മീനാക്ഷി ഞെട്ടി പിടഞ്ഞു നോക്കി.. വല്ലാത്ത വലുപ്പം ഉള്ള ഒരു വെക്തി.. അയാളുടെ ഉരുക്ക് പോലെയുള്ള കൈകളിൽ കിടന്ന് പിടക്കുന്ന സ്കാർലെറ്റ്.. അവളുടെ കയ്യിൽ നിന്നും ആർമെഡയുടെ കൊമ്പ് നിലത്തേക്ക് വീണിരുന്നു..
അയാളുടെ തിളങ്ങുന്ന പച്ച കണ്ണുകൾ കണ്ടാൽ പേടി തോന്നും.. നെറ്റിയിൽ ഒരു ഒറ്റ കൊമ്പ്.. ശക്തമായ കാലുകൾ കൊണ്ട് ഒന്ന് തൊട്ടാൽ തന്നെ ആളുകൾ ചതഞ്ഞു പോകും എന്ന് തോന്നി മീനാക്ഷിക്ക്..
“ഇവളെ എനിക്ക് കൊല്ലണം…”
അലറിക്കൊണ്ട് നിലത്ത് വീണ അവളുടെ തന്നെ കൊമ്പ് എടുത്ത ആർമെഡ കയ്യിൽ കിടന്ന് പിടക്കുന്ന സ്കാർലെറ്റിന്റെ കഴുത്തിൽ കുത്താൻ വേണ്ടി കൈ ആഞ്ഞു വീശി…
“ആാാാ..”
അവൾ ആഞ്ഞു കുത്തിയതും എടുത്ത് അടിച്ചത് പോലെ ആണ് ആർമെഡ തെറിച്ചു ഭിത്തിയിൽ അടിച്ചു വീണത്… മീനാക്ഷി ഞെട്ടി തിരിഞ്ഞു നോക്കി..
വലത്തേ കൈ ഉയർത്തി നിൽക്കുന്ന ജൂഹി.. അവൾ വേറെ ഏതോ ഒരു ലോകത്തിൽ ആണെന്ന് അവൾക്ക് തോന്നി..
പിടഞ്ഞുകൊണ്ടിരുന്ന സ്കാർലെറ്റ് പെട്ടെന്ന് അവളുടെ കൊമ്പുകൾ വച്ചു അയാളുടെ കയ്യിൽ ആഞ്ഞു കുത്തി.. പിടുത്തം ഒന്ന് അയഞ്ഞപ്പോൾ അവൾ അയാളെ ശക്തിക്ക് ചവിട്ടി. അയാൾ പുറകോട്ട് പോയില്ല എങ്കിലും അവൾ തെറിച്ചു പുറകോട്ട് വീണു.
അയാൾ അലർച്ചയോടെ മുൻപോട്ട് വന്നതും സ്കാർലെറ്റ് മീനാക്ഷിയുടെയും ജൂഹിയുടെയും ഓരോ കയ്യിൽ പിടിച്ച് പൊക്കി ചിറകുകൾ ശക്തിക്ക് അടിച്ചു പറന്നു..
അയാൾ അവളെ ചാടി പിടിക്കാൻ ശ്രമിച്ചു എങ്കിലും അവൾ പറന്ന് അകന്നിരുന്നു.. അവൾ ശക്തി എടുത്ത് പറന്ന ശേഷം അവരെ രണ്ടുപേരെയും കൊട്ടാരത്തിന്റെ മുകളിൽ ഒരു ഭാഗത്ത് കൊണ്ടുപോയി ഇട്ടു..
ബാക്കി ഇന്ന് വരും കേട്ടോ.. അയച്ചു കൊടുത്തിട്ടുണ്ട്..
എല്ലാ കമൻ്റുകളും വായിച്ചു.. ഒരുപാട് സന്തോഷം..
With tons of love. എംകെ
Mk next part varrrnda time ayalloo
വന്നില്ല ?
Baki epool varum