MOONLIGHT VII(മാലാഖയുടെ കാമുകൻ) 802

എമ്മ ചുറ്റും നോക്കി ആലിസിന്റെ ചെവിയിൽ പറഞ്ഞപ്പോൾ അവൾ എമ്മയെ ഒന്ന് നോക്കി.

“വരുമോ..?”

ഡിസംബർ ആകാശത്തേക്ക് തല ഉയർത്തി കണ്ണുകൾ അടച്ചു കൊണ്ട് ചോദിച്ചു..

അവൾ ചോദിച്ചതിന് പുറകെ പെട്ടെന്ന് ആകാശം ഇരുണ്ടു വന്നു..

കറുത്ത മേഘങ്ങൾ മുകളിൽ നിന്നും താഴേക്ക് ഇറങ്ങി വന്നു..

അതിൽ നിന്നും എന്തോ വെള്ളി വെളിച്ചത്തിൽ താഴേക്ക് വന്നു റോബോട്ടുകളുടെ മുൻപിൽ നിന്നു.. എല്ലാവരും യുദ്ധം നിർത്തി അവിടേക്ക് നോക്കി.. വെട്ടി തിളങ്ങുന്ന വസ്ത്രം ധരിച്ച ഒരു പെണ്ണ്.. നെറ്റിയിൽ കിരീടം..

“ക്വീൻ ഓഫ് ആൾ ക്വീൻസ്..”

എല്ലാവരും തല കുനിച്ചപ്പോൾ ക്വീൻ ഓഫ് ആൾ ക്വീൻസ് ഇഗ്ഗിയാത്തിന ഒന്ന് പുഞ്ചിരിച്ചു..

“ഡിസംബർ.. സ്കാർലെറ്റ്..?”

ഇഗ്ഗിയാത്തിന അവരെ വിളിച്ചതും ഡിസംബർ ആയുധം നിലത്തേക്ക് ഇട്ട് കൈ നീട്ടി.. സ്കാർലെറ്റ് ചെന്ന് അവളുടെ കൈ പിടിച്ച് നിന്നു.. അതിന് ശേഷം ഇരുവരും ചിറകുകൾ ആഞ്ഞു അടിച്ചു ആകാശത്തേക്ക് ഉയർന്നു…പുഞ്ചിരിയോടെ..

•••

“നമ്മൾ എത്തി.. ഇതിന്റെ ഉള്ളിൽ ആണ് മൂൺലൈറ്റ്..”

ജൂഹി ചെന്ന് നിന്നത് ശക്തമായ ഒരു ഇരുമ്പ് വാതിലിന്റെ മുൻപിൽ ആയിരുന്നു.. അവർ രണ്ടുപേരും കിതച്ചു കൊണ്ട് ഒന്ന് നിന്നു.. തളർന്നിരുന്നു അവർ..

“തുറക്കാം..?”

ജൂഹി താക്കോൽ അതിലേക്ക് ഇടാൻ ശ്രമിച്ചു.. പെട്ടെന്ന് അവളെ എന്തോ വലിച്ചെടുത്ത് ദൂരേക്ക് എറിഞ്ഞപ്പോൾ മീനാക്ഷി ഞെട്ടി തെറിച്ചു നോക്കി..

പുറകിൽ ക്രെത്താ മിയോതാലിസ്.. അയാളുടെ മുഖം കണ്ടപ്പോൾ തന്നെ താൻ പേടിച്ചു വീണ് മരിക്കും എന്ന് അവൾക്ക് തോന്നി..

“നിന്നെ പറ്റി ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്.. വാ എന്റെ കൂടെ.. ഈ ലോകം മുഴുവൻ ഞാൻ നിന്റെ കാൽകീഴിൽ വെക്കാം..”

58 Comments

  1. ബാക്കി ഇന്ന് വരും കേട്ടോ.. അയച്ചു കൊടുത്തിട്ടുണ്ട്..
    എല്ലാ കമൻ്റുകളും വായിച്ചു.. ഒരുപാട് സന്തോഷം..
    With tons of love. എംകെ

  2. Mk next part varrrnda time ayalloo

    1. വന്നില്ല ?

  3. Sk മാലാഖ

    Baki epool varum

Comments are closed.