സ്പേസ് ഷിപ്പിന്റെ വെളിച്ചത്തിൽ അവർ ഗേറ്റ് കണ്ടു.. അവിടെ ഇറങ്ങിയതും ഷിപ്പുകൾ രണ്ടും മുകളിലേക്ക് ഉയർന്നു അവരുടെ പുറകിൽ നിന്നു..
ഡിസംബർ അവളുടെ വില്ല് വലിച്ചെടുത്ത് എന്തോ ഒരു മന്ത്രം പോലെ പറഞ്ഞ ശേഷം അത് ഗേറ്റിന് നേരിൽ ചൂണ്ടി..
“ബൂം..”
വജ്രാ വെളിച്ചം ചിതറിച്ച് കൊണ്ട് മിന്നൽ പോലെ പാഞ്ഞ അസ്ത്രം ഗേറ്റ് തവിട് പൊടിയാക്കിയപ്പോൾ അവിടെ നിന്നും അലർച്ചകളും നിലവിളിയും മുഴങ്ങി..
അവർ എല്ലാം ഓടി അകത്തേക്ക് കയറി നിന്നു.. ആദ്യം ഡിസംബർ. അവളുടെ ഇരുവശത്തും ട്രിനിറ്റി വിക്ടോറിയ.. മെറിൻ ലിസ ഡെൽറ്റ..
ജെയിംസ് ഒലിവർ ജാക്ക് ആലിസ് എമ്മ..
ഏറ്റവും വശത്ത് ജൂഹിയും മീനാക്ഷിയും.. അവരെ കണ്ടു അവർക്ക് മുൻപിലും ചുവന്ന മനുഷ്യരുടെ ആർമി വന്നു..
അവർ നിരന്നു നിന്നപ്പോൾ റാണി ആർമെഡ ദൂരെ നിന്നും നടന്ന് വന്നു അവരുടെ മുൻപിൽ എത്തി നിന്നു..
“ഡിസംബർ..”
അവൾ ഡിസംബറിനെ ഉറക്കെ വിളിച്ച ശേഷം അടുത്തുള്ള ഒരാളുടെ കയ്യിൽ ഇരുന്ന സ്പിയർ വാങ്ങി ശക്തിയോടെ അവൾക്ക് നേരെ എറിഞ്ഞു..
ചീറി വന്ന സ്പിയർ അടുത്ത് നിന്ന ഡെൽറ്റ പിടിച്ചെടുത്ത് ഒന്ന് വട്ടം കറക്കി ആർമെഡയുടെ അടുത്ത് നിന്ന ഒരാളുടെ നേരെ എറിഞ്ഞു..
അത് അയാളുടെ നെഞ്ചും തുളച്ചു അപ്പുറം പോയി പുറകിൽ നിന്ന ആളെയും കൊണ്ടാണ് വീണത്..
“ഡെൽറ്റ.. അന്നും ഇന്നും നിന്നെ വെല്ലാൻ ഒരു പകരക്കാരി ഇല്ല..”
ആർമെഡ അത് പറഞ്ഞപ്പോൾ അവൾ ഒന്നും മിണ്ടിയില്ല..
“ഞാൻ ഒന്ന് കൂടെ ചോദിക്കുന്നു.. മൂൺലൈറ്റിനെ വിട്ടു തരിക.. എന്നാൽ ഇത് ഇവിടെ അവസാനിക്കും..”
ഡിസംബർ വിളിച്ചു പറഞ്ഞപ്പോൾ അവൾ ചിരിച്ചു..
ബാക്കി ഇന്ന് വരും കേട്ടോ.. അയച്ചു കൊടുത്തിട്ടുണ്ട്..
എല്ലാ കമൻ്റുകളും വായിച്ചു.. ഒരുപാട് സന്തോഷം..
With tons of love. എംകെ
Mk next part varrrnda time ayalloo
വന്നില്ല ?
Baki epool varum