MOONLIGHT VII(മാലാഖയുടെ കാമുകൻ) 802

“ആരാണ് അത്..?”

നിലത്ത് വീണ് ശ്വാസം ആഞ്ഞു വലിക്കുന്ന സ്കാർലെറ്റിനെ നോക്കി മീനാക്ഷി അത് ചോദിച്ചപ്പോൾ അവൾ കിതച്ചു കൊണ്ട് അവളെ നോക്കി..

“ക്രെത്താ മിയോതാലിസ്.. അവൻ ഇവിടെ ഉണ്ടാകും എന്ന് ആരും കരുതിക്കാണില്ല..”

അത് പറഞ്ഞപ്പോൾ സ്കാർലെറ്റ് തന്നെ അല്പം ഭയന്നിരുന്നു എന്ന് മീനാക്ഷിക്ക് തോന്നി.. ആരവം കെട്ട് അവർ പുറത്തേക്ക് നോക്കി.

ഘോര യുദ്ധം ആയിരുന്നു അവിടെ.. മാവിക്കോയും കുട്ടികളും ശത്രുക്കളെ അതി ഭീകരമായി കൊന്ന് തള്ളുന്ന കാഴ്ച്ചയാണ് അവർ അവിടെ കണ്ടത്..

“അവരെ അറിയിക്കണം.. നിങ്ങൾ ഇവിടെ ഇരിക്കുക..”

സ്കാർലെറ്റ് മിന്നൽ വേഗതയിൽ പറന്ന് ചെന്നു.. അവൾക്ക് നേരെ ഏതോ ഒരാൾ എറിഞ്ഞ അരിവാൾ അവൾ ചിറക് വച്ചു അടിച്ചു തെറുപ്പിച്ച ശേഷം അവന്റെ തലയും എടുത്തിട്ടാണ് ഡിസംബറിന്റെ അരികിൽ വന്നു നിന്നത്..

“ഡിസംബർ അവൻ ഇവിടെ ഉണ്ട്.. ക്രെത്താ മിയോതാലിസ്..”

അത് കേട്ടതും ഡിസംബർ അവളെ ഒന്ന് നോക്കി.. അവളുടെ പുഞ്ചിരി മാഞ്ഞു.. അവളുടെ മുഖത്തിന് നേരെ വന്ന ഒരു അരിവാൾ സ്കാർലെറ്റ് പിടിച്ചെടുത്തു തിരികെ എറിഞ്ഞു..

അഞ്ചോ ആറോ പേരുടെ തലയും കൊണ്ടാണ് അത് പോയത്..

പുറകിൽ എന്തോ ഒരു ആരവം കൂടെ കെട്ടു.. ശത്രുക്കൾ ചിലർ ഓടുന്ന കാഴ്ച കണ്ടപ്പോൾ അവർ ആകാംഷയോടെ അവിടേക്ക് നോക്കി. ഒരുപാട് പേർ മരിച്ചു വീഴുന്നു..

റെവൻ.. അവരുടെ ഗ്രഹത്തിലെ മറ്റു ആളുകളും യുദ്ധ വേഷത്തിൽ തന്നെ എത്തിയിരിക്കുന്നു.

“കിൽ തേം ആൾ..”

അവൾ അത് വിളിച്ചു പറഞ്ഞു കൊണ്ട് മുൻപിൽ വന്നവരെ ശക്തമായ ഒരു തോക്ക് കൊണ്ട് ഷൂട്ട്‌ ചെയ്‌ത്‌ നിലത്തേക്ക് ഇട്ട ശേഷം ഒരു നീളൻ വാൾ വലിച്ചെടുത്തു.. പമ്പരം പോലെ വട്ടം കറങ്ങി..

58 Comments

  1. ബാക്കി ഇന്ന് വരും കേട്ടോ.. അയച്ചു കൊടുത്തിട്ടുണ്ട്..
    എല്ലാ കമൻ്റുകളും വായിച്ചു.. ഒരുപാട് സന്തോഷം..
    With tons of love. എംകെ

  2. Mk next part varrrnda time ayalloo

    1. വന്നില്ല ?

  3. Sk മാലാഖ

    Baki epool varum

Comments are closed.