെ ഇല്ല.. പത്ത് പേർ മാത്രം ഉള്ള നിങ്ങൾ.. എവിടെ വരെ എത്തും ഡിസംബർ…?

നീ ഇവരെ കൊല്ലാൻ കൊണ്ടുവന്നത് ആണോ..? എന്റെ ഗേറ്റ് തകർത്തത് ഞാൻ ക്ഷമിക്കാം.. ഇപ്പോൾ തിരിച്ചു പോകാൻ അവസരം ഉണ്ട്.. ആ ഹാഫ് ബ്രീഡ് ഇലവൻ പെണ്ണിനെ ഇവിടെ നിർത്തി പോകുക.. എല്ലാവരുടെയും ജീവൻ ഞാൻ ദാനം തരാം..”

ക്വീൻ ആർമെഡ അത് പറഞ്ഞപ്പോൾ ഡിസംബർ വില്ല് പുറകിൽ വച്ചു അവളുടെ വാൾ വലിച്ചെടുത്തു..

“മൂൺലൈറ്റിനെ വിട്ടാൽ നിന്റെ ജീവൻ ഞാൻ തരും ക്വീൻ ആർമെഡ..”

ഡിസംബർ അത് പറഞ്ഞതും ആർമെഡ ദേഷ്യം കൊണ്ട് വിറച്ചു..

“നിന്റെ ചിറകുകൾ ഞാൻ അരിയും..”

അവൾ അത് പറഞ്ഞു മുൻപോട്ട് കുതിച്ചതും ശക്തമായ ഒരു മിന്നൽ അടിക്കുന്നത് എല്ലാവരും കണ്ടു.. ക്വീൻ ആർമെഡ ദൂരേക്ക് തെറിച്ചു പോയി വീഴുന്നത് കണ്ടപ്പോൾ എല്ലാവരും ഞെട്ടി തിരിഞ്ഞു നോക്കി..

” പ്രിൻസസ് റോസ്..”

ട്രിനിറ്റി അതിശയത്തോടെ അത് പറഞ്ഞപ്പോൾ അവൾ ചിരിച്ചു..

“എനിക്ക് അധികം സംസാരം ഇഷ്ടമല്ല ഡിസംബർ..”

അവൾ അത് പറഞ്ഞ ശേഷം അവരുടെ ഒപ്പം നിന്നു..

“ഒരാൾ കൂടി ഉണ്ട് എന്റെ ഒപ്പം..”

അവൾക്ക് പുറകെ വലിയ കൊമ്പൻ മാനിന്റെ മുകളിൽ ഇരുന്ന് പ്രിൻസസ്സ് ഓർക്കിഡ് കൂടെ അവിടേക്ക് വന്നു.. അവളുടെ രണ്ട് കയ്യിലും നീളൻ വാളുകൾ.. സാധാരണ വാളുകളുടെ ഇരട്ടി നീളം ഉണ്ട് അതിന് രണ്ടിനും..

“പ്രിൻസസ്സ് ഓർക്കിഡ്.. സ്വാഗതം..”

“സന്തോഷം മാത്രം..”

അവൾ അത് പറഞ്ഞു മാനിനെ ഒന്ന് തട്ടി… നിമിഷ നേരം കൊണ്ട് അവരെയും കടന്ന് എടുത്ത് ചാടിയ വെളുത്ത മാൻ ചാടി കുതിച്ചു മുൻപോട്ട് പോയി ആദ്യം നിന്ന ചുവന്ന മനുഷ്യരെ നീളൻ കൊമ്പ് വച്ചു കുത്തി തെറിപ്പിച്ചപ്പോൾ ഓർക്കിഡ് വാൾ ആഞ്ഞു വീശി.. ഏകദേശം പത്ത് പേരുടെ തല തെറിച്ചു..

58 Comments

  1. ബാക്കി ഇന്ന് വരും കേട്ടോ.. അയച്ചു കൊടുത്തിട്ടുണ്ട്..
    എല്ലാ കമൻ്റുകളും വായിച്ചു.. ഒരുപാട് സന്തോഷം..
    With tons of love. എംകെ

  2. Mk next part varrrnda time ayalloo

    1. വന്നില്ല ?

  3. Sk മാലാഖ

    Baki epool varum

Comments are closed.