MOONLIGHT VII(മാലാഖയുടെ കാമുകൻ) 802

കഴുത്തിന് നേരെ വാൾ വീശിയ ഒരാളുടെ തടിയിൽ കൂടെ എൽവിഷ് ബ്ലേഡ് കയറ്റിയ മാവിക്കോ അയാളുടെ തല വെട്ടി മുറിച്ചു കൊണ്ട് ചീറ്റി.. അത് കണ്ട ആളുകൾ ഒന്ന് പുറകോട്ട് വലിഞ്ഞതും അവളും ത്രിവൈക്കോയും അവരുടെ അടുത്തേക്ക് എടുത്ത് ചാടി ആക്രമണം തുടർന്നു.

ശക്തരായ വലിയ ആർമിയിലെ ആളുകളും യുദ്ധത്തിന് എത്തിയിരുന്നു..

“ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല.. എനിക്ക് സഹായം വേണം..”

ലൈമേത്രി വിളിച്ചു പറഞ്ഞതും ഡിസംബർ അവളുടെ വില്ലിൽ നിന്നും നൂറോളം അസ്ത്രങ്ങൾ ഒരുമിച്ചു ആകാശത്തേക്ക് അയച്ചു.

അത് കണ്ട ലൈമേത്രി ഗോഡ് വെപ്പൺ പൊക്കി നിലത്തേക്ക് ഒരു അടി അടിച്ചു.. അതിൽ നിന്നും വന്ന മിന്നൽ മുകളിലേക്ക് ഉയർന്ന് അസ്ത്രങ്ങളിൽ കയറി പിടിച്ചു മുകളിൽ നിന്നും ഒരു മിന്നൽ വർഷം തന്നെ ഉണ്ടായി. ഒരുപാട് ആളുകൾ കരിഞ്ഞു വീണു..

•••

“ആ താക്കോൽ നിന്റെ കയ്യിൽ ഉണ്ടോ..?”

മീനാക്ഷി ചോദിച്ചപ്പോൾ ജൂഹി അത് ഉയർത്തി കാണിച്ചു..

“എന്നാൽ വാ..”

അവൾ ആദ്യം ഓടിയപ്പോൾ ജൂഹി ഒരു നിമിഷം സംശയത്തോടെ നിന്നു എങ്കിലും അവളും പുറകെ ഓടി..

അവൾക്ക് വഴി വെക്തം ആയിരുന്നത് കൊണ്ട് അവൾ മീനാക്ഷിയുടെ മുൻപിൽ കയറി സർവ്വ ശക്തിയും എടുത്ത് ഓടി…

വളഞ്ഞു പുളഞ്ഞ വഴികളിൽ കൂടെ കൊട്ടാരത്തിന്റെ അടിത്തട്ടിലേക്ക്.. മൂൺലൈറ്റിന് വേണ്ടി..

•••

“വീണ്ടും ഒരുപാട് പേർ.. ഇതെന്താണ്..! ഒരു അവസാനം ഇല്ലേ ഇതിന്..?”

ഡെൽറ്റ ട്രിനിറ്റിയെ നോക്കി.. അവൾ തളർന്നിരുന്നു.. വിക്ടോറിയ അവൾക്ക് നേരെ വന്ന ഒരു കുന്തം തട്ടി കളഞ്ഞു കൊണ്ട് ജെയിംസിനെയും കൂട്ടരേയും നോക്കി..

“സ്റ്റേ ലോ..”

58 Comments

  1. ബാക്കി ഇന്ന് വരും കേട്ടോ.. അയച്ചു കൊടുത്തിട്ടുണ്ട്..
    എല്ലാ കമൻ്റുകളും വായിച്ചു.. ഒരുപാട് സന്തോഷം..
    With tons of love. എംകെ

  2. Mk next part varrrnda time ayalloo

    1. വന്നില്ല ?

  3. Sk മാലാഖ

    Baki epool varum

Comments are closed.