MOONLIGHT VII(മാലാഖയുടെ കാമുകൻ) 802

അവൾ അവരെ കവർ ചെയ്തു നിന്നു പോരാട്ടം തുടർന്നു.. വൈകാതെ തന്നെ കൃതിരിൻ കുട്ടികളും തളർന്നു തുടങ്ങി..

അവർ ഇതുവരെ ഇത്രക്കും ആളുകളെ നേരിട്ടിട്ടില്ല.. അവർ എന്നല്ല ആരും..

ദൂരെ നിന്നും ഗൺ ഫയറിങ് ശബ്ദം കേട്ടപ്പോൾ ഡിസംബർ ചിറകുകൾ അടിച്ച് ഒന്ന് ഉയർന്നു നോക്കി.. അടുത്ത കൂട്ടം റോബോട്ടുകൾ വരുന്നു.. കുറെ കൂടെ വലിപ്പം ഉള്ളത്..

അവരുടെ കയ്യിലെ ഗൺ തടയാൻ മാത്രം ഷീൽഡ് ഇവർക്ക് ഇല്ല..

“ലൈമേത്രി..!”

ഡിസംബർ വിളിച്ചതും അവൾ അവിടേക്ക് തല തിരിച്ചു.. അവളുടെ ശ്രദ്ധ പോയ ഒരു നിമിഷം അവൾ ശക്തമായ ഒരു അടി കിട്ടി തെറിച്ചു വീണു.. ദൂരേക്ക് തെറിച്ചു പോയ ലൈമേത്രി തല പൊക്കി നോക്കി..

ആർമെഡ.. അവൾ കയ്യിൽ വലിയ ഒരു ഗദയും ആയി നിൽക്കുന്നു..

“യു..!”

ലൈമെത്രി ചാടി എഴുന്നേറ്റു നിന്നപ്പോൾ ആർമെഡ കുതിച്ചു വന്ന് അവളെ എടുത്ത് അടിച്ചു തെറുപ്പിച്ചു.. ലൈമേത്രി തിരിച്ചും ആക്രമിച്ചു..

അവർ തമ്മിൽ യുദ്ധം തുടങ്ങിയപ്പോൾ അത് ലൈമേത്രിയെ അകറ്റാൻ ഉള്ള ഒരു പ്ലാൻ ആയിരുന്നു എന്ന് ഡിസംബറിന് മനസ്സിലായി..

സ്കാർലെറ്റിനും പെട്ടെന്ന് എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥ വന്നു. ഇപ്പോൾ ഗൺ ഫയറിങ് വന്നാൽ കൃതിരിൻ കുട്ടികളെ അത് ബാധിക്കും.. അവർക്ക് ഷീൽഡ് ഇല്ല..

“ഡെൽറ്റ നമ്മുടെ കുട്ടികൾ…?”

ട്രിനിറ്റി വേവലാതിയോടെ ചോദിച്ചപ്പോൾ ഡെൽറ്റ തിരിഞ്ഞു നോക്കി.. അവർക്ക് ഏകദേശം അടുത്ത് എത്തിയ റോബോട്ടുകൾ.. അവരുടെ കയ്യിൽ ഉള്ള ഗണ്ണുകളുടെ അറ്റം വെട്ടി തിരിയാൻ തുടങ്ങിയിട്ടുണ്ട്..

എല്ലാവരും ഒന്ന് പകച്ചു..

“എല്ലാവർക്കും നന്ദി.. എന്റെ ശവത്തെ പോലും ഇവർ വെറുതെ വിടില്ല എന്ന് തോന്നുന്നു..”

58 Comments

  1. ബാക്കി ഇന്ന് വരും കേട്ടോ.. അയച്ചു കൊടുത്തിട്ടുണ്ട്..
    എല്ലാ കമൻ്റുകളും വായിച്ചു.. ഒരുപാട് സന്തോഷം..
    With tons of love. എംകെ

  2. Mk next part varrrnda time ayalloo

    1. വന്നില്ല ?

  3. Sk മാലാഖ

    Baki epool varum

Comments are closed.